ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/9. പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

രാഷ്ട്രിയ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി സംരക്ഷണം. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണം ഒരു ന്യൂ ജെനറേഷൻ ചർച്ചയായി മാറി കഴിഞ്ഞു. കാലങ്ങൾ കഴിന്തോറും നമ്മുടെ പരിസ്ഥിതിയും ഭൂമിയും നശിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാൽ അതിനൊന്നും ആർക്കും സമയമില്ല സമയം കണ്ടെത്തുന്നില്ലായെന്നതാണ് യഥാർഥസത്യം. നമ്മുടെ അമ്മയാണ് പ്രകൃതി. ആ അമ്മയുടെ മക്കളാണ് നമ്മൾ. അമ്മ നമ്മളെ വളർത്തി വലുതാക്കി. അപ്പോൾ ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മനുഷ്യൻ ഒരു വിശേഷബുദ്ധിയുള്ള ജീവിയാണ് . പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്. മനുഷ്യനില്ലാതെ പ്രക്യതിയ്ക്കു ജീവിക്കാൻ കഴിയും. എന്നാൽ പ്രകൃതിയില്ലാതെ മനുഷ്യനു ജീവിക്കാൻ കഴിയില്ല. ആ സത്യം എല്ലാവരും മനസ്സിലാക്കണം. പ്രകൃതിയിലെ ചൂടും തണുപ്പും ഇല്ലാതെ മനുഷ്യന് പുലരാൻ കഴിയില്ല. എന്നാൽ ഇതൊന്നും ആരും ഇന്നത്തെ കാലത്ത് സമ്മതിക്കാറില്ല. കാരണം ലോകം ഇപ്പോൾ വളർന്നു കൊണ്ടിരിക്കുകയാണ്. ചൂടിൽ നിന്നും രക്ഷപ്പെടാൻ തണുപ്പു കണ്ടെത്തുകയും തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ചൂടും കണ്ടെത്തുന്നു. ആ വളർച്ചയിൽ നമ്മൾ പ്രക്യതിയെന്ന അമ്മയെ മറക്കുന്നു. നിരവധി രൂപത്തിൽ നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മൾ ഉണ്ടാക്കുന്നു . ശബ്ദമലിനീകരണം, വായു മലിനീകരണം, ജല മലിനീകരണം, പ്രധാനമായും നടക്കുന്ന മലിനീകരണമാണ് പരിസ്ഥിതി മലിനീകരണം. മേൽ പറഞ്ഞ മലിനീകരണങ്ങൾ കാരണം ഉണ്ടാകുന്ന രോഗങ്ങൾ ചിലരെ മരണത്തിലേക്കെത്തിക്കും. ഇതെല്ലാം ഉണ്ടാക്കുന്നതും നമ്മൾ തന്നെയാണ്. ഇതൊക്കെ കേൾക്കുമ്പോൾ ചിലർ ചോദിക്കും പ്രകൃതി നമ്മുടെ അമ്മയാണെങ്കിൽ പിന്നെ സുനാമിയും ഓഖിയും ഒക്കെ ആപത്തായി നമുക്കു നേരെ വരുന്നന്തെതിനെന്ന്, അതിനും കാരണമുണ്ട്. നമ്മൾ മാത്രമല്ല ആ അമ്മയുടെ മക്കൾ നദിയും, മരങ്ങളും, പക്ഷികളും , മൃഗങ്ങളു, കാടുകളും പ്രകൃതിയുടെ മക്കൾ തന്നെയാണ്. സ്വന്തം മക്കളെ ദ്രോഹിക്കുമ്പോൾ ഏതമ്മയാണ് നോക്കി നിൽക്കുക. അതു പോലെ തന്നെ പ്രകൃതിയുടെ മക്കളെ നമ്മൾ ദ്രോഹിക്കുമ്പോൾ ആ അമ്മയും നോക്കി നിക്കില്ല. തുടർച്ചയായി രണ്ടു വട്ടം നമ്മുടെ കേരളത്തിനെ പ്രളയം വിഴുങ്ങി. ആ സമയം കേരളം ഒറ്റക്കെട്ടായി നിന്നു. അതുപോലെ ഇപ്പോൾ കൊറോണ എന്ന മാഹാമാരി ലോകത്തെയാകെ വിഴുങ്ങിയിരിക്കുകയാണ് . ഇതിനെയും നമ്മൾ ചെറുത്തു തോൽപ്പിക്കണം. പരിസ്ഥിതിയെന്നത് എഴുതിയൊ പറഞ്ഞോ കളയാവുന്ന ഒരു വാക്കല്ല . മനുഷ്യജീവന്റെ ഒരു പ്രധാന ഘടകമാണ്. പ്രകൃതിയിലെ പലതും നമ്മുക്കു സുഖം തന്നിട്ട് അവർ സ്വയം വേദനിക്കുന്നു. ഉദാഹരണം നമുക്ക് കൊടുംവെയിലിൽ മരങ്ങൾ തണൽ തരുന്നു. എന്നിട്ട് ആ മരം ചൂട് കൊള്ളുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്. പരിസ്ഥിതിയുടെ സങ്കടമറിയിക്കാൻ വേണ്ടിയാണ് ഗ്രേറ്റതുൻ ബർഗെന്ന പെൺകുട്ടി എല്ലാ വെള്ളിയാഴ്ച്ചയും സമരം ചെയ്യുന്നു. പരിസ്ഥിതിയെന്നത് നമ്മുടെ എല്ലാവരുടെയും ജീവനാണ് . അതുകൊണ്ട് പ്രകൃതിയെ നശിപ്പിക്കുന്നതിനു പകരം അതിനെ സംരക്ഷിക്കണം.

KARTHIKA SANTHOSH
7 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം