ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/6. *രോഗപ്രതിരോധം*

Schoolwiki സംരംഭത്തിൽ നിന്ന്
*രോഗപ്രതിരോധം*

ഇന്ന് നമ്മുടെ സമൂഹത്തിൽ രോഗങ്ങൾ ഏറിവരുകയാണ്. നമ്മൾ അതിനു സാക്ഷിയായി കൊണ്ടിരിക്കുകയാണ് - കോവിഡ് 19. ഇപ്പോൾ ലോകം മുഴുവൻ അതിൻറെ കൈപ്പിടിയിലാണ്. മറ്റു രാജ്യങ്ങൾ ഇതിനെ ഭയത്തോടെ കാണുമ്പോൾ നമ്മുടെ ഇന്ത്യ അതിനെ അതിശക്തമായി നേരിടുകയാണ് . നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പൊലീസുകാരും ഡോക്ടർമാരും ഒരുമിച്ചു പോരാടുകയാണ്. നമ്മെ അതിനെ സജ്ജരാക്കുകയാണ്.

ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു മഹാമാരി ആണ് എബോള . എന്നാൽ ഈ സ്ഥാനം ഇപ്പോൾ കോവിഡ് 19 കരസ്ഥമാക്കുമോ? അതിൽ ഇങ്ങനെയുള്ള സാംക്രമിക രോഗങ്ങൾ വരാതിരിക്കുന്നതിൽ നമ്മുടെ രോഗപ്രതിരോധശേഷിക്ക് എത്രമാത്രം പങ്കുണ്ട്. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷിയും രോഗങ്ങളെയും കുറിച്ചുള്ള കുറച്ച് അറിവിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

നമുക്ക് കുറച്ചു സാംക്രമിക രോഗങ്ങളുടെ പേരുകൾ നോക്കാം. ഡെങ്കിപ്പനി, ചിക്കൻഗുനിയ, എബോള, ചിക്കൻപോക്സ്, കോളറ, ടൈഫോയ്ഡ്, ക്ഷയം .........ഇവയാണ് സാധാരണയായി കണ്ടുവരുന്ന സാംക്രമിക രോഗങ്ങൾ . എയ്ഡ്സ്, എബോള, ചിക്കൻപോക്സ്, ചിക്കൻഗുനിയ, ഡെങ്കിപ്പനി, പേവിഷ ബാധ ഇവ വൈറസ് രോഗങ്ങൾ ആണ്. കോളറ, ടൈഫോയ്ഡ്, ടെറ്റനസ്, ക്ഷയം, ആന്ത്രാക്സ്, ബോട്ടുലിസം, ഗൊണേറിയ എന്നിവ ബാക്ടീരിയ രോഗങ്ങൾ ആണ്.

ഇവയൊക്കെ നേരിടാൻ ഒരു പരിധി വരെ നമ്മുടെ ശരീരത്തിന് കഴിയും. ഈ കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ഈ രോഗപ്രതിരോധശേഷി നമ്മൾ നിലനിർത്തുന്നത് നാം കഴിക്കുന്ന ഭക്ഷണ ക്രമത്തിലൂടെയാണ് . പണ്ടത്തെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ അവരവരുടെ വീട്ടിൽ നട്ടുനനച്ച് ഉണ്ടാകുമായിരുന്ന ഭക്ഷണത്തിന് ഉള്ളത്. എന്നാൽ ഇന്ന് നമ്മളോ? നമ്മുടെ ശരീരത്തിലും പട്ടാളക്കാരും ഭടന്മാരും ഉണ്ട്. അവരാണ് ശ്വേതരക്താണുക്കൾ . ഇവർ നമ്മുടെ ശരീരത്തിൽ കടന്നുകൂടുന്ന രോഗങ്ങളെ പ്രതിരോധിക്കും. ശ്വേതരക്താണുക്കൾ നാലു തരത്തിലുണ്ട് ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനോഫിൽ, മോണോസൈറ്റ് എന്നിവയാണവ. ന്യൂട്രോഫിൽ ബാക്ടീരിയയെ നശിപ്പിക്കുന്നു. രാസവസ്തുക്കൾ നിർമ്മിക്കുന്നു. ബേസോഫിൽ മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. ഇവ രക്തക്കുഴലുകൾ വികസിപ്പിക്കുന്നു. ഈസ്നോഫിൽ അന്യവസ്തുക്കൾ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്നു. മോണോസൈറ്റ് രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു. എല്ലാ ജോലികളും ശരീരത്തെ ഏൽപ്പിക്കാതെ അവയുടെ ആരോഗ്യത്തിനായി നാം ശ്രമിക്കണം. അതിന് നാം പഴയ ഭക്ഷണ ക്രമത്തിൽ തിരിച്ചുവരണം. അത് ഏറ്റവും പ്രധാനമാണ്. നാം നമ്മുടെ ആരോഗ്യം നോക്കണം. അത് നമ്മുടെയോ നമ്മുടെ വീടിൻറെയോ അല്ല, അത് ഒരു രാജ്യത്തിൽ അധിഷ്ഠിതമായിരിക്കുന്നു.

SAHANA.S
7 C ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം