ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/17. " വൃത്തി"

Schoolwiki സംരംഭത്തിൽ നിന്ന്
" വൃത്തി"

വൃത്തിയുള്ളവർ
വൃദ്ധിയുള്ളവർ
വിജ്‍ഞാനത്തിന്റെ
വിഖ്യാതപാതയിൽ
വൃത്തിയെന്നതു
മറന്നുവോ നമ്മൾ
വൃത്തി കേവലം
പേരിനായല്ല
വിശ്വനന്മക്കായി
കാത്തിടുക നാം
വർഗവർണങ്ങൾ
വരമ്പുകൾ ആവാതെ
വർണ്ണശബളമായി
ലോകം തീരുവാൻ
വിനകളോന്നും
വരാതെ കാത്തിടുവാൻ
വിനയപൂർവ്വം
നാം ശീലിക്കണം
വൃത്തിതൻ
നല്ല പാഠങ്ങളെന്നും.
 

നവ്യ മോഹൻ
9 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത