സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/****ശുചിത്വം****

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
****ശുചിത്വം****

ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ ശരീരവും വീടും പരിസരവുമെല്ലാം ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. നാം സഞ്ചരിക്കുന്ന വഴികളിലും നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കും നാം അടിമകളായിത്തീരുന്നു. ഇതിൽ നിന്നും ഒരു  മോചനം ലഭിക്കണമെങ്കിൽ നാം  ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം മുതലേ കുട്ടികൾ  ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിനുമുന്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെയൊക്കെ  നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഒരു  വ്യക്തിയുടെ  വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വം അടിസ്ഥാനമാക്കിയാണ്.

ഗോകുൽ കൃഷ്ണ. ജി. എസ്
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം