ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പ്രതിരോധശേഷി, ,ശുചിത്വം,, പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധശേഷി, ശുചിത്വം, പരിസ്ഥിതി

ലോകമാകെ പിടിച്ചുലച്ച് കോവിഡ് 19 എന്ന ഭീകരൻ വ്യാപിച്ചിരിക്കുകയാണ്.മുൻപ് ഇതുപോലെയുള്ള പകർച്ചാ വ്യാധികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ രീതിയിൽ പടർന്നുപിടിച്ച മറ്റൊരു രോഗം ഇതുവരെ ഉണ്ടായിട്ടില്ല .സമസ്ത രാജ്യങ്ങളിലും കോവി‍‍‍‍ഡ് 19 എന്ന മാരക വൈറസ് അധികാരം എടുത്തുക്കഴിഞ്ഞിരിക്കുന്നു.ശാസ്ത്രം ഈ വൈറസിന്റെ സങ്കീർണ്ണതയുടെ ചുരുൾ അഴിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനായി പഠനങ്ങൾ ന‍ടന്നുകൊണ്ടിരിക്കുന്നെങ്കിലും മറുവശത്ത് നമ്മൾ പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. പ്രകൃതി മനുഷ്യന് അമ്മയെപോലെയാണ് .പ്രകൃതി മനുഷ്യന് എല്ലാം നൽകുന്നു.പുഴകളാലും മലകളാലും സമ്പന്നമാണ് പ്രകൃതി. നമ്മുടെ പൂർവ്വികർ പ്രകൃതിയെ കാത്തുസൂക്ഷിച്ചപോലെ നമുക്കും പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.ഭൗതികജീവീതത്തിന്റെ സുഖത്തിനു വേണ്ടി മലകൾ ഇടിച്ചും വനങ്ങൾ നശിപ്പിച്ചും പുഴകളിൽ മാലിന്യങ്ങൾ നിറച്ചും മനുഷ്യൻ പ്രകൃതിയെ ദിനംപ്രതി നശിപ്പിക്കുന്നു.ഇത് പ്രകൃതിയുടെ സ്വാഭാവികമായ താളത്തിൽ വ്യതിയാനം വരുത്തുന്നു. ഇത് ഭൗമോപരിതലത്തിലെ താപനില വർദ്ധിക്കുകയും അതുവഴി കാലാവസ്ഥ വ്യതിയാനത്തിനും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പോലുള്ള പുതിയ മഹാമാരികൾക്കും വഴിയൊരുക്കന്നു.ഈ ദുരന്തങ്ങളിൽ നിന്ന് ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്.

ഭൂമിക്ക് ഒരു ഭാവിയുണ്ട്. അതിന് പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണ്.മാലിന്യമില്ലാത്ത വായു,വെള്ളം,ഭക്ഷണം എന്നിവ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അത്യാവശ്യമായ ഘടകങ്ങളാണ്.ലോകത്തെ ഏറ്റവും കൂടുതൽ ശ്വാസകോശ രോഗങ്ങൾ ഉണ്ടാക്കുന്നത് വായു സഞ്ചാരമില്ലാത്ത വീടുകൾ ,പ്രാണികളെ കൊല്ലുന്നതിനും ,വീട് ശുചിയാക്കുന്നതിനു വേണ്ടിയുള്ള തികച്ചും വിഷമുള്ള വസ്തുക്കളുടെ ഉപയോഗം,മാരകവിഷം കീടനാശിനിയായി ഉപയോഗിക്കുന്ന ഭക്ഷണവിഭവങ്ങളുടെ ഉപയോഗം,വീട്ടിൽ നിന്നും മാലിന്യങ്ങൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ഡയോക്സിൻ , കാർബൺ മോണോക്സൈ‍‍ഡ്,മീഥൈൻ പോലുള്ള വിഷവാതകങ്ങൾ എന്നിവയാണ്.

നമ്മൾ ഓരോർത്തരും സഹകരണ മനോഭാവത്തോടെ ഓരോ തരത്തിലുള്ള വേസറ്റുകൾ വേർതിരിച്ച് അവ നശിപ്പിക്കുന്നതിനുള്ള പ്രത്യേക രീതികൾ അവലംബിച്ച് പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത രീതിയിൽ നിർമ്മാർജ്ജനം ചെയ്യേണ്ടതാണ്.നമുക്ക് ആരോഗ്യകരമായി ജീവിക്കേണ്ടത് അത്യാവശ്യമാണ്.അതിനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു എന്ന് പ്രകൃതി നമ്മേ നിരന്തരം ഓർമ്മിപ്പിക്കുന്നു.

കോവി‍‍ഡ് 19 പോലുള്ള മഹാവ്യാധികൾ ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ച്ഓർമ്മിപ്പിക്കുന്നു.പൊതുസ്ഥലങ്ങൾ ‍വൃത്തകേടാക്കതെ മാലിന്യം വലിച്ചെറിയാതെ വ്യക്തി ശുചിത്വം പാലിക്കുക .ഒപ്പം പോഷകസമൃദ്ധമായ ആഹാരം കഴിക്കുക , ധാരാളം വെള്ളം കുടിക്കുക എന്നിവയാണ്.

പകർച്ചാവ്യാധികൾ തടയുന്നതിന് മികച്ച ചികിൽസാസമ്പ്രദായങ്ങൾക്ക് പ്രാധാന്യം നൽകിയും,അനുഗ്രഹീത കാലാവസ്ഥയും ഭക്ഷ്യജൈവവിധ്യം നിലനിർത്തുന്നതിന് പൗരസമൂഹത്തിന്റെ പിന്തുണയും പരിശ്രമവും ഉറപ്പാക്കിക്കൊണ്ടും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ പ്രതിരോധശേഷിയുള്ള ശരീരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ കൊറോണക്കാലം ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു പ്രചോദനമാവട്ടെ.

അനഘ പി ആർ
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം