ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി - നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - നമ്മുടെ അമ്മ
      ജീവിയ ഘടകങ്ങളുടെയും അജീവീയ ഘടകങ്ങളുടെയും വാസസ്ഥലം -- അതാണല്ലോ പരിസ്ഥിതി . ഈ പരിസ്ഥിതിയെ കുറിച്ച് അറിയുവാൻ ഏറെ ഉണ്ട്.

 പണ്ടു കാലത്ത് നമ്മുടെ പരിസ്ഥിതി വളരെ മനോഹരമായിരുന്നു -- വയലുകൾ , പുഴകൾ , മരങ്ങൾ ഇവയെല്ലാം നിറഞ്ഞതായിരുന്നു. പുഴയിലെ ജലം വളരെ ശുദ്ധമായിരുന്നതിനാൽ പുഴയിലെ മീനുകളെ ആൾക്കാം ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കൃഷി ചെയ്താണ് അവർ ജീവിച്ചിരുന്നത് . പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒന്നും തന്നെ മനുഷ്യരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. മണ്ണിന് ദോഷം വരാത്ത തരത്തിൽ ഉള്ള വളങ്ങളാണ് അവർ ഉപയോഗിച്ചിരുന്നത്. അതായത് പരിസ്ഥിതിയെ  അത്രയേറെ ശ്രദ്ധിച്ചിരുന്നു എന്ന് അർത്ഥം.           പക്ഷേ ഇന്ന് അങ്ങനെയല്ല . എവിടെ നോക്കിയാലും മാലിന്യ കുമ്പാരം മാത്രം. വയലുകൾ നികത്തി കൂറ്റൻ വീടുകൾ പണിയുന്നു , മരങ്ങൾ മുറിച്ചു മാറ്റുന്നു , കുന്നുകൾ ഇടിച്ചു നിരത്തുന്നു. ഫാക്ടറികൾ പുറം തള്ളുന്ന പുക വായുവിനെ മലിനം ആകുന്നു . പുഴകളിലേക്കും ആറു കളിലേക്കും ഒഴുക്കി വിടുന്ന മലിന ജലം അതിലെ ജീവികൾക്ക് ഭീക്ഷണിയാകുന്നു . രാസവളങ്ങളുടെ ഉപയോഗവും മണ്ണിനെ മലിനമാക്കുന്നു . ഇങ്ങനെ മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു .           ഇനിയുള്ള കാലം നാം ഓരോരുത്തരും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. ഇല്ലെങ്കിൽ ജലവും ഭക്ഷണവും കിട്ടാത്ത അവസ്ഥയിലേക്കും നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അല്ലാതത്തുമായ അസുഖങ്ങളിലേക്ക് ചെന്ന് എത്തിപ്പെടുകയും ചെയ്യും എന്നതിൽ സംശയം ഇല്ല . നമുക്ക്  ഒരോരുത്തർക്കും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം എന്നതിൽ ഉറച്ചു നിൽക്കാം . 

ആദിത്യ  .എം
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം