ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണവും മനുഷ്യനും

വ്യവസായവൽക്കരണവും നഗരവൽക്കരണവും ആധുനിക ജീവിതത്തിന് അനുഗ്രഹമാകുന്നതു പോലെ തന്നെ മനുഷ്യൻ്റെയും സസ്യജന്തുജാലങ്ങളുടേയും നിലനിൽപ്പിന് ഭീഷണിയാവുന്നു. വ്യവസായവൽക്കരണം നമ്മുടെ പുരോഗതിക്ക് നാഴികക്കല്ല് ആണ്. അതിൻ്റെ ഫലമായുണ്ടാക്കുന്ന മലിനീകരണം പ്രകൃതിയെത്തന്നെ കാർന്നു തിന്നുന്നു .പരിസ്ഥിതി ഏതെങ്കിലും കാരണത്താൽ ദൂഷിതമാവുന്നതിനെ പ്രത്യേകിച്ച് മലിനീകരണം എന്ന് പറയുന്നു. പ്രകൃതിയിലെ വ്യത്യസ്ത തലങ്ങളിൽ മനുഷ്യൻ നിത്യജീവിതത്തിൻ്റെ ഭാഗമായി ഇടപെടുന്നതായി കാണാം ഇത്തരം പ്രവുത്തി ഫലമായി പ്രകൃതിദത്ത പദാർത്ഥങ്ങളുടെ കുറവ് സംഭവിക്കുന്നു 'ഇത്തരം മലിനീകരണം സൃഷ്ടിക്കുന്നതാണ് മലിനികാരി. വായു ജലം മണ്ണ് പ്രകാശം തുടങ്ങി പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളും മലിനമാകപ്പെടുന്നത്. മനുഷ്യൻ്റെ നീചപ്രവൃത്തിയുടെ അനന്തര ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്

സൂര്യ
6 C ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം