ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/കൂടുമാറ്റം
കൂടുമാറ്റം
ഒരു കുഞ്ഞു ഗ്രാമം. പ്രകൃതിയുടെ വരദാനം എന്ന നിലയിൽ പച്ചപ്പും മലയും തണ്ണീർത്തടങ്ങളും എന്ന് വേണ്ട പ്രകൃതിഭംഗി കൊണ്ടു നിറഞ്ഞ ഗ്രാമം. അവിടെ വളരെ കുറഞ്ഞ ജനസംഖ്യയായിരുന്നു. വലിയ ആർഭാടവും ആഡംബരവും ഇല്ലാത്ത ജീവിതം. കുഞ്ഞു കുഞ്ഞു കുടിലുകളിലാണ് അവർ ജീവിച്ചിരുന്നത്. പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമാകുന്ന വിധത്തിൽ ഉള്ള ഒരു കാര്യവും അവർ ചെയ്യില്ല. നെൽവയലിനും കൃഷിക്കും ധാരാളം വെള്ളം ലഭിക്കും. മഴയും ലഭിക്കും. അവർക്ക് ആവശ്യമുള്ളത് എന്തും പ്രകൃതി നൽകും.(ജലം,മഝ്യം, കായ്കൾ) മൈലുകൾ അകലെ ഒരു വലിയ നഗരമുണ്ട്. വണ്ടികളും ഫ്ലാറ്റുകളും കമ്പനികളും ഫാക്റ്ററികളും നിറഞ്ഞ ഒരു വനം."കെട്ടിടകൊടുവനം". ദൂരെയുള്ള ഗ്രാമത്തിലായ് കമ്പനിക്കാരുടെ ലക്ഷ്യം. പക്ഷേ,... കുഗ്രാമത്തിലെ ആളുകൾ പ്രകൃതിയുമായ് വളരെ ഇണങ്ങി ജീവിക്കുന്നത് കൊണ്ട് പ്രകൃതിയുടെ നാശം ഗ്രാമവാസികളെ വല്ലാതെ പ്രശ്നത്തില്ലാക്കും. കൂടാതെ കമ്പനിക്കാരുടെ ലക്ഷ്യവും നടക്കില്ല.അതിനാൽ ഗ്രാമവാസികളെ മാറ്റിത്താമസിപ്പിക്കാനുള്ള തന്ത്രങ്ങൾ ആലോചിച്ചു." ഇവിടെ വൈകാതെ തന്നെ ഒരു പ്രകൃതിക്ഷോഭം ഉണ്ടാകും. ഗ്രാമവാസികളെ അത് അപകടത്തിൽ നയിക്കും" കമ്പനിക്കാർ അവരെ പറഞ്ഞ് പേടിപ്പിച്ചു. എങ്ങോട്ട് പോകും എന്ന് അറിയാത്ത അവരോട് കമ്പനിക്കാർ പറഞ്ഞു "മൈലുകൾ അകലെ ഒരു വലിയ പട്ടണം ഉണ്ട്. നിങ്ങൾക്ക് അവിടെ പോകാം."ആഴ്ചകൾ കുറച്ച് നീങ്ങിയപ്പോൾ ഗ്രാമവാസികൾ ഒഴിഞ്ഞു.ആളുകൾ പട്ടണത്തിലെത്തി. പുകതുപ്പുന്ന വണ്ടികൾ, ഫാക്റ്ററികൾ, മാലിന്യക്കൂമ്പാരം, ചപ്പും ചവറും നിറഞ്ഞ കുളങ്ങൾ, തോടുകൾ, അരുവികൾ അവരുടെ കണ്ണുകളെ ആ കാഴ്ച വല്ലാതെ വേദനിപ്പിച്ചു. ഗ്രാമവും പട്ടണവും തമ്മിലുള്ള വ്യത്യാസമാണ് അവർ അവിടെ കണ്ടത്. പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു പോകാൻ അവർ തീരുമാനിച്ചു. കുറച്ച് ദിവസം കൊണ്ട് അവർ നാട്ടിൽ തിരിച്ചെത്തി.എത്ന് അത്ഭുതം!!! അവരുടെ ആ കുഗ്രാമം വലിയ പട്ടണമായി. പച്ചമലകളെ കരിച്ചുണക്കി പച്ചനോട്ടാക്കി അവർ വിറ്റു. പലരും തളർന്നു പോയി. ഗ്രാമവാസികളെ കമ്പനിക്കാർ അടുപ്പിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞു ആ പട്ടണത്തന്റെ കഷ്ടകാലം തുടങ്ങി. വെള്ളത്തിന് ലഭ്യത കുറഞ്ഞു. മാലിന്യങ്ങൾ തള്ളുന്നിടുത്ത് കൊതുക് പെരുകി, രോഗങ്ങൾ പടർന്നു. ആളുകൾ മരിച്ചു.അതുകഴിഞ്ഞ് ഫാക്റ്ററിയിലെയും മറ്റും പുക ശ്വസിച്ച് ആളുകൾ മരിച്ചു തുടങ്ങി. പിന്നെ ആ പട്ടണത്തിൽ കമ്പനിക്കാർ മാത്രം ബാക്കിയായി. വൈകാതെ ചോരതുപ്പി അവരും മരിച്ചു. പ്രകൃതിയോടു ക്രൂരത കാണിച്ച അവർക്ക് പ്രകൃതി തന്നെ തിരിച്ചു പണി കൊടുത്തു. പക്ഷേ ആ ഗ്രാമവാസികൾ എങ്ങനെയോ ജീവിച്ചു. പ്രകൃതിയെ ദൈവമായി കരുതിയ അവരെ പ്രകൃതി രക്ഷിച്ചു. എന്നാലും പിന്നെയും ഒരു വലിയ വിഷമം അവർക്ക് ഉണ്ട്. അവരുടെ ആ പഴയ കുഗ്രാമം.️ അത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മയാണ്. ഇതുപോലൊരു ഗ്രാമം ഇനിയും കാണും. ഇതുപോലുള്ള നീചൻമാരുടെ കണ്ണ് ആ ഗ്രാമത്തിൽ പതിക്കരുതെ ഭൂമീദേവി🦚
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ