സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ഒരു പക്ഷി തൻ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരു പക്ഷി തൻ തേങ്ങൽ

എവിടെയുമില്ലമ്മേ 
ഇവിടെയുമില്ലമ്മേ എനിക്കൊന്നു
തല ചായ്ക്കുവാനിടമില്ല.

ഇനിയെങ്ങ് പോകണമെന്നറിയാതെ
ഞാൻ ഈ വാസഭൂമിയിൽ നിൽക്കുകയാ .

ഇന്നലെ ഞാനുറങ്ങിയ
മരമില്ല ഇന്നലെ ഞാൻ
പോയ പാടമില്ല .

ഇന്നുവരെ ഞാൻ കണ്ടു നടന്ന
പുഴകളും നദികളും തോടുമില്ല.

കളകള ശബ്ദമായ്
നാദം മുഴക്കുന്ന
സുന്ദരിയായ കുരുവിയില്ല.

ഞാൻ അന്നു കൊത്തിപ്പെറുക്കിയ
ചെടികളും പുല്ലുമിന്നെങ്ങുമില്ല.

അമ്മയേ പ്രകൃതിയേ
ഇനിയെന്തു ചെയ്യണമെന്നറിയാതെ
ഞാൻ നിൽക്കുകയാ.

ഇനിയീമടിത്തട്ടിൽ നിൽക്കുവാനായി
നിമിഷനേരങ്ങൾ മാത്രമുള്ളു.

ഇനിയും ഭക്ഷിക്കുവാനായി
കായ്കളും കനികളും
എങ്ങുമില്ല.

അല്ലാതെ ഞാൻ എങ്ങനെയെൻ ജീവിതം
ഈ വാസഭൂമിയിൽ നീട്ടി നിർത്തും .

ഇന്നലെ ഞാൻ കണ്ട മരത്തിന്റെ
ഹസ്തവും തലയും ഇന്നിതാ
ചിതറിക്കിടക്കുന്നു.

ഇന്നലെ ഞാൻ പോയ കാട്ടരുവിയും
ഇന്നിതാ മരണാന്തരമായ് കിടക്കുന്നു.

ഒരു തുള്ളി ജലമില്ലാതെ
ഒരു നീണ്ട വഴിയായി
അവളിതാ മാറിക്കിടക്കുന്നു .

ഇന്നിതാ നോക്കുമ്പോൾ കൂറ്റൻ
മതിലുകളായി മാറിക്കിടക്കുന്നുവല്ലോ.

എവിടെയും തൻ
താത്പര്യങ്ങൾക്കായി
അമ്മയെ ചൂഷണം ചെയ്തിടുന്നു.

സൗഭാഗ്യമെത്രയോ വന്നു ചേർന്നിട്ടും
എന്തിനീ പാവമാം അമ്മയെ കൊല്ലുന്നു.

ഭൂമി തൻമാറു പിളർന്ന്
അഗ്നിയായ്
കുതിച്ചു പൊങ്ങിയിട്ടും .

അമ്മ തൻ തേങ്ങൽ പേമാരിയായ്
പ്രളയമായ് പെയ്തിറങ്ങിയിട്ടും .

അമ്മയില്ലെങ്കിലീ
മക്കളില്ലെന്നവർ ഓർക്കാതെ
പോകുന്നതെന്തു കൊണ്ടമ്മേ.

ഞങ്ങളാം പാവം കുരുവികൾ
പക്ഷികളൊക്കെ അകലുന്നിതാ മണ്ണിൽ നിന്ന് .

മരങ്ങളെ പുൽക്കളെ
പൂക്കളെ, പുഴുക്കളെ
ഇനി നമുക്കിവിടെ വാസമില്ലയോ...

അതുല്യ രാജേഷ്
7A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത