Schoolwiki സംരംഭത്തിൽ നിന്ന്
അന്ധജന്മം
മറന്നു പോയ് മാനവൻ
എല്ലാം മറന്നു പോയ്
പൈതൃകമെല്ലാം മറന്നു പോയി
ഇന്നലെ കണ്ട സംസ്കാരത്തിൻ പിന്നാലെ
ഓടി തളർന്നവൻ ക്ഷീണിതനായ്
പണ്ടു നാം ശീലിച്ച കാര്യങ്ങൾ
എല്ലാം ഒന്നൊന്നായ് ഓർത്തെടുക്കുന്നു നമ്മൾ
കാലം മറന്നു പോയോരോ ശീലങ്ങളും
ഇന്നവനോർത്ത് വിലപിക്കയായ്
ഇന്നില്ല മുറ്റത്തൊരോട്ടു കിണ്ടി
ഇല്ലില്ല ഒരു തുള്ളി തെളിനീർ ജലം
എങ്ങുമേ ചുറ്റിക്കറങ്ങി വരുന്നവർ
പാദം നനപ്പിപ്പതില്ലതാനും
ചാണകം മെഴുകിയ ചുമരുമില്ല
മുറ്റത്ത് തുളസിതറയുമില്ല
ചുറ്റിനും നിറയും അണുക്കളെ
തിന്നുവാൻ വേപ്പുമരം നട്ടുനനപ്പതില്ല
ഉണ്ടായിരുന്നു വയലുകൾ പാടങ്ങൾ
ഇന്നവയെല്ലാം അന്യമായ്
കണ്ടവർ കൃഷി ചെയ്ത്
മരുന്നടിച്ചെത്തുന്ന
വസ്തു കയിക്കുന്നു നമ്മൾ എല്ലാം
മായം കലർന്നവതിന്നും ഇല്ലാത്ത
മരുന്നുകൾ വാരി കഴിച്ചും
സ്വയം നശിച്ചു കൊണ്ടന്യരെ പോറ്റുന്നു
ബുദ്ധിശൂന്യരാം ഈ മർത്യജന്മം
ഇന്നവനില്ല രോഗപ്രതിരോധ
ശേഷിയാകേയും നശിച്ചുപോയി
പനിയും തിരിച്ചിട്ട നിപയും കൊറോണയും
നമ്മളെ നിസ്സാരമായ് കീഴടക്കി
എത്ര ജീവൻ പൊലിഞ്ഞു പോയ് കൺമുന്നിൽ
നമ്മൾ ഇപ്പോഴും അന്ധരാണ്
കൺതുറന്നെമ്പാടും നോക്കിയറിയുക
വേദനാജനകമാം സത്യങ്ങളെ
നഷ്ടമാകുന്നു നിനക്കു നിൻ ജീവന്റെ
പാതിയും നിൻ ബുദ്ധിശൂന്യതയാൽ
കരുതിയിരിക്കുക ഇനിയും വരും ചിലർ മനുഷ്യനെ
കാർന്നുതിന്നുവാനായ് പ്രതിരോധശേഷി വർധിപ്പിക്കുവാനായ
മരുന്നുകൾ തേടി പോകരുതേ
തിരിച്ചു നീ പോവുക നിൻ സ്മരണയിലെവിടയോ
പൈതൃകത്തിൻ കണ്ണി അടർന്നിരിപ്പൂ
തലമുറകളായ് നമ്മൾ നേടിയെടുത്ത
ചില മൂല്യങ്ങൾ നെഞ്ചോട് ചേർത്തിടേണം
സ്വന്തമായ് കൃഷി ചെയ്തീടണം
അധ്വാനിച്ചൽപ്പം വിയർപ്പൊഴുക്കീടണം
കാലത്തിനൊപ്പം കോലം മാറീടാം പക്ഷെ
മൂല്യങ്ങൾ നഷ്ടമാക്കീടരുത്
അമ്മ മമ്മിയായ് പരിണമിച്ചോരീ
സംസ്കാര ശൂന്യത മറന്നിടേണം
നമുക്കായി പൂർവികർ പകർന്നു തന്ന ചില
കരുത്തുറ്റ പ്രതിരോധം കൈവിടരുത്::...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത
|