ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ പ്രവർത്തനങ്ങൾ/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം.

മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ ആനിമൽവെൽഫെയർ ക്ലബ് നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനാധാരം. സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം രൂപീകരിച്ച ആനിമൽവെൽഫയർ ക്ലബിലെ 80 കുട്ടികൾക്ക് അഞ്ചു വീതം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. അവയിൽ നിന്നുള്ള മുട്ട മാസത്തിലൊരിക്കൽ ക്ലബംഗങ്ങൾ സ്കൂളിലെത്തിക്കുകയും അത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി വിതരണം ചെയ്യുകയും ചെയ്തു വരുന്നു. കൂടാതെ മൂന്നു കുട്ടികൾക്ക് വിതരണം ചെയ്ത ആട്ടിൻകുട്ടികൾ വളരുകയും അവയുടെ കുട്ടികളെ മറ്റു മൂന്നു ക്ലബംഗങ്ങൾക്കായി നൽകുകയും ചെയ്തു. കുട്ടികൾക്കായി ജന്തുക്ഷേമ ബോധവൽക്കരണ സെമിനാറുകളും പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളിലും ജന്തു പരിപാലനത്തിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് വകുപ്പിന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ സംഘടനയുമായി സഹകരിച്ച് ജന്തു ക്ഷേമവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് സ്കൂൾ ലൈബ്രറിയിൽ പ്രത്യേക കോർണർ ഉണ്ടാക്കി സ്കൂളിലെ കുട്ടികൾക്ക് അവബോധം ഉണ്ടാക്കാനും സ്കൂൾ ആനിമൽ വെൽഫെയർ ക്ലബിനു കഴിഞ്ഞു. ക്ലബ് കൺവീനറായ കെ.എസ്.കാവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനും അവ പ്രവർത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്താനും ക്ലബിനു കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് നാവായിക്കുളത്ത് വച്ച് നടന്ന 'രോഹിണി സംഗമം' എന്ന പരിപാടിയിൽ വച്ച് സ്കൂളിനുള്ള പുരസ്കാരം വിതരണം ചെയ്തു. അഡ്വ.വി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള മൃഗസംരംക്ഷണ വകുപ്പു മന്ത്രി കെ.രാജു ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റു സ്കൂളുകൾക്ക് മാതൃകയാണെന്ന് കേരള മൃഗസംരക്ഷണ വകുപ്പു മന്ത്രി അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അരവിന്ദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഡോ.നജീബ്ഖാൻ, ഡോ. ബീനാ ബീവി, ഡോ.എസ്. ശ്രീകല, ഡോ. എസ്.എസ്.കിരൺ, ഡോ.ജ.ജി.പ്രേം ജയിൻ എന്നിവർ സംബന്ധിച്ചു.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം.

പോഷക_സമൃദ്ധി_പദ്ധതി2020

ആറ്റിങ്ങൽ നഗരസഭയും അവനവഞ്ചേരി സിദ്ധ ഡിസ്പെൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പോഷക_സമൃദ്ധി_പദ്ധതി ആരംഭിച്ചു. ചുമ, വിട്ടുമാറാത്ത തുമ്മൽ, അലർജി, രക്തക്കുറവ്, വിളർച്ച, വിശപ്പില്ലായ്മ തുടങ്ങിയ രോഗങ്ങളിൽ നിന്ന് കുട്ടികളെ വിമുക്തരാക്കി അവരുടെ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുന്നതിനാണ് പോഷക സമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളേയും പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ. നിർവ്വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അവനവഞ്ചേരി സിദ്ധ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സ്മിത പദ്ധതി വിശദീകരിച്ചു.

പോഷക_സമൃദ്ധി_പദ്ധതി.........

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ടാലന്റ് ലാബിൻറയും-(ചിത്രരചന ശില്പകല,എംബ്രോയിഡറി ക്ലാസ്സുകൾ) ,കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,പൊതുവിജ്ഞാനംഎന്നീക്ലാസ്സുകളുടെയും ഉദ്ഘാടനം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ടാലന്റ് ലാബിൻറയും-(ചിത്രരചന ശില്പകല,എംബ്രോയിഡറി ക്ലാസ്സുകൾ) ,കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,പൊതുവിജ്ഞാനം എന്നീക്ലാസ്സുകളുടെയും ഉദ്ഘാടനം അധ്യാപകനും ബി .ആർ .സി.ട്രയിനറും സാഹിത്യകാരനുമായ ശ്രീ .മടവൂർ കൃഷ്ണൻകുട്ടി നിർവഹിച്ചു .പ്രശസ്ത ശില്പിയും ചിത്രകാരനും ആയ ശ്രീ ദേവദാസൻ സാർ ചിത്രരചനയും ശിൽപ്പകല യും കുട്ടികൾക്ക് അനുഭവവേദ്യമാക്കും.രക്ഷിതാവായ ശ്രീ ദീപ എംബ്രോയിഡറി ക്ലാസെടുക്കും.പി ടി എ .പ്രസിഡൻറ് പൊതുവിജ്ഞാനം ക്ലാസ്സുകൾ നയിക്കും അധ്യാപകർ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ എടുക്കും.യു പി വിഭാഗം കുട്ടികൾക്കാണ് പദ്ധതിയുടെപ്രയോജനമുണ്ടാവുക.ധാരാളം രക്ഷകർത്താക്കൾ സന്നിഹിതരായിരുന്ന ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് മധുസൂദനൻനായർ സാറായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനിലാറാണി സ്വാഗതും അധ്യാപകനായ ശ്രീ സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ടാലന്റ് ലാബിൻറയും-(ചിത്രരചന ശില്പകല,എംബ്രോയിഡറി ക്ലാസ്സുകൾ) ,കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,പൊതുവിജ്ഞാനം എന്നീക്ലാസ്സുകളുടെയും ഉദ്ഘാടനം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ടാലന്റ് ലാബിൻറഉദ്ഘാടനം............

വിദ്യാലയം പ്രതിഭകളിലേയ്ക്ക്

നിലമേൽ N.S.S കോളേജിലെ റിട്ടയേർഡ് പ്രൊഫസറും സാഹിത്യകാരനുമായ Dr ഭാസിരാജ് സാറിനെ Govt .H .S .അവനവഞ്ചേരിയിലെ കുട്ടികൾ ആദരിച്ചു .ജൈവഉദ്യാനത്തിലെ പൂക്കൾ കൊണ്ട് നിർമ്മിച്ച പൂച്ചെണ്ടും ഒപ്പം 7C ക്ലാസ്സിലെ വൈഷ്ണവ് തയ്യാറാക്കിയ ഗ്ലാസ് പെയിന്റിങ്ങും സാറിന് സമ്മാനിച്ചു .തന്റെ അദ്ധ്യാപനജീവിതത്തെക്കുറിച്ചും സാഹിത്യ ജീവിതത്തെക്കുറിച്ചും സാർ കുട്ടികളോട് സംവദിച്ചു .സർ എഴുതിയ ഗാനം കുട്ടികൾആലപിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് അനിലാറാണി ടീച്ചർ ,PTA പ്രതിനിധികൾ ,അദ്ധ്യാപകർ ,15വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു വിദ്യാലയം പ്രതിഭകളിലേയ്ക്ക് -പ്രതിഭകൾക്ക് തങ്ങളുടെ സ്വന്തം സൃഷ്ടികൾ തീർത്ത കുട്ടികൾ-ദേവാനന്ദ് ,വൈഷ്ണവ് .

വിദ്യാലയം പ്രതിഭകളിലേയ്ക്ക്...........പ്രതിഭകൾക്ക് തങ്ങളുടെ സ്വന്തം സൃഷ്ടികൾ തീർത്ത കുട്ടികൾ-ദേവാനന്ദ് ,വൈഷ്ണവ് .
പ്രതിഭകൾക്ക് തങ്ങളുടെ സ്വന്തം സൃഷ്ടികൾ തീർത്ത കുട്ടികൾ-ദേവാനന്ദ് ,വൈഷ്ണവ് .

പ്രശസ്ത ശില്പിയും ചിത്രകാരനുമായ ദേവദാസൻ സാറിനെ Govt .H .S അവനവഞ്ചേരി ആദരിച്ചു ....

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്നപരിപാടിയുടെ ഭാഗമായി മുൻ അദ്ധ്യാപകനും ശില്പിയും ചിത്രകാരനുമായ ദേവദാസൻ സാറിനെ Govt .H .S അവനവഞ്ചേരിയിലെ കുട്ടികൾ ആദരിച്ചു .ജൈവഉദ്യാനത്തിലെ പൂക്കളാൽ തീർത്ത പൂച്ചെണ്ട് സമ്മാനിക്കുകയും ഒപ്പം 7A ക്ലാസ്സിലെ ദേവാനന്ദ് സ്വന്തം കരവിരുതാൽ തടിയിൽ തീർത്ത പുഷ്പങ്ങൾ നൽകുകയും ചെയ്തു .സാർ കുട്ടികൾക്ക് ചിത്രകലയുടെയും ശിൽപ്പകലയുടെയും പാഠങ്ങൾ പകർന്നു നൽകി .കുട്ടികൾ സാറിന്റെ സഹായത്താൽ കളിമണ്ണിൽ താമരപ്പൂവ് ഉണ്ടാക്കി. കുട്ടികൾക്ക് മറക്കാനാകാത്ത അനുഭവമായി മാറി സാറിനൊപ്പമുള്ള നിമിഷങ്ങൾ .എത്തിയ എല്ലാകുട്ടികൾക്കും സാർ ബുക്കുകൾ സമ്മാനിച്ചു .

വിദ്യാലയം പ്രതിഭകളിലേക്ക്................പ്രശസ്ത ശില്പിയും ചിത്രകാരനുമായ ദേവദാസൻ സാറിനെ ആദരിച്ചു ....

ശിശുദിനാഘോഷം 2019

ശിശുദിന ആഘോഷത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽലഘു നാടകം-'സംഭാവന,എന്റെ ഭാരതം -പ്രഭാഷണം ,ചാച്ചാജി ഗാനം ,കഥപറച്ചിൽ -ചാച്ചാജി കഥകൾ എന്നിവ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ചു.

ശിശുദിനാഘോഷം 2019..........
ശിശുദിനാഘോഷം 2019...............

പൊതുവിജ്ഞാനം ക്വിസ് ഒന്നാംസ്ഥാനം

പൊതുവിജ്ഞാനം ക്വിസ്- UP-പി.എ.ഖാദർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി (ആറ്റിങ്ങൽ ഉപജില്ല -)ഒന്നാംസ്ഥാനം -GHS അവനവഞ്ചേരിയിലെ അദ്വൈത് ,ആകാശ്

പൊതുവിജ്ഞാനം ക്വിസ്- UPഒന്നാംസ്ഥാനം ...അദ്വൈത് ,ആകാശ്

രക്ഷാകർതൃ വിദ്യാഭ്യാസം

രക്ഷാകർതൃ വിദ്യാഭ്യാസം -പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭാസ വകുപ്പ് മുന്നോട്ടുവച്ച പരിപാടി അവനവഞ്ചേരി സ്കൂളിൽ വിജയകരമായി സംഘടിപ്പിച്ചു

രക്ഷാകർതൃ വിദ്യാഭ്യാസം...............

ശാസ്ത്ര പരീക്ഷണങ്ങളിൽ ..

ശാസ്ത്രപരീക്ഷങ്ങളിലൂടെ
ശാസ്ത്രപരീക്ഷങ്ങളിലൂടെ ......................

അരുത്_ലഹരി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ലഹരിക്കെതിരെ അരുത് ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് അരുത് ലഹരി പ്രതിജ്ഞയെടുത്തു. സ്കൂളിലും പുറത്ത് വിവിധ കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

അരുത് ലഹരി.........................

ഊർജ സൗഹൃദ വിദ്യാലയമാവാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

വിവിധ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ. . ദേശീയ ഊർജ സംരക്ഷണ ദിനത്തിൽ ഊർജ സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വീടുകളിൽ വരുന്ന വൈദ്യുതി ബില്ലുകൾ ശേഖരിച്ച് രേഖപ്പെടുത്തി വയ്ക്കുകയും വൈദ്യുതി ലാഭിക്കാനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ വീടുകളിൽ ഏറ്റെടുത്ത് നടത്തുകയും ചെയ്ത രണ്ടു പേർക്ക് 'ബെസ്റ്റ് എനർജി സേവർ' ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. തുടർച്ചയായ ബില്ലുകളിൽ വൈദ്യുതി ഉപഭോഗം കുറച്ചതിനാണ് ശ്രീ വിനായക് പ്രവീൺ, ബി.എസ്.നന്ദിത എന്നിവർക്ക് പുരസ്കാരം നൽകിയത്. കെ.എസ്.ഇ.ബി. അവനവഞ്ചേരി സെഷൻ അസി.എക്സി. എഞ്ചിനീയർ ബ്രിജേന്ദ്രകുമാർ സെമിനാറിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ. വൈസ്. പ്രസിഡന്റ് കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ വിജയകമാർ സംബന്ധിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റുഡൻറ് സോളാർ അംബാസഡർ വർക്ക്ഷോപ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതതണം ചെയ്തു.

ഊർജ സൗഹൃദ വിദ്യാലയമാവാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മത്സ്യകൃഷി.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യകൃഷി ആരംഭിച്ചു. . ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു പുറകുവശത്തുള്ള പണ്ടാരക്കുളത്തിലാണ് ആറ്റിങ്ങൽ നഗരസഭയുടെ സഹകരണത്തോടെ കട്ല, രോഹു, ഗ്രാസ് കാർപ്പ് എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ഗായത്രീദേവി, സ്കൂൾ പി.റ്റി.എ.വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി എന്നിവർ സംബന്ധിച്ചു.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മത്സ്യകൃഷി.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദേശീയ സന്നദ്ധരക്തദാന ദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അധ്യാപകരും, രക്ഷിതാക്കളും, പൂർവ്വ വിദ്യാർഥികളും ഉൾപ്പെടെ നൂറോളം പേർ സന്നദ്ധ രക്തദാനം നടത്തി. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഞ്ഞൂറിലധികം പേരുടെ രക്തദാന സമ്മതപത്രം സ്കൂളിനു കൈമാറി. അവരെ ഉൾപ്പെടുത്തി വിവിധ ഗ്രൂപ്പുകളിൽപ്പെട്ട രക്തദാനസേന രൂപീകരിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. പി.റ്റി.എ.വൈസ് പ്രസിഡൻറ് കെ.ശ്രീകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി എന്നിവർ സംബന്ധിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കായിക പ്രതിഭ ജി.വി.പിള്ളയ്ക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ആദരം.

'"വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ കായിക രംഗത്തെ അതുല്യപ്രതിഭ ജി.വി.പിള്ളയെ അവനവഞ്ചേരി ഗവ: ഹൈസ്കൂൾ വീട്ടിലെത്തി ആദരിച്ചു. മുൻ മധ്യദൂര ഓട്ടക്കാരനും, ദേശീയ ഖോ-ഖോ താരവും, കേരളാ സ്‌പോർട്‌സ് കൗൺസിലിന്റെ പ്രഥമ കബഡി ,ഖോ-ഖോ പരിശീലകനും കേരളാ ഖോ-ഖോ യുടെ അമരക്കാരനും അവസാനവാക്കും, ദേശീയ ഖോ-ഖോ ഫെഡറേഷൻ ജോയിൻറ് സെക്രട്ടറിയുമായ ജി.വി.പിള്ളയെ അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ ദേശീയ സംസ്ഥാന ഖോ-ഖോ താരങ്ങൾ ഉൾപ്പെട്ട വിദ്യാർഥി പ്രതിനിധികൾ ചേർന്ന് ആദരിച്ചു. കായിക രംഗത്തേക്കുളള കടന്നുവരവ്, പ്രധാന നേട്ടങ്ങൾ, ഗുരുക്കന്മാർ, ഔദ്യോഗിക മികവുകൾ, അസോസിയേഷൻ പ്രവർത്തനങ്ങളും നേട്ടങ്ങളും, ദേശീയ-അന്തർദേശീയ പ്രവർത്തന മികവുകൾ, അനുഭവ പാഠങ്ങൾ, പൊതു നിർദ്ദേശങ്ങൾ, കായിക ക്ഷമതയുടെ പ്രസക്തി, വിദ്യാർഥികൾക്കുള്ള സന്ദേശം എന്നിവ കുട്ടികളോട് പങ്കുവച്ചു.ഒപ്പം സ്കൂൾ പുസ്തകാരാമത്തിലേക്ക് വിലയേറിയ രണ്ട് പുസ്തകങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ്സ് റ്റി.റ്റി. അനിലാറാണി, സീനിയർ അസിസ്റ്റൻറ് ജി.എൽ നിമി, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി, അധ്യാപകരായ എസ്.ഷാജഹാൻ, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായിരുന്നു വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി.

കായിക പ്രതിഭ ജി.വി.പിള്ളയ്ക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ആദരം.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജന്തു ക്ഷേമ സെമിനാർ

ആറ്റിങ്ങൽ നഗരസഭ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആനിമൽ വെൽഫെയർ ക്ലബ് രൂപീകരിക്കുകയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്. സ്കൂളിൽ കേഡറ്റുകൾക്കായി വിതരണം ചെയ്ത ആട്ടിൻകുട്ടികൾ വളർന്നു വലുതായി പുതിയ കുട്ടികൾ ഉണ്ടായപ്പോൾ അതിലൊരു ആട്ടിൻകുട്ടിയെ പുതിയൊരു ഗുണഭോക്താവിനെ കണ്ടെത്തി കൈമാറുകയും ചെയ്തു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ബി.സത്യൻ എം.എൽ.എ. സെമിനാർ ഉദ്ഘാsനം ചെയ്തു. സ്കൂൾ ആനിമൽ വെൽഫെയർ ക്ലബ് സംഭാവന ചെയ്ത ആട്ടിൻകുട്ടിയെ ബഹു.എം.എൽ.എ. സീനിയർ കേഡറ്റായ എ.എസ്.അരുണിമയ്ക്ക് കൈമാറി. കേഡറ്റായ അമലാണ് തനിക്ക് കിട്ടിയ ആട് പ്രസവിച്ച രണ്ട് ആട്ടിൻകുട്ടികളിൽ ഒന്നിനെ സമ്മാനിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അരവിന്ദ് പദ്ധതി അവതരിപ്പിച്ചു. വെറ്റിനറി സർജൻ ഡോ.എസ്.എസ്.കിരൺ 'പക്ഷിമൃഗാദികളോടുള്ള ക്രൂരതകൾ എങ്ങനെ തടയാം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ഒരു ലൈബ്രറി സജ്ജീകരിച്ചു നൽകി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജന്തു ക്ഷേമ സെമിനാർ.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മലയാള ഭാഷാ ദിനാഘോഷവും സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും.

കേരളപ്പിറവിദിനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും ഡോ. എസ്. ഭാസിരാജ് നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകപ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരളപ്പിറവിയുടെ 63-ാം വാർഷികത്തിന്റെ ഓർമക്കായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ തയ്യാറാക്കിയ 63 പുസ്തകാസ്വാദനക്കുറിപ്പുകളുടെ സമാഹാരം - 'വായന പൂക്കുന്നു', സ്കൂൾ ജീവനക്കാരുടെ സൃഷ്ടികളുടെ സമാഹാരം - 'ശംഖൊലി' എന്നിവ പ്രകാശനം ചെയ്തു. കുട്ടികൾ മലയാളഭാഷാ പ്രതിജ്ഞ ചൊല്ലി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, രാധാകൃഷ്ണൻ, ഷിബു, ഉണ്ണിത്താൻ രജനി, കെ.മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രശ്നോത്തരി, കേട്ടെഴുത്ത് മത്സരം എന്നിവയും സംഘടിപ്പിച്ചു.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മലയാള ഭാഷാ ദിനാഘോഷവും സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും.

കൂട്ടയോട്ടം

ശിശുദിനത്തിന്റേയും ലോക പ്രമേഹ ദിനത്തിന്റേയും സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ദേശീയ കരാട്ടേ താരം ഫിദ ഹാജത്തും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി.റ്റി. അനിലാറാണിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

കൂട്ടയോട്ടം.............

അഭിനന്ദനങ്ങൾ...

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കരാട്ടേ ചാമ്പ്യൻഷിപ്പിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഇരട്ട സ്വർണ്ണം. 32 കിലോഗ്രാമിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൽ ഫിദ ഹാജത്തും 45 കിലോഗ്രാമിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൽ ദേവസൂര്യയുമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിനായി സ്വർണ്ണം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത്. തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കരാട്ടേ ചാമ്പ്യൻഷിപ്പിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഇരട്ട സ്വർണ്ണം. 32 കിലോഗ്രാമിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൽ ഫിദ ഹാജത്തും 45 കിലോഗ്രാമിൽ താഴെയുള്ളവർക്കായുള്ള മത്സരത്തിൽ ദേവസൂര്യയുമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിനായി സ്വർണ്ണം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത്.

അഭിനന്ദനങ്ങൾ...തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കരാട്ടേ ചാമ്പ്യൻഷിപ്പിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ഇരട്ട സ്വർണ്ണം.

സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ പ്രാതിനിധ്യം

ശ്രീ ശങ്കറിന് അഭിനന്ദനങ്ങൾ. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിൽ ആറ്റിങ്ങൽ ഉപജില്ലയിൽ നിന്ന് അപ്പീലുമായെത്തി തിരുവനന്തപുരം ജില്ലാ കലോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

ശ്രീ ശങ്കറിന് അഭിനന്ദനങ്ങൾ... ജില്ലാ കലോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

കാർബൺ ന്യൂട്രൽ സമൂഹത്തിനായി പ്ലാസ്റ്റിക്പെൻഡ്രൈവ്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാനാവശ്യമായ പേപ്പർ പേനയുടെ നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ സൗജന്യമായി മുഴുവൻ കുട്ടികൾക്കും പേപ്പർ പേനകൾ വിതരണം ചെയ്യും. പിന്നീട് സ്കൂളിനെ പ്ലാസ്റ്റിക് പെൻ ഫ്രീ സ്കൂൾ ആക്കി മാറ്റാൻ ആവശ്യമായ പേപ്പർപേനകൾ നിർമിച്ച് നൽകും. താൽപര്യമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പേപ്പർ പേന നിർമ്മാണത്തിൽ പരിശീലനം നൽകി അവരെ കൂടി പങ്കാളിത്തത്തോടെ ഈ പദ്ധതി വിജയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കാർബൺ ന്യൂട്രൽ സമൂഹത്തിനായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക്_പെൻ_ഡ്രൈവ്.

2019-20 വർഷത്തെ പാർലമെന്റംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ...

എ.ആർ. വിഘ്നേഷ് (ചെയർമാൻ), ആദിത്യ എൽ.വി. (വൈസ് ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിലുള്ള പാർലമെൻറംഗങ്ങൾ

2019-20 വർഷത്തെ പാർലമെന്റംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ...

കുട്ടിക്കൂട്ടം

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നല്ലപാഠം ടീം അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം നവീകരിക്കാൻ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് 'കുട്ടിക്കൂട്ടം' സംഘടിപ്പിച്ചു.

'കുട്ടിക്കൂട്ടം'

മലയാള മനോരമ വായനക്കളരി പദ്ധതി ഉദ്ഘാടനം

ജ്യോതിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആയിരുന്നു പ്രായോജകർ.ഒപ്പം ചടങ്ങിൽ വച്ച് മലയാള മനോരമ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾ നടപ്പാക്കുന്ന നല്ല ഭൂമി, നല്ല നാളെ എന്ന കേരളം കണ്ട ഏറ്റവും വലിയ കാലാവസ്ഥാസംരക്ഷണ പ്രചാരണ പരിപാടിയുടെ ഭാഗമായി കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനും സുസ്ഥിരവികസനം സാധ്യമാക്കാനും കാർബൺ ന്യൂട്രൽ നയം രൂപവൽക്കരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികളും ഒപ്പുവച്ച നിവേദനം വിദ്യാർഥി പ്രതിനിധിയായ എ.ആർ. വിഘ്നേഷ് ഹെഡ്മിസ്ട്രസിനു കൈമാറുന്നു.

മലയാള മനോരമ വായനക്കളരി പദ്ധതി ഉദ്ഘാടനം.

ഗാന്ധിജയന്തി ആഘോഷവും കളക്ടേഴ്സ് @ സ്കൂൾ പദ്ധതി ഉദ്ഘാടനവും

ഗാന്ധിജിയുടെ നൂറ്റിഅമ്പതാം ജൻമവാർഷിക ആഘോഷവും കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനവും അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. ആറ്റിങ്ങൽ നഗരസഭയും ജില്ലാശുചിത്വമിഷനും സംയുക്തമായാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാതൃകാപദ്ധതിയായി അഞ്ച് സ്കൂളുകളിൽ നടപ്പിലാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതി ജൈവ - അജൈവ മാലിന്യങ്ങളെ തരം തിരിച്ച് സംസ്കരിക്കാനുള്ള പദ്ധതിയാണ്. മാലിന്യ സംസ്കരണം മാതൃകാപരമായി നടപ്പിലാക്കുന്ന സ്കൂൾ എന്ന നിലയിലാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. പദ്ധതിയുടെ ഉദ്ഘാsനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻനായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപെഴ്സൺ ആർ.എസ്.രേഖ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, കൗൺസിലർമാരായ സന്തോഷ് കുമാർ, ഗായത്രി ദേവി, താഹിർ, കോമളകുമാരി, ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ, സ്കൂൾ പി.റ്റി.എ.വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, ജി.എൽ.നിമി, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിക്കൊണ്ട് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനവും നഗരസഭാ ചെയർമാൻ നിർവ്വഹിച്ചു. നൂറ്റി അൻപത് മൺചിരാതുകൾ വിശിഷ്ടാതിഥികളും കുട്ടികളും ചേർന്ന് തെളിയിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ഗാന്ധിജയന്തി ആഘോഷവും കളക്ടേഴ്സ് @ സ്കൂൾ പദ്ധതി ഉദ്ഘാടനവും.

അനിമൽ വെൽഫയർക്ലബ്

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആനിമൽ വെൽഫയർ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ നാടൻ കോഴിമുട്ടകൾ എത്തിച്ചു. കഴിഞ്ഞ വർഷം ഈ കുട്ടികൾക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയിരുന്നു. ഇത് മൂന്നാം തവണയാണ് ക്ലബംഗങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ കോഴിമുട്ടകൾ സ്കൂളിലെത്തിക്കുന്നത്. .

സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ നാടൻ കോഴിമുട്ടകൾ

അഭിനന്ദനങ്ങൾ...

തിരുവനന്തപുരം റവന്യൂ ജില്ലാതല ക്രിക്കറ്റ് (ജൂനിയർ) മത്സരത്തിൽ ആറ്റിങ്ങൽ ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ അനന്തകൃഷ്ണനും സായൂജിനും അഭിനന്ദനങ്ങൾ...

അഭിനന്ദനങ്ങൾ...

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ ഓണം സ്നേഹതീരം ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം.

വാളക്കാട് സ്നേഹതീരം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കൂട്ടുകാർക്കൊപ്പം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ ഓണം ഓണാഘോഷം. എല്ലാ അന്തേവാസികൾക്കും 5 കിലോ അരിയും പച്ചക്കറിക്കിറ്റും മധുര പലഹാരങ്ങളും ഓണപ്പന്തും അടങ്ങിയ ഓണസമ്മാനം നൽകി. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി, വൈസ് പ്രസിഡന്റ് എം.മുരളി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വി.റ്റി.സുഷമാ ദേവി, അനിതാ രാജൻബാബു, പഞ്ചായത്തംഗങ്ങൾ പൊയ്ക മുക്ക് ഹരി, സുനിൽ, ഷീബ, അനിൽകുമാർ, സ്കൂൾ പി.റ്റി.എ. വൈസ് പ്രസിഡൻറ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി.റ്റി.അനിലാറാണി എന്നിവർ നേതൃത്വം നൽകി. സ്നേഹതീരം അന്തേവാസികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിച്ചു.

കുട്ടികളുടെ ഓണം സ്നേഹതീരം ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം.....

നൻമയുടെ ഉറവ വറ്റാത്ത നല്ലപാഠം.

വളരെ നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം സ്കൂളിൽ വരാൻ കഴിയാതെ വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരനായ ഒൻപതാം ക്ലാസുകാരൻ അപ്പുവിന് ഓണാശംസകളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളായ സുഹൃത്തുക്കൾ വീട്ടിലെത്തി. ഓണാഘോഷത്തിനായി കരുതിവച്ചിരുന്നതിൽ നിന്ന് കുറച്ചു തുക ഉപയോഗിച്ച് അവന് ഓണക്കോടി വാങ്ങി നൽകി. പിന്നെ കുറച്ച് ഓണചെലവുകൾക്കും നൽകി. ഓണക്കോടി വാങ്ങി നോക്കിയ അപ്പുവിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല... ഇതാണ് യഥാർഥ ഓണസന്ദേശം. "ഓണമുണ്ടുറങ്ങുമ്പോൾ ഓർക്കണമിതും കൂടി, ഓണമുണ്ണാത്തവരുണ്ടീ നാട്ടിൽ, ഓണം കളിക്കാത്തോരുണ്ടീ നാട്ടീൽ...

നൻമയുടെ ഉറവ വറ്റാത്ത നല്ലപാഠം........

സമ്പൂർണ നീന്തൽ സാക്ഷരതവിദ്യാലയം

ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ്കുമാർ ഐ.എഫ്.എസ്., സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്ര സ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്

സമ്പൂർണ നീന്തൽ സാക്ഷരതവിദ്യാലയം
സമ്പൂർണ നീന്തൽ സാക്ഷരത ..................
സമ്പൂർണ നീന്തൽ സാക്ഷരത.........

നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ

ആദ്യ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി ഗവൺമെൻറ് എച് എസ് ഒരുങ്ങുന്നു .ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക്ഉടൻ സ്കൂളിൽ തുടക്കമാകും .സർക്കാർ ആവിഷ്കരിച്ച ഈ ആശയം നഗരസഭയുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. വെള്ളത്തിൽ വീണാൽ രക്ഷപ്പെടുന്നത് എങ്ങനെയെന്ന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതാണു പദ്ധതി. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന് ഒരുഭാഗം കുട്ടികൾക്ക് നീന്തൽ പരിശീലനായി സജ്ജമാക്കും .മൂന്നു മാസത്തെ പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകുക. മൂന്നു മാസം കൊണ്ട് മുഴുവൻ വിദ്യാർത്ഥികളെയും നീന്തൽ സാക്ഷരതയിലേതിക്കെത്തിക്കാൻ സ്കൂളിന് കഴിയുമെന്ന് നഗരസഭാ അധ്യക്ഷൻ എം പ്രദീപ് പറഞ്ഞു

നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ

നടീലുൽസവം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നാലാം വർഷവും കട്ടയിൽക്കോണം പാടത്ത് നടീലുൽസവം...

നടീലുൽസവം...

നിയമം പാലിക്കുന്നവർക്ക് മധുരം, ലംഘിക്കുന്നവർക്ക് മഞ്ഞക്കാർഡ്.

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ശുഭയാത്ര എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും നാലുചക്ര വാഹന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരിക്കുക വഴി നല്ല ഒരു ട്രാഫിക് സംസ്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹെൽമറ്റ് ധരിച്ച് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഇരുചക്രവാഹന യാത്രക്കാരേയും സീറ്റ് ബെൽറ്റ് ധരിച്ചു വരുന്ന കാർ യാത്രക്കാരേയും മിഠായി നൽകി അഭിനന്ദിച്ച കുട്ടികൾ അത് ലംഘിച്ചു വരുന്നവർക്ക് മുന്നറിയിപ്പായി ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ മഞ്ഞകാർഡ് നൽകുകയും ചെയ്തു. ഹെൽമറ്റ് ധരിക്കാതെ വാഹനത്തിൽ സൂക്ഷിച്ചിരുന്നവർക്ക് കേഡറ്റുകൾ തന്നെ അത് തലയിൽ ധരിപ്പിച്ച് ചിൻ സ്ട്രാപ്പ് ഇട്ടു കൊടുക്കുകയും ചെയ്തു. അവനവഞ്ചേരി ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനാ പരിപാടിയ്ക്ക് ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ എം.ജി.ശ്യാം, പോലീസ് ഉദ്യോഗസ്ഥരായ ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ് എന്നിവർ നേതൃത്വം നൽകി.

ശുഭയാത്ര ..............

പ്രതിഭാസംഗമം

പ്രതിഭാസംഗമം
rപ്രതിഭാസംഗമം

പ്രളയബാധിതർക്ക് ശേഖരണ കേന്ദ്രം തുറന്ന് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ശേഖരണ കേന്ദ്രം തുറന്നു. ഇരുന്നൂറ് കിലോയാലധികം അരി, നൂറ്റമ്പത് ലിറ്ററിലധികം കുടിവെള്ളം, ഇരുന്നൂറ് കവറിലധികം പാക്കറ്റ് ഭക്ഷണസാധനങ്ങൾ, നൂറു കവറിലധികം സാനിറ്ററി നാപ്കിനുകൾ, സോപ്പ്, ലോഷൻ, തുണിത്തരങ്ങൾ എന്നിവ ശേഖരിച്ചു. കിട്ടിയ സാധനങ്ങൾ തരം തിരിച്ച് പായ്ക്ക് ചെയ്ത് ദുരിതാശ്വാസ കേന്ദ്രത്തിലെത്തിക്കാൻ തീരുമാനിച്ചു. ശേഖരണ കേന്ദ്രം നാളെയും പ്രവർത്തിക്കും.

പ്രളയബാധിതർക്ക് ശേഖരണ കേന്ദ്രം തുറന്ന് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ.

കർഷകദിനം

കർഷക ദിനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ കുട്ടികളുടെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം.ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന പാടം ഏറ്റെടുത്ത് കൊണ്ട് നടത്തുന്ന നെൽകൃഷി പ്രവർത്തനങ്ങളാണ് തുടങ്ങിയത്. കുട്ടികളുടെ നേതൃത്വത്തിൽ ട്രില്ലർ ഉപയോഗിച്ച് നിലം ഒരുക്കി. എല്ലാ കാര്യങ്ങൾക്കും നിർദ്ദേശങ്ങൾ തരാൻ മുതിർന്ന കർഷകനായ രഘുനാഥൻ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. കൃഷിയറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെയുള്ള പ്രവർത്തനങ്ങൾ നല്ലപാഠം പ്രവർത്തകർ നേരിട്ട് നടത്താനാണ് തീരുമാനം. ഏറെക്കാലമായി കൃഷി ഉപജീവനമായിക്കൊണ്ടു നടക്കുന്ന രഘുനാഥനെ സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി പൊന്നാടയണിയിച്ചാദരിച്ചു.

മുതിർന്ന കർഷകനെ ആദരിക്കൽ

കേരള ഇൻഫർമേഷൻസ് & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറിന്റെ ജനപഥം മാസികയുടെ ജുലൈ 2019 ലക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ...

കേരള ഇൻഫർമേഷൻസ് & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറിന്റെ ജനപഥം മാസികയുടെ ജുലൈ 2019 ലക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ...

മാധ്യമം - വെളിച്ചം പദ്ധതി

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ മാധ്യമം - വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം. ആറ്റിങ്ങൽ ജയാ ഏജൻസീസ് ആണ് മാധ്യമം പത്രം സ്കൂളിൽ എത്തിക്കുന്നത്.

മാധ്യമം - വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി

അവനവഞ്ചേരി ഹൈസ്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉൽഘാടനം ചെയ്തു.നട്ടുനനച്ച് പരിപാലിച്ച് വിഷരഹിത പച്ചക്കറി നമുക്കും ഓണത്തിനായി ഉപയോഗിക്കാം

ഓണത്തിന് ഒരു മുറം പച്ചക്കറി

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം - പ്രത്യാശയുടെ ഭാഗമായി ശേഖരിച്ച കഴുകി ഉണക്കി വൃത്തിയാക്കിയ പ്ലാസ്റ്റിക് റീ സൈക്ളിംഗിനായി ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറി. കുട്ടികൾ ശേഖരിച്ച ഇരുന്നൂറ് കിലോയിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ഇത്തരത്തിൽ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്.

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന യജ്ഞം

വിശപ്പിന് വിട

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നടപ്പിലാക്കി വരുന്ന വിശപ്പിന് വിട പദ്ധതിയുടെ ഈ മാസത്തെ ഭക്ഷണപ്പൊതി വിതരണം...

വിശപ്പിന് വിട

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

ലിറ്റിൽ കൈറ്റ്സ് ജില്ലാ തല പുരസ്ക്കാരം

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

lFTA - ഇൻഡിപെന്റന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്‌നിഷ്യൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച #ജനിതകം അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു. നൂറോളം ഹ്രസ്വചിത്രങ്ങൾ പങ്കെടുത്തതിൽ സുനിൽ കൊടുവഴന്നൂർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം അവസാന പത്തിൽ ഇടം പിടിച്ചത് തന്നെ അംഗീകാരമാണ്.

ജനിതകം@ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ

മികവ്_പുരസ്കാരം

തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ മികച്ച അക്കാഡമിക നിലവാരവും പ്രവർത്തന മികവും പുലർത്തുന്ന സ്കൂളിനുള്ള #മികവ്_പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. തുടർച്ചയായ മൂന്നാം തവണയാണ് അവനവഞ്ചേരി സ്കൂളിന് മികവ് പുരസ്കാരം ലഭിക്കുന്നത്.

മികവ്_പുരസ്കാരം 2019
മികവ് പുരസ്ക്കാരം

The New Indian Express പത്രത്തിന്റെ വിതരണോദ്ഘാടനം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ The New Indian Express പത്രത്തിന്റെ വിതരണോദ്ഘാടനം. അവനവഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂ വിന്നേഴ്സ് അക്കാഡമിയാണ് പ്രായോജകർ. ഇംഗ്ലീഷ് ക്ലബ് - MELODY യുടെ ഉദ്ഘാടനം ശ്രീ. സി.എസ്. ബാലചന്ദ്രൻ നായർ (Author of the anthology 'Dancing Shadows') നിർവ്വഹിച്ചു.അന്താരാഷ്ട്ര ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി അനന്തൻ, സാത്വിക ദിലിപ് എന്നിവരുടെ പ്രഭാഷണങ്ങൾ.ഇന്നത്തെ അസംബ്ലി ഗംഭീരം.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ The New Indian Express പത്രത്തിന്റെ വിതരണോദ്ഘാടനം

വായനാദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും(2019) നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു. എന്റെ കൗമുദി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക് തല ഉദ്ഘാടനം ബാവ ഹോസ്പിറ്റൽസ് എം.ഡി. ഡോ.ആർ.ബാബു നിർവ്വഹിച്ചു. ചന്ദ്രശേഖരൻ നായർ, ഹെഡ്മിസ്ട്രസ് എം.ആർ.മായ, കെ.ശ്രീകുമാർ, സജിത്, എം.ആർ.മധു, ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലിയ കുട്ടികൾ വായനയുടെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ലഘു നാടകം അവതരിപ്പിച്ചു. ജൻമദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്ക് മിഠായി വിതരണം ചെയ്യുന്നതിനു പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന 'എന്റെ പിറന്നാൾ മധുരം പുസ്തക മധുരം' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.

വായനാദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും.

വീക്ഷണംപാഠശാല പദ്ധതിയുടെ ഉദ്ഘാടനം

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് വീക്ഷണംപാഠശാല പദ്ധതിയുടെ ഉദ്ഘാടനം. പ്രവാസി മലയാളിയായ ശ്രീ. പുരുഷോത്തമൻ നായർ സംഭാവന ചെയ്ത വീക്ഷണം ദിനപത്രം ആറ്റിങ്ങൽ നഗരസഭയുടെ മുൻ ചെയർപേഴ്സൺ ശ്രീമതി വസുമതി ജി.നായർ വിദ്യാർഥി പ്രതിനിധിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും ലഭിച്ചു. ഇതിന് നേതൃത്വം നൽകിയ ശ്രീ.കെ.ജെ.രവികുമാറിന് അഭിനന്ദനങ്ങൾ.

വീക്ഷണം_പാഠശാല പദ്ധതിയുടെ ഉദ്ഘാടനം.2019

പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ ദുരിതത്തിൽ.

ഒരു മഴ പെയ്താൽ തന്നെ സ്കൂളിനു മുന്നിലെ റോഡ് പുഴയായി മാറുന്ന അവസ്ഥ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളെ ദുരിതത്തിലാക്കുന്നു. സ്കൂളിനു മുന്നിലെ റോഡിലൂടെ ഒഴുകി വരുന്ന മഴവെള്ളം മാത്രമല്ല ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിലെ ഓടകളിലൂടെ ഒഴുകി വരുന്ന മുഴുവൻ മഴവെള്ളവും സ്കൂളിനു മുന്നിലൂടെ വരുന്ന റോഡിലേക്ക് തുറന്നു വച്ചിരിക്കുന്നതു കാരണം മഴ പെയ്താൽ കുത്തിയൊഴുകി വരുന്ന മലിനജലത്തിലൂടെ വളരെ സാഹസപ്പെട്ടാണ് അവനവഞ്ചേരി സ്കൂളിലെ കുട്ടികളുടെ യാത്ര. മുട്ടിനൊപ്പം മലിനജലത്തിൽ മുങ്ങിയാണ് ഈ മഴ ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലേയ്ക്കും തിരികെ വീട്ടിലേയ്ക്കും സഞ്ചരിക്കുന്നത്. അടിയന്തിരമായ സ്കൂളിനു മുന്നിലെ റോഡിന് ഓട നിർമ്മിച്ച് പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ ദുരിതത്തിൽ.

ലോക പരിസ്ഥിതി ദിനാചരണം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

Beat_Air_Pollution എന്ന വിഷയത്തെ മുൻനിർത്തി സൈക്കിൾ റാലി സംഘടിപ്പിച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന് സമീപം പാതയോരത്ത് വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു.

സൈക്കിൾ റാലി
Beat_Air_Pollution എന്ന വിഷയത്തെ മുൻനിർത്തി സൈക്കിൾ റാലി

ഫുൾ_എപ്ലസ്_ആരവം

ഫുൾ_എപ്ലസ്_ആരവം

ഇരട്ട_ഫുൾ_എപ്ലസ്

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഇരട്ടകൾ ഭാവനയ്ക്കും ഭരത്തിനും അഭിനന്ദനങ്ങൾ...

ഇരട്ട_ഫുൾ_എപ്ലസ്

എസ്.എസ്.എൽ.സി. പരീക്ഷയിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് മികച്ച വിജയം - ഇംഗ്ലീഷ് മീഡിയത്തിൽ വിജയം 100%

ഇംഗ്ലീഷ് മീഡിയത്തിന് 100% വിജയം ഉൾപ്പെടെ ഓവറോൾ 97% വിജയത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 263 പേരിൽ 52 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 15 പേർ ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടി. പരീക്ഷയെഴുതിയ 5 പേരിൽ ഒരാൾക്ക് വീതം ഫുൾ എ പ്ലസ് നേടാനായത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.ഇംഗ്ലീഷ് മീഡിയത്തിന് 100% വിജയം ഉൾപ്പെടെ ഓവറോൾ 97% വിജയത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 263 പേരിൽ 52 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 15 പേർ ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടി. പരീക്ഷയെഴുതിയ 5 പേരിൽ ഒരാൾക്ക് വീതം ഫുൾ എ പ്ലസ് നേടാനായത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

വിജയത്തിളക്കം....ഫുൾ എ പ്ലസ് 2019

ഫിനിഷിംഗ് ടച്ച്

എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഫിനിഷിംഗ് ടച്ച് ന്റെ ആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്... ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർ.

ഫിനിഷിങ് ടച്ച് ..........
ഫിനിഷിങ് ടച്ച്
ഫിനിഷിങ് ടച്ച്

ജനിതകംഹ്രസ്വചലച്ചിത്രം

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജനിതകംഹ്രസ്വചലച്ചിത്രം..........

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെട്ട ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ശീതകാല പച്ചക്കറികളായ കോളിഫ്ലവറും കാബേജും കൂടാതെ തക്കാളി, വഴുതന, ചീര, വെണ്ട, ചേന എന്നിവയും കൃഷി ചെയ്തിരുന്നു. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വിളവെടുപ്പ് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ വെർട്ടിക്കൽ പൂന്തോട്ടത്തിന്റെ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.

പച്ചക്കറി വിളവെടുപ്പ്

കരാട്ടേ പരിശീലനം

ആറ്റിങ്ങൽ കരാട്ടേ ടീമിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം...

കരാട്ടേ പരിശീലനം

അവനവഞ്ചേരിയുടെ സ്വന്തം പഠനോത്സവഗാനം ...

https://www.facebook.com/100008622974445/videos/2027236720907074/

സഹപാഠിയ്ക്കൊരു കുഞ്ഞു സഹായം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴ്-ഇ ക്ലാസിലെ കുട്ടികൾ അതേ ക്ലാസിലെ അവരുടെ കൂട്ടുകാരിയായ വി.എസ്. ആദിത്യയുടെ വീട് സന്ദർശനവേളയിൽ അവൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ മേശയും കസേരയും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കി അവർ സ്വരൂപിച്ച തുക ഉപയോഗിച്ച് പഠനമേശയും കസേരയും വാങ്ങി നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ അവ ആദിത്യയ്ക്ക് കൈമാറി. ക്ലാസ് അധ്യാപിക ശ്രീമതി കുമാരി ഷീലയും മറ്റ് അധ്യാപകരും പങ്കെടുത്തു......തുടർന്നുള്ള ജീവിതത്തിലും ഇത്തരം നന്മകൾ അവർ ചെയ്യട്ടെ ...സഹജീവി സ്നേഹം നിലനിൽക്കട്ടെ

സഹപാഠിയ്ക്കൊരു കുഞ്ഞു സഹായം

ഇനി മുതൽ ഞങ്ങളും സുരക്ഷിത ക്യാമറാ നിരീക്ഷണത്തിലാണ്...

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 1994 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സ്കൂളിന് സി.സി.റ്റി.വി. ക്യാമറ സിസ്റ്റം സംഭാവന ചെയ്തു. സ്കൂളിൽ നടന്ന സമർപ്പണ ചടങ്ങ് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പൂർവ്വ വിദ്യാർഥി പ്രതിനിധി മിലൻ, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസും പി.റ്റി.എ. പ്രസിഡന്റും ചേർന്ന് സിസ്റ്റം ഏറ്റുവാങ്ങി. യോഗത്തിൽ കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പങ്കെടുത്ത്‌ വിജയിച്ചവരെ നഗരസഭാ ചെയർമാൻ അനുമോദിച്ചു.

ഞങ്ങൾ സുരക്ഷിതർ ..

തണ്ണീർപന്തൽ

വേനൽ കടുത്തതോടെ പക്ഷികൾക്ക് ദാഹമകറ്റാൻ കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ കുട്ടികൾ . 'തണ്ണീർപന്തൽ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിലെ മരച്ചില്ലകളിൽ മൺചട്ടികളിൽ ജലം നിറച്ച് സ്ഥാപിച്ചാണ് കുട്ടികൾ പക്ഷികൾക്ക് കുടിനീരൊരുക്കുന്നത്. കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ പക്ഷികൾ ചത്തൊടുങ്ങുന്നു എന്ന വാർത്തയാണ് കുട്ടികളെ ഇങ്ങനെയൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. മുഴുവൻ കുട്ടികളുടേയും വീടുകളിലും 'തണ്ണീർ പന്തൽ' ഒരുക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ. ഇതു വഴി സമൂഹത്തിനാകെ ബോധവൽക്കരണവും കുട്ടികൾ ലക്ഷ്യമിടുന്നു.

'തണ്ണീർപന്തൽ

മഞ്ഞൾവിളവെടുപ്പ്

സ്കൂളിലെ തോട്ടത്തിലെ മഞ്ഞൾ വിളവെടുപ്പ്

മഞ്ഞൾ വിളവെടുപ്പ്...

പച്ചക്കറിക്കൃഷി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പച്ചക്കറിത്തോട്ടത്തിൽ തക്കാളിയും വഴുതനയും കോളിഫ്ലവറും വിളവെടുപ്പിനു തയ്യാറാകുന്നു.

പച്ചക്കറിത്തോട്ടത്തിൽ തക്കാളിയും വഴുതനയും കോളിഫ്ലവറും വിളവെടുപ്പിനു തയ്യാറാകുന്നു.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഉച്ചഭക്ഷണ വിതരണ സംവിധാനത്തിന് മികവേകാൻ ഒരു പുതിയ സംരംഭം കൂടി...

പച്ചക്കറികൾ,പാൽ ഉത്പന്നങ്ങൾ മുതലായവ കേടു കൂടാതെ സൂക്ഷിക്കുവാൻ വേണ്ടി അവനവഞ്ചേരി എക്സ് പ്രവാസി ക്ലബ്‌ അംഗങ്ങൾ ചിൽ കൂളർ കം ഫ്രീസർ സിസ്റ്റം സ്കൂളിന് സമർപ്പിച്ചു... സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായക്ക് ക്ലബ്ബ് സെക്രട്ടറി ശ്രീ.എം.ഇ.എസ്. സത്താർ ചിൽകൂളർ കൈമാറി. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ് പ്രസിഡന്റ് ശ്രീ.എ.എൻ.ഹുസൈൻ, ട്രഷറർ ശ്രീ.ഷാജി മനാഫ്, ശ്രീ.എ.എം.ബഷീർ, ശ്രീ.എസ്.സൈഫുദ്ദീൻ, ശ്രീ.ഫസിലുദ്ദീൻ, ശ്രീ.ഷാഫി, ശ്രീ.അബ്ദുൽ ഹക്കിം, ശ്രീ.സൈനുൽ അബ്ദീൻ എന്നിവർ സംബന്ധിച്ചു.

കൂളർ കം ഫ്രീസർ സിസ്റ്റം
കൂളർ കം ഫ്രീസർ സിസ്റ്റം

എസ് എം എസ് അലെർട് സംവിധാനം

കുട്ടികൾ ക്ലാസ്സിൽ ഏതെങ്കിലും ദിവസംവരാതിരുന്നാൽ അത് രക്ഷകർത്താക്കൾ അപ്പപ്പോൾത്തന്നെ അറിയിപ്പ് കൊടുക്കുന്നതിനായി എസ് എം എസ് അലെർട് സംവിധാനം സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .അതാതു ക്ലാസ് അധ്യാപകരെയാണ് ഇതിനു ചുമത്തപ്പെടുത്തിയിട്ടുള്ളത് .ഇതു രക്ഷകർത്താക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുന്നു .

തക്കാളി വിളവെടുപ്പ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഇന്നത്തെ തക്കാളി വിളവെടുപ്പ്...10 കിലോഗ്രാമിലധികം തക്കാളിയാണ് ഇന്ന് ലഭിച്ചത്.

തക്കാളി വിളവെടുപ്പ്...........

യു.എസ്.എസ്. 2019

യു.എസ്.എസ്. 2019 പരീക്ഷയിൽ വിജയിച്ച അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എസ്.എസ്.അനഘ, എഫ്. അർഷിന എന്നിവർക്ക് അഭിനന്ദനങ്ങൾ.

യു.എസ്.എസ്. 2019 പരീക്ഷയിൽ വിജയിച്ച എസ്.എസ്.അനഘ, എഫ്. അർഷിന എന്നിവർക്ക് അഭിനന്ദനങ്ങൾ.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ ഏപ്രിൽ 17ന് ആരംഭിക്കുന്നു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ2019 അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ ഏപ്രിൽ 17ന് ആരംഭിക്കുന്നു.