ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രകൃതി നൽകിയ പാഠം
(ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രകൃതി നൽകിയ പാഠം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകൃതി നൽകിയ പാഠം
“നാം പ്രകൃതിയോട് ക്രൂരത കാണിച്ചാൽ , പ്രകൃതി നമ്മോടും ക്രൂരത കാണിക്കും" എന്ന ഗുണപാഠമാണ് ഈ കഥ നമുക്ക് നൽകുന്നത് . ഒരിടത്തോരു ഗ്രാമത്തിൽ ലക്ഷമി എന്ന ഒരു പെൺകുട്ടിയും അവളുടെ കുടുബവും താമസിച്ചിരുന്നു. അച്ഛനും അമ്മയും അനിയനും അപ്പുപ്പനും അടങ്ങുന്ന ഒരു ചെറിയ കുടുബമായിരുന്നു അവളുടേത്. ലക്ഷമി ഒരു അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അവളുടെ അച്ഛന് ഗ്രാമത്തിന് അപ്പുറമുള്ള ഒരു ഫാക്ട്രിയിലായിരുന്നു ജോലി. അങ്ങനെയിരിക്കെ ഫാക്ട്രി മുതലാളി ലക്ഷമിയുടെ അച്ഛനോട്, ഗ്രാമത്തിൽ ഒരു ഫാക്ട്രി വന്നാൽ ഗ്രാമവാസികൾക്ക് എല്ലാവർക്കും ജോലി കൊടുക്കാമെന്ന് പറഞ്ഞു.അതിനായ് അവിടെയുള്ള മരങ്ങളൊക്കെ വെട്ടമെന്നും നിർദേശിച്ചു.അദ്ദേഹം ആദ്യമൊക്കെ വിസമ്മതം മൂളിയെങ്കിലും പിന്നെ സമ്മതിച്ചു.അദ്ദേഹം ഗ്രാമവാസികളോട് ഇക്കാര്യം അറിയിച്ചു,അവരാരും യാതൊരു എതിർപ്പും ഇല്ലാതെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നു.എല്ലാവരും ഇക്കാര്യം സമ്മതിച്ചെങ്കിലും,ലക്ഷ്മിയും അനളുടെ അപ്പൂപ്പനും ഇതിനെ എതിർത്തു.പക്ഷേ,അവരുടെ വാക്ക് ആരു കേട്ടില്ല.അങ്ങനെ പതിയെ പതിയെ അവിടെയൊരു ഫാക്ടറി രൂപികരിക്കപ്പെട്ടു.അങ്ങനെ കാലം കഴിയും തോറും ഫാക്ടറിയിലെ മാലിന്യം കൊണ്ട് പുഴ നിറഞ്ഞു. അങ്ങനെ അത് വളരെ മാലിന്യവും,ഉപയോഗ ശൂന്യവും ആയി തീർന്നു.അവിടെയുള്ള മരങ്ങളെല്ലാം വെട്ടിനശിപ്പിച്ചതിനാൽ അവർക്ക് തണൽ പോലും നിഷേധിക്കപ്പെട്ടു.വെള്ളത്തിനുള്ള ആകെ ആശ്രയമായിരുന്ന പുഴ നശിച്ചതോടെ ആളുകൾ വലഞ്ഞു.പലരും ഒരു തുള്ളി വെള്ളം കിട്ടാതെ മരിക്കാനിടയായി.ഈ ദുരിതം നാടാകെ പടർന്നപ്പോൾ അവർ തങ്ങളുടെ തെറ്റ് മനസ്സിലാക്കി.അവർ ഒത്തുചേർന്ന് ആ ഫാക്ടറി പൂട്ടിക്കാൻ തീരുമാനിച്ചു.അങ്ങനെ ഗ്രാമവാസികൾ അവരുടെ ഗ്രാമത്തിനെ തിരിച്ചുകൊണ്ടുവന്നു.അതിനുശേഷം അവിടെയുള്ള ഒറ്റ മനുഷ്യരും പ്രകൃതിയോട് ഒരു ക്രൂരതയും കാണിച്ചിട്ടില്ല.അവർ അതിനുശേഷം ഒത്തൊരുമയോടു സന്തോഷത്തോടും ജീവിച്ചു
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം