ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വി‍ദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു .നിലവിൽ മൂന്ന് ലാപ്ടോപുകൾ വിദ്യാലയത്തിനുണ്ട്.

1914-ൽ ഓലക്കെട്ടിടത്തിൽ സ്ഥാപിച്ച വിദ്യാലയം ഇന്നു വെട്ടുകല്ലിൽ പണികഴിപ്പിച്ച് ഓടിട്ട് മനോഹരമാക്കി. ആദ്യ കാലത്ത് 1 മുതൽ 4വരെയുണ്ടായിരുന്ന ക്ളാസുകൾ ഇപ്പോഴും അതേ രീതിയിൽ തന്നെ തുടർന്ന് പോരുന്നു.പാഠപുസ്തകങ്ങളും സ്ളേററും നിലത്തു വച്ച് നിലത്തിരുന്നു പഠിച്ച കാലത്തിനു ശേഷം മനോഹരമായ 4 ക്ളാസ് മുറികളും ഓഫീസ് മുറികളുമായി വളരുകയും പിന്നീട് അത് രണ്ട് കെട്ടിടങ്ങളിലായി നാലുക്ലാസ്സ് മുറികളോടും ഓഫീസ് മുറിയും ഒരു ഹാളുമായി ഇന്നത്തെ രീതിയിൽ നിലകൊള്ളുന്നു. ആവശ്യത്തിന് ശൗചാലയങ്ങളും അടുക്കളയും ഉണ്ട്.ശുദ്ധജലത്തിനായി, വറ്റാത്ത കിണർ ഈ സ്കൂളിന്റെ സമ്പത്താണ്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സുഖമായി വച്ചിരുന്ന് പഠിക്കാൻ ആവശ്യത്തിന് ബഞ്ചുകളും ഡസ്കുകളും ബ്ളാക് ബോർഡ്, വൈറ്റ് ബോർഡ് എന്നിവയും ഉണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന നഴ്സറി ഈ സ്കൂളിന്റെ സമ്പത്താണ്.

ക്ളാസ് മുറികൾ പഠനോപകരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.കുട്ടികൾക്ക് ഇടവേളകളിൽ വിനോദോപകരണങ്ങളായ ഊഞ്ഞാൽ, സൈക്കിൾ, ഷട്ടിൽ ബാറ്റ്, ഫുട്ബോൾ എന്നിവ വിദ്യാലയത്തിൽ ക്രമീകരിച്ചിരിക്കുന്നു.ബൗദ്ധികവികാസത്തിനുവേണ്ടി പഠനോപകരണങ്ങളും കളിയുപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ ഉതകുന്ന തരത്തിൽ സ്കൂൾ പരിസരത്ത് മനോഹരമായ ഒരു പൂന്തോട്ടവും ജൈവ വൈവിധ്യ പാർക്കും നിർമിച്ചിരിക്കുന്നു.വൈവിധ്യമാർന്ന ചെടികളും മരങ്ങളും കൂടാതെ അടുക്കളത്തോട്ടവും സ്ഥിതിചെയ്യുന്നു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സംസ്ഥാനമൊട്ടാകെ പൊതുവിദ്യാലയങ്ങൾ ഹൈ-ടെക്ക് ആയി പ്രഖ്യാപിച്ചതിനു ശേഷം നമ്മുടെ സ്കൂൾ ഹൈടെക് ആയി നിലനിന്ന് പോരുന്നു. ഇവിടെ നല്ല രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതരവിഷയങ്ങൾ ഐ.ടി.സാദ്ധ്യതകളോടുകൂടി പഠിപ്പിക്കാൻ സാധിക്കുന്നു.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട്.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. കുട്ടികളുടെയും സ്കൂളിന്റെ യും സുരക്ഷ യ്ക്കായി സ്കൂളും കോമ്പൗണ്ടും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.