ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ ആരോഗ്യ വഴിയിലൂടെ സഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ വഴിയിലൂടെ സഞ്ചാരം

ഒരു സ്കൂളിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ആതിരയും അശ്വതിയും .രണ്ടു പേരും ഉറ്റ ചങ്ങാതിമാരായിരുന്നു .ആതിര എല്ലാ ദിവസവും കഴിക്കാനായി കൊണ്ടു വരുന്നത് ഫാസ്റ്റ് ഫുഡ് ആണ്.

അശ്വതി സാധാരണ ചോറും കറിയും ആണ് കൊണ്ടു വരുന്നത് . ഒരു ദിവസം അശ്വതി ചോദിച്ചു നീ എന്തിനാ ഇങ്ങനെയുള്ള ഭക്ഷണമെല്ലാം കഴിക്കാൻ കൊണ്ടു വരുന്നത് .ഇതെല്ലാം കൂടുതൽ കഴിച്ചാൽ നിനക്ക് ആരോഗ്യം ലഭിക്കില്ല, രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടു പോകും. ആതിര ഫാസ്റ്റ് ഫുഡിന് അടിമപ്പെട്ട് പോയതിനാൽ അവൾ പറഞ്ഞു 'ഏയ് അങ്ങനെ ഒന്നും ഉണ്ടാകില്ല ' എന്ന് .കുറച്ചു നാളുകൾക്കു ശേഷം അവൾ കൃത്യമായി സ്കൂളിൽ വരാതായി. അശ്വതി അന്വേഷിച്ചപ്പോൾ അവൾക്ക് അസുഖം ആണെന്ന് അറിഞ്ഞു. പ്രധാന കാരണം അവൾക്ക് രോഗപ്രതിരോധ ശേഷി ഇല്ലാത്തതായിരുന്നു

ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗമാണ് ഇതിനു കാരണം. അശ്വതി അവളെ കാണാനായി ചെന്നു.അവൾ പറഞ്ഞു നീ ഇനി ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചു നിന്റെ രോഗപ്രതിരോധ ശേഷി കളയാതെ നല്ല പച്ചക്കറികളും പഴങ്ങളും കഴിച്ചു ആരോഗ്യം വെയ്പ്പിക്കാൻ നോക്ക്.

കാര്യം മനസ്സിലാക്കിയ അവൾ പിന്നെ നല്ല ഭക്ഷണം കഴിച്ചു ആരോഗ്യം നേടാൻ തുടങ്ങി.അങ്ങനെ അവൾക്ക് രോഗപ്രതിരോധ ശേഷിയും ലഭിച്ചു.

ഗായത്രി. ബി.എ
9A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ