ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ 2025-2026 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ആർ ജി സി ബി യുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും ബാഗുകളും പഠനോപകരണങ്ങളും നൽകി

പരിസ്ഥിതി ദിനാഘോഷം ജൂൺ 5

പരിസ്ഥിതി ദിനത്തിലെ മുഖ്യ അതിഥിശ്രീമതി :സുമ വി.എസ്..

പരിസ്ഥിതി പ്രവർത്തക,ചിത്രകാരി,,

എഴുത്തുകാരി, ഏറെ ശ്രദ്ധേയമായ

"കരിന്തണ്ടൻ" എന്ന കവിത സമാഹാരം രചിച്ചിട്ടുണ്ട്..

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിരവധി ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.. ഒൻപത് വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മലയാള സാഹിത്യ പുസ്തകത്തിൽ രചന നിർവഹിച്ചിട്ടുണ്ട്..

ഇപ്പോൾ സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡിൽ  സേവനമനുഷ്ഠിക്കുന്നു.. പ്രധാന അധ്യാപിക സുചിത്ര ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിൻ്റെ പ്രധാന്യം വിശദീകരിച്ചു കൊടുത്തു