ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ലോകം കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലാണ്. അതിൽ നിന്ന് മുക്തി നേടാൻ നമുക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഇതിനെ തടയാൻ നമുക്ക് മുന്നിൽ ഒരു മാർഗ്ഗമേയുള്ളൂ. അതാണ് "വ്യക്തി ശുചിത്വം ". ശുചിത്വമില്ലായിമയാണ് ഈ രോഗത്തിന്റെ ആക്കം കൂട്ടുന്നത്. അക്കാരണത്താൽ ഇതിനെ ചെറുത്തു നിൽക്കാൻ വൃത്തി കൂടിയേ തീരു. നമ്മുടെ സർക്കാരും അത് തന്നെയാണ് പറയുന്നത്. കഴിവതും മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. എപ്പോഴും മാസ്ക് ധരിക്കുക. പുറത്തു പോയി വരുമ്പോഴും മറ്റുള്ളവരുമായി ഇടപഴകിയതിനു ശേഷവും കൈയും മുഖവും മറ്റു സോപ്പോ സാനിട്ടയിസറോ ഉപയോഗിച്ചു 20 സെക്കന്റ്‌ വൃത്തിയായി കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. ഓർക്കുക, ഈ മഹാമാരിയെ തുരത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ലോകം ഇതിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. നമ്മുടെ ജീവൻ ഏതു നിമിഷവും അപഹരിക്കാൻ കഴിവുള്ള ഈ വൈറസിനെ എത്രയും വേഗം പിടിച്ചു കെട്ടട്ടെ എന്ന് പ്രെത്യാശിക്കാം.

ജാനകി എസ്
1 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം