ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മഗതം.....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മഗതം.....

നമസ്കാരം. ഞാനാണ് കൊറോണ. ഞാൻ ഒരു വൈറസാണ്. ഞാനും ബാക്റ്റീരിയയെ പോലെ ഒരു സൂക്ഷ്മജീവിയാണ്. ഭൂമിയാണ് എന്റെ വാസസ്ഥലം. ഞാൻ മനുഷ്യരറിയാതെ അവരുടെ ശരീരത്തിൽ കടന്നുകയറി രോഗം പരത്തും. ഇപ്പോൾ ഞാനും എന്റെ ചങ്ങാതിമാരും ലോകത്തുള്ള സകല രാജ്യങ്ങളിലും രോഗം പടർത്തുന്നു. പണ്ട് നമ്മൾ ഇവിടെ എത്തിയപ്പോൾ ഇന്നത്തേക്കാളും വ്യത്യസ്തമായിരുന്നു. അന്ന് പ്രകൃതി വളരെ മനോഹരമായിരുന്നു. ഇപ്പോൾ മനുഷ്യൻ വളരെ മാറിയിരിക്കുന്നു. അവർ മരങ്ങൾ വെട്ടിമുറിക്കുന്നു. കാടുകൾ വെട്ടി തളിച്ച് ഇപ്പോൾ അവർ വാസസ്ഥലമാക്കി മാറ്റുന്നു. ജലം പോലും മലിനമായിരിക്കുന്നു. വായു, മണ്ണ്, ശബ്ദം തുടങ്ങിയവ എല്ലാം മലിനീകരണപ്പെട്ടു. പണ്ടത്തെ പല ജീവികളും ഇപ്പോളില്ല. മനുഷ്യൻ എന്ന ക്രൂരൻ സ്വാർത്ഥ താല്പര്യങ്ങൾക്കായി എല്ലാത്തിനെയും നശിപ്പിക്കുന്നു. അങ്ങനെയുള്ള അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ഞാൻ ഇത്തവണ വന്നത്. അവർ ഇനിയെങ്കിലും ഒത്തൊരുമയോടെ ജീവിക്കണമെന്നും സ്വാർത്ഥ താല്പര്യങ്ങൾ വെടിയണമെന്നുള്ള പാഠമാകട്ടെ ഈ അവസ്ഥ. ഞാൻ കാരണം ഒരുപാട് ആളുകൾ മരണപ്പെട്ടു. അവരെ ഓർത്ത് എനിക്ക് വളരെ അധികം ദുഃഖമുണ്ട്......

ഷിനോ എസ് എസ്
4 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം