ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വിദ്യാലയ ചരിത്രം


1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന അലനല്ലൂർ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എ‍ഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം‍.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു‍.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസി‍‍ഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി‍.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു‍.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു.


പ്രമാണം:21095.png