ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/വിശപ്പ്‌

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്‌

എന്റെ വീടിന്റെ കിണറിനു വശത്തു കൂടി ചെറിയ ഒരു ഇടവഴി ഉണ്ട്. ഞങ്ങളുടെ തോട്ടം കഴിഞ്ഞാൽ കാണുന്നത് അപ്പുറത്തെ ചെറിയ ഒരു വീടാണ്..ആ വീട്ടിൽ ഒരു ഉമ്മയും രണ്ട് മക്കളും ആണുള്ളത്.
  എന്റെ വീടിന് മുന്നിലൂടെ അവർ പോകുമ്പോൾ എനിക്കെന്തോ അവരോട് ഒരു അകൽച്ച ആയിരുന്നു. ഒട്ടും വൃത്തിയില്ലാത്ത ഉടുപ്പും കണ്ടാൽ തന്നെ അവരോട് കൂട്ടുകൂടാൻ തോന്നില്ല. എന്തിന്, ഒന്നു പുഞ്ചിരിക്കാൻ പോലും തോന്നില്ല. അവർ അതിലൂടെ പോകുമ്പോഴും വരുമ്പോഴും എന്നെ നോക്കി ഒട്ടും വിദ്ധ്യേഷമില്ലാതെ പുഞ്ചിരിച്ചിരുന്നു.ഞാനാവട്ടെ യാതൊരു മൈൻഡ് പോലും ചെയ്യാറില്ല.
      അങ്ങനെ റംസാൻ മാസം വന്നു.
 പള്ളിയിൽ വെച്ചും അവരെ ഞാൻ കണ്ടു.ആരോടും ഒന്നും സംസാരിക്കാതെ അവർ വീട്ടിലേക്ക് മടങ്ങി.നോമ്പുകാലവും പെരുന്നാളും വീട്ടിൽ കുശാലാണ്.വയറു നിറഞ്ഞാലും കഴിക്കും.പകലെല്ലാം എല്ലാവർക്കും നോമ്പ് ആയിരിക്കും.അതുകൊണ്ട് തന്നെ തലേനുള്ള ഭക്ഷണം കളയുകയാണ് പതിവ്. ചെറിയപെരുന്നാൾ ആയി...പുത്തനുടുപ്പിട്ട് പള്ളിയിൽ പോയി.പ്രസംഗവും കേട്ടിരിക്കുമ്പോൾ ആ കുട്ടികൾ എന്റെ തൊട്ടടുത്ത് വന്ന് ഇരുന്നു.എനിക്കാകെ
ദേഷ്യം വന്നു.ഞാൻ നെറ്റി ചുളിച്ച് അപ്പുറത്തേക്ക് നീങ്ങിയിരുന്നു.നമസ്കാരം കഴിഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞ് പ്രാർത്തിക്കുന്നുണ്ടായിരുന്നു.എത്ര ശ്രമിച്ചിട്ടും അവരുടെ കരച്ചിൽ നില്കുന്നുണ്ടായിരുന്നില്ല.കരച്ചിലടക്കാൻ അവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു.ഒരു പ്രായം ചെന്നയാൾ കാര്യം തിരക്കി.പെരുന്നാൾ ആയിട്ടും എന്റെ വീട്ടിൽ കഴിക്കാൻ ഒന്നും ഇല്ല. പുതിയ വസ്ത്രങ്ങൾ ഇല്ല. എന്ന് ആ കുട്ടികൾ അയാളോട് പറഞ്ഞു.പിന്നെ അയാൾ ഒന്നും ചോദിച്ചില്ല.അവരുടെ ഒപ്പം അയാളും വീട്ടിലേയ്ക്കു പോയി.പുറകെ ഞാനും.വളരെ ക്ഷീണിച്ച, ഒരു സ്ത്രീ പുറത്തേക്ക്‌ വന്നു കണ്ടാൽ മുഖത്തു എന്തൊക്കെയോ എഴുതിവെച്ചപോലെ... ഞങ്ങളെ നോക്കി ചിരിച്ചു.. അവരുടെ വാപ്പ നേരത്തെ മരണപ്പെട്ടെന്നും അസുഖം പിടിപെട്ട ഉമ്മയും ആരുടെയൊക്കെയോ സഹായത്താലാണ് അവർ കഴിയുന്നത്. എല്ലാം ഇപ്പോഴാണ് അറിഞ്ഞത്.
       ഞാൻ അടുക്കളയിൽ ചെന്ന് നോക്കി.എല്ലാം ഉണങ്ങി കിടക്കുന്നു.ഇപ്പോൾ വരാമെന്നും പറഞ്ഞ് അയാൾ അവിടെ നിന്ന് പോയി. അപ്പോൾ തന്നെ ഒരു കവർ സാധനങ്ങളുമായി അയാൾ വന്നു.ഞാൻ ഒന്നും മിണ്ടാതെ വീട്ടിലേയ്ക്കു മടങ്ങി... എന്റെ ഉമ്മ ഊണ് മേശ നിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉമ്മയോട് കാര്യം പറഞ്ഞ് ഞാൻ അവർക്കുള്ള ഭക്ഷണവുമായി പോയി.. എന്റെ ഉപ്പ അവരെ വീട്ടിലേയ്ക്കു വിളിച്ചു കൊണ്ടുവന്നു.ആ ഉമ്മയും മക്കളും ഇപ്പോൾ എന്റെ വീട്ടിലെ അംഗങ്ങളാണ്‌..
         എനിക്ക്‌ ആഹാരത്തിന്റെ വില മനസിലായത് അവരിലൂടെയാണ്.
   വയറിൽ കൊള്ളാവുന്നതിൽ അപ്പുറം കുറെയേറെ ഉണ്ടാകിക്കൂട്ടി ഒടുവിൽ എല്ലാം ഒഴിവാക്കുകയും കുഴികുത്തി കുഴിച്ചു മൂടുമ്പോൾ നമ്മൾ കേൾക്കാതെ പോകുന്ന നിലവിളികൾ എത്രയാണ് .......

 


മിൻഷ കെ
7 ഇ ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ