ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/നന്ദി കൊറോണ നന്ദി

നന്ദി കൊറോണ നന്ദി

അനന്ദു ആദ്യമായി തന്റെ കുഞ്ഞുങ്ങളെ സ്നേഹത്തോടെ തലോടി. അവർ പേടിയില്ലാതെ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു. മത്സരിച്ചു അച്ഛന്റെ മടിയിൽ മാറി മാറി ഇരുന്നു കളിച്ചു.ആദ്യമായാണ് അച്ഛനെ ഇങ്ങനെ കാണുന്നത്.നാളെ വിഷുവാണ്.കുട്ടികളെ നേരത്തെ കിടത്തിയുറക്കി ഭാര്യയോടൊപ്പം വിഷുക്കണി ഒരുക്കി.പുലർച്ചെ മക്കളുടെ കണ്ണുപൊത്തി കണി കാണിച്ചു.സ്നേഹത്തിന്റെ വിഷുക്കൈ നീട്ടം നൽകി.ആദ്യമായി വിഷുവിന് പടക്കം പൊട്ടിയില്ലെങ്കിലും അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കൊണ്ടിരുന്നു.നാലുകാലിൽ വന്ന് സർവം എറിഞ്ഞുടച്ചുകൊണ്ടു അമ്മയേം മക്കളേം പൊതിരെ തല്ലുന്ന അച്ഛന്റെ ഈ മാറ്റം തെല്ലൊന്നു മല്ല അത്ഭുതപ്പെടുത്തിയത്.'നന്ദി കൊറോണ നന്ദി' കുട്ടികൾ ഒന്നിച്ചു പറഞ്ഞു ഈ കൊറോണക്കാലം കഴിയാതിരിക്കട്ടെ...

അലീഫ.പി
7 D ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ