നൃത്തമാടിയ കാൽചിലമ്പുകൾ താനേ അഴിഞ്ഞു
സ്റ്റേജിലെ കർട്ടൻ താനേ താഴ്ന്നു
പാട്ടിന്റെതാളവും ഈണവും ആകെ തെറ്റി
മുഖത്തെ പുഞ്ചിരിയും
പൂനിലാവും മാഞ്ഞു പോയ്...
ജനങ്ങളുടെ നിശബ്ദത നാടിനെ ആകെ തന്നെ മാറ്റി കളഞ്ഞു
പരസ്പരം മുഖം പോലും കാണാതെ നാലുചുമരുകൾക്കുള്ളിൽ കഴിയുന്നിതാ ജനങ്ങൾ..