ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/മടങ്ങാം പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങാം പ്രകൃതിയിലേക്ക്

പഴമതൻ കാലം തിരിച്ചു വരുന്നൊരു
വരവുകണ്ടെൻ പുത്തൻ തലമുറ
പഴമതൻ ഗുണവും നൻമയും
 തിരിച്ചറിയുന്നുണ്ടോ പുത്തൻതലമുറ

ഉമ്മറപ്പടിയിലെ വാൽകിണ്ടിയും തൂത്തുതുടച്ചു
തേച്ചുമിനുക്കിയ വീടും മുറ്റവും പരിസരങ്ങളും
കണ്ടെൻ അകം നിറഞ്ഞു
  
വ്യക്തിശുചിത്വം,പരിസരശുചിത്വം
സാമൂഹികശുചിതം എന്തിനു വേണ്ടിയാണിന്ന്
തിരിച്ചറിയുന്നു മാനവരാശികൾ

നെട്ടോട്ടമോടേണ്ട മാനവരെ
വലിച്ചെറിയാതിരിക്കുക മാലിന്യങ്ങൾ
അവനവൻ ഉണ്ടാക്കും മാലിന്യങ്ങൾ
സംസ്കരിച്ചീടാനും പഠിച്ചീടണം

ഭയാശങ്കകൾ ഒന്നും വേണ്ട
നേരിടാം നമുക്ക് ധൈര്യപൂർവ്വം
ഒറ്റക്കെട്ടായ് നമുക്ക് പൊരുതാം
ജയിച്ചുകയറാം മഹാവിപത്തിനെതിരെ

അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടാം
മാലിന്യമാക്കില്ലയെന്റമ്മയെന്ന്
പ്രതിജ്ഞ ചെയ്തിടാം നമുക്കൊറ്റകെട്ടായ്
സ്വച്ഛശാന്തമായുറങ്ങിടാം പ്രകൃതിതൻ മടിത്തട്ടിൽ

 

മഹാദേവ് ആർ.ഷാജി
8A2 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത