Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
പരിസ്ഥിതി മനുഷ്യൻ്റെ ജീവിതമായും ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ മനുഷ്യനും അവകാശപ്പെട്ടതെല്ലാം പരിസ്ഥിതി അവന് നൽകുന്നുണ്ട്. എന്നിട്ടും പരിസ്ഥിതി സംരക്ഷണം ഒരു ചോദ്യചിഹ്നമായി മനുഷ്യരുടെ മുന്നിൽ നിൽക്കുന്നു. മനുഷ്യകുലം ഇല്ലാതെയും ഈ ഭൂമി നിലനിൽക്കും. എന്നാൽ ഭൂമിയെപ്പോലെ സൗഭാഗ്യങ്ങൾ നിറഞ്ഞ വാസയോഗ്യമായ മറ്റൊരു സ്ഥലം മനുഷ്യന് ഇല്ല. മനുഷ്യർക്ക് ആഹാരവും പാർപ്പിടവും അവൻ്റെ പരിസ്ഥിതി നൽകുന്നുണ്ട് എന്നിട്ടും ഇവയോടുള്ള അത്യാർത്തി കാരണം പരിസ്ഥിതി നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് മുൻപ് മനുഷ്യൻ ചെയ്ത പരിസ്ഥിതി യോടുള്ള ദ്രോഹങ്ങൾക്ക് പകരമായാണ് ഇന്ന് വെള്ളപ്പൊക്ക മായും, മഴയില്ലാതെയും നാം കഷ്ടപ്പെടുന്നത്. മനുഷ്യൻ്റെ ഭാവിയുമായി അത്യധികം ബന്ധപ്പെട്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുകയും വരും തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുകയും വേണം. പരിസ്ഥിതി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിലൊതുങ്ങാതെ പരിസ്ഥിതിക്ക് മുതൽക്കൂട്ടാകുന്ന തരത്തിൽ വ്യാപിപ്പിക്കുവാൻ നമുക്ക് സാധിക്കണം. നമ്മുടെ അന്നമാണ്, നമ്മുടെ പാർപ്പിടമാണ് എന്ന ചിന്തയോടെ പരിസ്ഥിതിയോട് ഇടപെടുമ്പോൾ അതിൻ്റെ പ്രതിഫലനങ്ങൾ വരും തലമുറകൾക്ക് കൂടി അനുഭവവേദ്യമായി മാറും. അതിന് പരിസ്ഥിതിയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണം . അങ്ങനെ ഹരിതഭംഗി നിറഞ്ഞ ഒരു പരിസ്ഥിതി കവിതകളിലും കഥകളിലും മാത്രം ഒതുങ്ങിപ്പോകാതെ മുന്നോട്ടു കൊണ്ടു പോകാൻ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|