ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷകർ

പരിസ്ഥിതി സംരക്ഷകർ


ഭൂമി അമ്മയാണെന്ന് പറയുന്നവർ തന്നെയാണ് ഒരു ഭാഗത്തൂടെ അവയെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രകൃതി തന്ന അവസരങ്ങളെ യന്ത്രവത്കരണിലൂടെ നശിപ്പിക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ ഇല്ലാതാക്കുകയാണ്. തണൽ തരുന്ന മരങ്ങെളക്കാൾ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഫാനിനു പ്രാധാന്യം നൽകുന്ന ജനത. മനുഷ്യന്റെ സൃഷ്ടി അല്ലാത്തത് കൊണ്ടായിരിക്കണം പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ തന്നെ നമ്മൾ മുന്നിട്ടു നിൽക്കുന്നത്. വർത്തമാന കാലത്ത് വളരെയധികം ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ് പരിസ്ഥിതി. മനുഷരുടെ ആർത്തിയും ബുദ്ധിയില്ലാത്തതുമായ ഇടപെടലുകൾ കാരണം നാശത്തിനു ഇടയാക്കുന്നത് നമ്മൾ തന്നെയാണ്. വികസനങ്ങൾ ആവശ്യമാണ്.അത് പ്രകൃതിക്ക് േദാഷമാകുന്ന രീതിയിൽ ആവരുതെന്ന് മാത്രം. .കാടും മലയും കുളങ്ങളും വെട്ടി നികത്തി വിശപ്പടക്കുന്നതിലൂടെ നമ്മൾ ആനന്ദം കണ്ടെത്തുമ്പോൾ മാറാരോഗങ്ങളിലൂടെയും ജലാക്ഷാമത്തിലൂടെയും പ്രകൃതി നമുക്കെതിരെ ആഞ്ഞടിക്കുന്നു ആ സമയങ്ങളിൽ നമ്മൾ സ്വയം പഴിക്കയും ചെയ്യുന്നു.പ്രകൃതി വീണ്ടും കനിയുമ്പോൾ നമ്മൾ വീണ്ടും സ്വാർത്ഥമായി ചിന്തിക്കാൻ തുടങ്ങുന്നു.ഒരു മരം മുറിക്കുമ്പോൾ 10 തൈകളെങ്കിലും വൈക്കണമെന്ന് ഓരോ കുട്ടികളെയും പഠിപ്പിക്കണം. പ്രകൃതിയെ അറിയാൻ ശ്രമിക്കണം.നമ്മുടെ ചുറ്റുപാടും മലിനമായി കിടക്കുന്ന പല തടാകങ്ങളും കുളങ്ങളും വരും കാലങ്ങളിൽ അവ മാത്രമായിരിക്കും നമുക്ക് ആശ്രയങ്ങളെന്ന് ബോധവത്കരിക്കണം. പരിസ് ഥിതി അവയെ നശിപ്പിക്കാൻ ഉള്ളതല്ല മറിച്ച് നമ്മുടെ നിലനിൽപ്പിനു മുഖ്യ കാരണം അവയാണ് എന്ന് മനസ്സിലാക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചും പരിസരം വൃത്തിയാക്കിയും നമുക്ക് സഹായിക്കാം. ഇപ്പോൾ കുറച്ച് നാളുകളായി എല്ലാവരും വളരെ ശ്രദ്ധയുള്ളവരാണ്. പുറത്ത് പോയി വന്നാൽ ശരീരം വൃത്തിയാക്കി വീട്ടിനുള്ളിൽ കയറുന്നു. പരിസരം വൃത്തിയാക്കുന്നു.വാഹനങ്ങളുടെ ചീറി പായലുകൾ ഇല്ലാത്തത് കാരണമായിരിക്കണം അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറഞ്ഞു. ഒരു കാരണം വേണം മനുഷ്യർ ബോധവാന്മാരാകാൻ. പരിസ്ഥിതിയെ സംരക്ഷിക്കുക. തിരിച്ചവ നമ്മളെയും സംരക്ഷിക്കും. "വൈറസിന് മുന്നിൽ ലോകം കീഴടങ്ങുമ്പോഴും നന്മയുടെ നല്ലൊരു നാളേയ്ക്കായി നമുക്ക് ഒരുമിച്ചു കൂടാം."


ഫാത്തിമ.ഡി
8A2 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം