ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതിയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയിലൂടെ

     സർവ്വതും നൽകി നമുക്കായ് നിലകൊണ്ട
ഭൂമി മാതാവിനു തിന്മ വിതച്ചവരീ കൂട്ടരെങ്ങു പോയ് നാടും വിജനമായ് റോഡും വിജനമായ്
കാട്ടുമൃഗങ്ങൾക്ക് റോഡുകൾ ഗേഹമായ്
കാട്ടാനക്കൂട്ടങ്ങൾ സ്വന്തം ആകുന്നുണ്ട് നാട്ടിലെ ഫ്ലാറ്റുകൾ ഫാക്ടറി എന്നിവ ക്ഷണികമാം നേരത്ത് വന്നെത്തി അതിഥിയായി ലോകം വിറപ്പിക്കുനമാരിയായ് മഹാമാരിയായി എത്തി കൊറോണ വന്നെത്തി ശാസ്ത്രം പുകഴ്ത്തുന്നു കോവിഡ്ന്നിങ്ങനെ നാടു വിറയ്ക്കുന്നു വീട് വിറയ്ക്കുന്നു നിശ്ചലമാകുന്നു മാനവരാശിയെ ഹാ കഷ്ടം പെട്ടുപോയി അവധിദിനങ്ങൾ ദുഃഖത്തിലാണ്ടു പോയ് ലോക ഡൗൺ എന്നൊരു കെണിയിലും പെട്ടുപോയി പോയി ആ കെണി കെട്ടി ഒരുക്കി മനുജനെ രക്ഷിച്ചു നല്കുന്ന ഭക്ഷ്യവസ്തുക്കളും രോഗാണു കൂട്ടത്തെ ആട്ടി അകറ്റുവാൻ ആരോഗ്യ പാലകർ നെട്ടോട്ടമോടുന്ന കണ്ടു ഞാൻ അത്ഭുത സ്തം ബ്ധയായി സാന്ത്വനമേകുവാൻ ഒന്നു തലോടുവാൻ ഉറ്റവരില്ല ഉടയവരില്ല ഹോ !
തേങ്ങലും കുത്തിയൊഴുകുന്ന കണ്ണീരുമൊപ്പമായ് കാത്തരിക്കുന്നു വ്യദ്ധ ജനങ്ങളും ഒരു നോക്കു കാണുവാൻ ആരുമില്ല ഒരു ചുംബനമേകുവാൻ ആരുമില്ല കണ്ണീരു ബാക്കിയായ് അവരു മടങ്ങുമ്പോൾ ബന്ധുമിത്രാദിക്കു തേങ്ങലു മാത്രമായ്
രോഗികൾക്കൊപ്പമായ് മൂടി പുതച്ചു കൊണ്ടാരോഗ്യ പാലകർ നിന്നീടുമ്പോൾ ഭയന്നു വിറയ്ക്കു മാ പാവമാം രോഗികൾക്കെന്നൊരു മാറ്റമുണ്ടാകുമീ
കാലത്തിനെന്നൊരു മാറ്റമുണ്ടാകുമെൻ ദൈവമേ!

ജ്ഞാനചിന്തന.ആർ.എസ്
9 A1 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത