ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ കാഴ്ചകൾ
 

പണ്ടൊക്കെ നമ്മുടെ നാട്ടിൽ നിന്നാ-
ശീലങ്ങൾ വീണ്ടും വന്നുവല്ലോ
പുറത്തു പോയ് വന്നാൽ ഉടൻ -
തന്നെ നാം കൈകാൽ മുഖവും –
കഴുകിയിരുന്നു പണ്ടത്തെ –
വീടിന്റെ ഉമ്മറത്ത് ഒരു കിണ്ടി
വെള്ളം ഉണ്ടായിരുന്നു.
പതിയെ പതിയത്തു മാറിപ്പോയി
പുതിയ ശീലങ്ങളും വന്നു ചേർന്നു

ഇന്ന് നമ്മുടെ നാട്ടിൽ വീണ്ടും
ആ പഴയ ശീലങ്ങൾ വന്നു ചേർന്നു
ഇന്ന് ഡിവോഴ്സ് കേസുകൾ
കേൾക്കാനില്ല ഫ്രീക്കൻമാരുടെ
ബൈക്ക് പാച്ചിലില്ല പരിസ്ഥിതി
പ്രശ്നങ്ങളൊന്നുമില്ല
വായു മലിനീകരണം കേൾക്കാനില്ല
അടി പിടി അക്രമം ഒന്നുമില്ല
രാഷ്ട്രീയ തല്ലുകൾ ഇല്ല താനും
വിദ്യാർത്ഥികളെ നിറച്ചു കൊണ്ട്
പായുന്ന വാഹനം ഇല്ല താനും
പുറത്തു പോയി വന്നാൽ
ഉടൻ തന്നെ
നാം കൈകാൽ മുഖവും
കഴുകിടേണം
നമ്മൾ ശുചിത്വം പാലിച്ചാലേ
നമ്മുടെ
പരിസ്ഥിതി വൃത്തിയാകൂ
ലോകത്തെ ബാധിച്ച വ്യാധിയെല്ലാം
നമ്മെ തൊടില്ല സത്യം



അനന്യ സുധീർ
8A5 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത