ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

  • ഇ-മാഗസിൻ തയ്യാറാക്കൽ
  • - ഇ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മലയാളം,ഇംഗ്ലീഷ് ടൈപ്പിംങ്,ചിത്രംവര എന്നിവ ഏൽപ്പിച്ചിരിക്കുന്നു.മാഗസിനായുള്ള കഥകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളും മറ്റും കുട്ടികളിൽ നിന്നും ശേഖരിച്ചുവരുന്നു.
  • ഫോൺ രജിസ്റ്റർ തയ്യാറാക്കൽ - എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും ഏറ്റവും പുതിയ നമ്പരുകളുൾപ്പെടുത്തി ഒരു ഫോൺ രജിസ്റ്റർ രൂപീകരിക്കാനുള്ള പരിശ്രമം ആരംഭിച്ചുകഴിഞ്ഞു.കുട്ടികൾ പലപ്പോഴും സിം മാറ്റുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിൽ മറ്റ് അധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്.ക്ലാസ് അധ്യാപകന് ഏറ്റവും പുതിയ നമ്പർ ലഭ്യമായിരിക്കും.ഒരുപക്ഷേ എന്തെങ്കിലും അത്യാവശ്യം വരുകയും കുട്ടിയെ പരിചയമില്ലാത്ത അധ്യാപകർക്ക് കുട്ടിയെ കൈകാര്യം ചെയ്യേണ്ട സ്ഥിതിവിശേഷം വരുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഫോൺ രജിസ്ട്രിയുടെ ആവശ്യകത.
  • സ്കൂൾ ചാനലിൽ പഠനവീഡിയോകൾ തയ്യാറാക്കി അപ്‍ലോഡ് ചെയ്യൽ - സ്കൂളിന് പരിപാടികൾ അപ്‍ലോഡ് ചെയ്യാനുള്ള യൂട്യൂബ് ചാനലുണ്ട്.എന്നാൽ ഈ വർഷം ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത് പഠനസഹായവീഡിയോകൾ ചെയ്യുകയെന്നതാണ്.സമയമെടുത്ത് മാത്രമേ ഇത് പൂർത്തീകരിക്കാനാകൂ.വീഡിയോ എഡിറ്റിംഗ് ശരിയായ പഠനവീഡിയോ നിർമ്മാണം എന്നീ മേഖലയിൽ പ്രത്യേക പരിശീലനം.
  • മത്സരങ്ങൾ നടത്തൽ - അനിമേഷൻ,പ്രോഗ്രാമിങ്,മലയാളം ടൈപ്പിംഗ്
  • അനിമേഷൻ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുക
  • ടുപ്പി ട്യൂബ്,സ്ക്ടാച്ച്,എന്നിവയിൽ ചിത്രം വിവിധ സീനുകളുള്ള നല്ല കഥയുള്ള,നല്ല സന്ദേശമുള്ള അനിമേഷൻ ചിത്രം നിർമ്മിക്കുക.
  • അതിജീവനത്തിന്റെ സന്ദേശം പകരുന്ന വീഡിയോകൾ നിർമിക്കുക. - കുട്ടികൾ നന്നായി പരിശീലിച്ച ശേഷം കഥയുണ്ടാക്കി (സന്ദേശമുള്ളവ)അവർ തന്നെ ചിത്രം വരച്ച് അനിമേഷനുണ്ടാക്കി ഹ്രസ്വചിത്രം ഉണ്ടാക്കണമെന്നതാണ് ലക്ഷ്യം.വരയ്ക്കുന്ന കുട്ടികൾക്ക് ജിമ്പ്,ഇങ്ക്സ്കേപ്പ് ഇവയിൽ പരിസീലനം നൽകുന്നത് പൂർത്തിയാകുന്ന മുറയ്ക്ക് ഈ പദ്ധതിയും പ്രാവർത്തികമാക്കാൻ സാധിക്കും.
  • സ്കൂൾ പത്രം തയ്യാറാക്കൽ
  • സ്കൂളിൽ കൃത്യമായ ഇടവേളകളിൽ പത്രം തയ്യാറാക്കാനുള്ള പരിശീലനം ആരംഭിച്ചു.അതിനായി സ്ക്രൈബസ് സോഫ്റ്റ്വെയർ പരിചയപ്പെടുത്തി.പരിശീലനം ആരംഭിക്കുകയാണ്.
  • സ്കൂൾ പ്രവർത്തന രജിസ്റ്റർ
  • സ്കൂളിന്റെ ദൈനംദിനപ്രവർത്തനങ്ങളിലെ തനത് പ്രവർത്തനങ്ങൾ റിപ്പോർട്ടായി സൂക്ഷിക്കുകയും ഭാവിയിൽ സ്കൂൾവിക്കി സംരംഭം പോലുള്ളവയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.