ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ശലഭോദ്യാനം - ജില്ലാതലഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ വകുപ്പിന്റെ ശലഭോദ്യാനവും ആയി ബന്ധപ്പെട്ട അത്യാവശ്യ മീറ്റിംഗിൽ അറിയിച്ച പ്രകാരം ഡോ.പ്രിയങ്കയുടെ നേതൃത്വത്തിൽ ശലഭപാർക്ക് ആരംഭിച്ചു.

⭐️. ശലഭോദ്യാനം അനുവദിച്ച സ്‌കൂളുകളിൽ HM അധികാരിയായി ശലഭോദ്യാനം തുടങ്ങണം.

⭐️. പ്രകൃതി സ്നേഹം കുട്ടികളിൽ എത്തിക്കാൻ കഴിവുള്ള ഒരധ്യാപകൻ കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനർ ആയും ശലഭോദ്യാനം ആരംഭിയ്ക്കണം.

⭐️. വാർഡ് മെമ്പറും, പി. ടി. എ പ്രസിഡന്റും, മദർ പി. ടി. എ യും അംഗങ്ങൾ ആയിരിയ്ക്കും.ഈ നിർദ്ദേശങ്ങളനുസരിച്ചായിരുന്നു ശലഭപാർക്ക് രൂപീകരിച്ചത്.

2022 മാർച്ച് 8 നാണ് വീരണകാവ് സ്കൂളിൽ വച്ച് ശലഭപാർക്കിന്റെ ജില്ലാതലഉദ്ഘാടനം നടന്നത്.ബഹു.എം.എൽ.എ അഡ്വ.ജി.സ്റ്റിഫൻ സാറാണ് ഉദ്ഘാടനം നടത്തിയത്.രാവിലെ പതിനൊന്നിനായിരുന്നു പ്രസ്തുത ചടങ്ങ്.

ശലഭപാർക്കിന്റെ രൂപീകരണം

ശലഭപാർക്ക് നേരത്തെ തന്നെ സ്കൂളിന്റെ ജൈവവൈവിധ്യപാർക്കിന്റെ ഭാഗമായി ഉണ്ടായിരുന്നു.എന്നാൽ പൊതുവിദ്യാഭ്യാസവകുപ്പ് ശലഭോദ്യാനം ഔദ്യോഗികമായി ആരംഭിക്കാനായി ഏതാനും സ്കൂളുകൾ തിരഞ്ഞെടുത്തതോടെ നമ്മുടെ സ്കൂളിനും വലിയ നേട്ടമുണ്ടായി.ജില്ലയിൽ ശലഭപാർക്ക് അനുവദിക്കപ്പെട്ട അ‍്ചു സ്കൂളിലൊന്നാകാൻ നമ്മുടെ സ്കൂളിനും അവസരം ലഭിച്ചു.ബഹു.എച്ച്.എം ശ്രീമതി സന്ധ്യ ടീച്ചറും കൺവീനർ ഡോ.പ്രിയങ്ക ടീച്ചറുമാണ് ഇതിന് നേതൃത്വം നൽകിയത്.

മുന്നൊരുക്കങ്ങൾ

ശലഭപാർക്ക് രൂപീകരണത്തിന് അത്യാവശ്യം വേണ്ടത് ശലഭങ്ങളെ ആഷിക്കുന്ന ചെടികളാണ്.രണ്ടുതരം ചെടികൾ ശലഭപാർക്കിൽ അത്യാവശ്യമാണ്.ശലഭങ്ങൾക്ക് തേൻ കുടിക്കാനുള്ള ആകർഷണീയമായ പൂക്കളുള്ള ചെടികൾ,ശലഭങ്ങൾക്ക് മുട്ടയിടാനുള്ള ചെടികൾ എന്നിവ തിരിച്ചറിയുകയും ശേഖരിക്കുകയും ചെയ്യലാണ് വേണ്ടത്,അരളി,തെറ്റി,കൃഷ്ണകിരീടം പോലുള്ള എളുപ്പത്തിൽ വളരുന്നതും ധാരാളം പൂക്കൾ നൽകുന്നതുമായ ചെടികളും കറിവേപ്പില പോലുള്ള ശലഭങ്ങൾക്ക് മുട്ടയിടാനുളള ചെടികളും തിരിച്ചറിഞ്ഞ് നടലാണ് അത്യാവശ്യം.ആദ്യം ഉചിതമായ സ്ഥലം കണ്ടെത്തുക,തുടർന്ന് ചെടി നടാനായിട്ട മണ്ണൊരുക്കുക.ചെട്ടിയിലും തറയിലുമായി ചെടികൾ വച്ചുപിടിപ്പിക്കുക.സ്വാഭാവികമായും ആകർഷകമായ നിറങ്ങളുള്ള ചെടികളിലേയ്ക്ര് ശലഭങ്ങൾ ആകർഷിക്കപ്പെടും.മാത്രമല്ല,മുട്ടയിടാനുള്ള ചെടിയുണ്ടെങ്കിൽ അതിൽ മുട്ടയിടുകയും തുടർന്ന് ശലഭങ്ങൾ ഈ സ്ഥലത്ത് ധാരാളമായി കാണപ്പെടും.അങ്ങനെ ശലഭങ്ങൾ ധാരാളമായി കാണപ്പെടുന്നതോടെ ശലഭപാർക്ക് രൂപീകരിക്കപ്പെടുകയും ചെയ്തു.

ഉദ്ഘാടനം

2022 മാർച്ച് 8 രാവിലെ പതിനൊന്നിനായിരുന്നു ഉദ്ഘാടനം.ബഹു.എംഎൽ.എ അഡ്വ.ജി.സ്റ്റീഫനാണ് നാട മുറിച്ച് ശലഭോദ്യാനം ഉദ്ഘാടനം ചെയ്തത്.തുടർന്ന് ബി.പി.സി ശ്രീ.ശ്രീകുമാർ സാറും എം.എൽ.എയും ചേർന്ന് ഒരു അരളിച്ചെടി ശലഭോദ്യാനത്തിന്റെ കവാടത്തിനടുത്തായി നട്ടു.പിന്നീട് ഉദ്ഘാടനമീറ്റിംഗ് സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.നിലവിളക്കിൽ തിരിതെളിച്ചുകൊണ്ട മുഖ്യാതിഥികളായ അഡ്വ.ജി.സ്റ്റീഫനും,ശ്രീ.സനൽകുമാറും(പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ്)രാധികടീച്ചറും(ജില്ലാ പഞ്ചായത്തംഗം)ശ്രീ.വിജയനും(ബ്ലോക്ക് പഞ്ചായത്തംഗം)ശ്രീ.രത്നകുമാർ(ജില്ലാ കോർഡിനേറ്റർ)മുതലായവരും ആശംസകളർപ്പിച്ചു സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ.വീരണകാവ് ശിവകുമാറും പ്രിൻസിപ്പലും എച്ച്.എം സന്ധ്യടീച്ചറും ചടങ്ങിന്റെ സാന്നിധ്യങ്ങളായിരുന്നു.

ജില്ലാതലഉദ്ഘാടനം