ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/പരിസ്ഥിതിയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയോടൊപ്പം

പരിസ്ഥിതിസ്നേഹത്തിന്റെ മാതൃകയുമായി ഗവ.വി.എച്ച്..എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ നടത്തിയ യജ്ഞമാണ് 2022 മാർച്ചിലെ ഏറ്റവും മഹനിയമായ ഒരു പ്രവർത്തനം.പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും എത്രത്തോളം പ്രകൃതിയെ മലീമസമാക്കിയിട്ടുണ്ടെന്ന തിരിച്ചറിവിൽ നിന്നുണ്ടായ വേദനയാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്യാൻ എൻ.സി.സി കേഡറ്റുകൾക്ക് പ്രചോദനമായത്.ബഹു.എച്ച്.എം.ശ്രീമതി.സന്ധ്യ ടീച്ചറിന്റെ ക്രാന്തദർശിത്വവും എൻ.സി.സിയുടെ അമരക്കാരനായ ശ്രീ.ശ്രീകാന്താ സാറിന്റെ ശുഷ്കാന്തിയും കേഡറ്റുകളുടെ സമർപ്പണബോധവും കൂടിക്കലർന്നപ്പോൾ ഒരു ചെറിയ പ്രദേശത്തിന്റെ ശുചിത്വത്തിലുണ്ടായ മാറ്റം പ്രശംസനീയമാിമാറി.കുട്ടികൾ മടി കൂടാതെ വൃത്തിഹീനമായ ചുറ്റുപാടുകളിലേയ്ക്ക് കടന്നുചെല്ലുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.കൂടാതെ വീരണകാവിലെ കടക്കാരോടും വീട്ടുകാരോടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷവശങ്ങൾ മനസ്സിലാക്കികൊടുക്കുകയും ചെയ്തു.കുട്ടികൾ പ്സാസ്റ്റിക് പെറുക്കുന്നത് കണ്ടതിനാൽ കടക്കാർ ഇനി തങ്ങൾ പ്ലാസ്റ്റിക് നിക്ഷേപിക്കില്ലായെന്ന് ഉറപ്പു നൽകി.

സ്കൂളിലും എൻ.സി.സി കേഡറ്റുകൾ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.കാടു വെട്ടിത്തെളിക്കുകയും ചപ്പുചവറുകൾ നീക്കി പരിസരം ശുചീകരിക്കുകയും ചെയ്തു.

2022 ജൂൺ 5 പരിസ്ഥിതിദിനാചരണം

ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വീരണകാവ് സ്കൂളിലും പ്രകൃതിയെ സ്നേഹിക്കുകയെന്ന ആശയം കുട്ടികളിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ വെവ്വേറെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.പൊതുവായ പരിപാടികൾക്ക് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡ് ടീച്ചറും നേതൃത്വം നൽകി.മാത്രമല്ല പി.ടി.എ പ്രിസിഡന്റ് ശ്രീ.വീരണകാവ് ശിവകുമാറും എസ്.എം.സി ചെയർമാൻ ശ്രീ.റാഫിയും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദുവും സാന്നിധ്യം കൊണ്ട് എല്ലാ പരിപാടികളുടെയും ചുക്കാൻ പിടിച്ചു.

പ്രൈമറി വിഭാഗം

എൽ പി യിലെയും പ്രീപ്രൈമറിയിലെയും കുഞ്ഞുങ്ങൾ വളരെ ഉത്സാഹത്തോടെയാണ് പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയുടെ പരിശീലനത്തിന്റെ ഭാഗമെന്ന പോലെ പരിസ്ഥിതിദിനാചരണത്തിൽ പങ്കെടുത്തത്.കുട്ടികളുടെ പ്രകൃതിയോടുള്ള ഇണക്കത്തിന്റെ നേർക്കാഴ്ചയായി അവരുടെ വീടുകളിലെ തൈനടീൽ.പലരും കുടുംബത്തോടൊപ്പം ചേർന്ന് ആഘോഷമായിതന്നെയാണ് തൈകൾ നട്ടത്.ഓരോരുത്തരും തങ്ങൾ നട്ട തൈകളുടെ ചിത്രങ്ങൾ വാട്ട്സാപ്പിൽ പങ്കുവച്ചത് കൗതുകകരമായ കാഴ്ചയായിമാറി.മാത്രമല്ല കഴിഞ്ഞ വർഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നട്ട തൈകൾ വളർന്നതും കുട്ടികൾ അഭിമാനപൂർവം പങ്കുവച്ചു.ഓരോ ചെടിയുടെയും വളർച്ചയും അതിനാവശ്യമായ പരിപാലനവും കുട്ടികൾ ക്ലാസിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂളിൽ കുട്ടികൾ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂളും മൈതാനവും വൃത്തിയാക്കുകയും വശങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.എൻ.സി.സി,എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ പങ്കു സ്തുത്യർഹമായിരുന്നു.