ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം/2022 വരെ/2020-2021

Schoolwiki സംരംഭത്തിൽ നിന്ന്

ദ്യുതി 2021 -വളണ്ടിയർമാരുടെ മിനി വെർച്വൽ ക്യാമ്പ്

GVHSS VEERANAKAVU ലെ ഒന്നാം വർഷ  വളണ്ടിയർമാരുടെ മിനി വെർച്വൽ ക്യാമ്പ് ഫെബ്രുവരി 13, 14 തിയ്യതികളിൽ ദ്യുതി 2021 എന്ന പേരിൽ നടന്നു. വളണ്ടിയർമാർ അവരവരുടെ വീടുകളിൽ രക്ഷാക്കർത്താക്കളോടൊപ്പം വീക്ഷത്തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്..... അതിനു ശേഷം wealth from waste എന്ന പരിപാടിയുടെ ഭാഗമായി ചവിട്ടി നിർമ്മാണം നടത്തി. കൂടാതെ വീട്ടിലെ വേസ്റ്റ് മെറ്റീരിയലുകൾ ശേഖരിച്ച് അവ ഉപയോഗിച്ച് നമുക്കാവശ്യമായ സാധനങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനവും നടത്തി.

      ആദ്യ ദിവസം വൈകുന്നേരം ചേർന്ന മീറ്റിൽ ക്യാമ്പ് അവലോകനവും ധ്വനി 2021 എന്ന പേരിൽ കലാപരിപാടികളും നടത്തി.48 ഓളം വളണ്ടിയർമാര വളരെ നന്നായി എല്ലാ പ്രവർത്തനത്തിലും പങ്കെടുത്തു. PAC മെമ്പർ ശ്രീ. മാത്തൻ ജോർജ് സാർ ഓൺലൈൻ മീറ്റിൽ പങ്കെടുത്ത് സംസാരിച്ചു.

  ജീവിത ശൈലി രോഗങ്ങളെ ഇലക്കറികളിലൂടെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു ഉച്ചത്തെ വിഷയം. അതിനു നൽകിയ പ്രവർത്തനം വീട്ടിൽ രക്ഷിതാക്കളാത്ത് അന്നത്തെ ഉച്ചഭക്ഷണത്തിൽ ഒരു ഇലക്കറി വിഭവം ഉണ്ടാക്കുകയും അവരോടൊത്ത് മീറ്റിൽ പങ്കെടുക്കുകയും ചെയ്യുക എന്നതായിരുന്നു. എല്ലാവർക്കും പുതിയൊരു അനുഭവമായി അന്നത്തെ പാചകം. എല്ലാവരും രക്ഷിതാക്കളൊത്ത് ആസ്വദിച്ച ഒരു സെഷനായിരുന്നു ഇത്.

ഒപ്പം തന്നെ ചൂട് കാലമായതിനിൽ നമുക്ക് ചുറ്റുമുള്ള പക്ഷിമൃഗാദികൾക്ക് വെള്ളം സൗകര്യപ്രദമായി നമ്മുടെ വിളകളിൽ വെക്കുകയും അവയെ നിരീക്കുക എന്നതുമായിരുന്നു പ്രവർത്തനം. ഈ പ്രവർത്തനത്തിലും എല്ലാവരും പങ്കാളികളായി.

      അന്ന് തന്നെ നടന്ന വേറൊരു പ്രവർത്തനമാണ് കോവിഡ് പ്രതിരോധ പോസ്റ്റർ പതിപ്പിക്കൽ. േപാസ്റ്റർ അവരുടെ വീടിന്റെ മതിലുകളിലും ചുമരുകളിലുമായാണ് പതിച്ചത്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരുത്തിപ്പള്ളി PHC യിലെ ഡോ.ജോയ് ജോൺ ഒരു സെഷൻ നയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളെയും വാക്സിനേഷൻ ക്യാമ്പയിനും എങ്ങനെ ചെയ്യണം എന്നതായിരുന്നു ചർച്ചാ വിഷയം. വളരെ ആക്ടീവായി എല്ലാവരും പങ്കെടുത്ത സെഷനായിരുന്നു ഇത്.

           അന്ന് ദിവസം വൈകുന്നേരം 6 മണിക്ക് ചിലങ്ക 2021 എന്ന പേരിൽ കലാപരിപാടികളും ക്യാമ്പ് അവലോകനവും നടന്നു. വീട്ടുകാരൊ ടൊത്താണ് കുട്ടികൾ കല്പരിപാടികൾ അവതരിപ്പിച്ചത്. അതിനു ശേഷം കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു. PAC മെമ്പർ ശ്രീമതി. രജിത ടീച്ചർ അന്നേ ദിവസം മീറ്റിൽ പങ്കെടുത്തു.

ഓരോ സെഷനും കൈകാര്യം ചെയ്തത് 5 അധ്യാപകരടങ്ങുന്ന ഒരു സംഘമാണ്. ഇവർക്ക് വേണ്ട നിർദേശം നൽകി വളണ്ടിയർ ലീഡർ ഗായത്രി എം ജോയ്, പ്രോഗ്രാം ഓഫീസർ എന്നിവർ ഉണ്ടായിരുന്നു.

ഫിബ്രവരി 14

    അടുത്ത ദിവസം രാവിലെ 6 മണിക്ക് ഓൺലൈനായി നടന്ന യോഗ സെഷൻ അധ്യാപകരായ ശ്രീമതി ശ്രീജ, ശ്രീമതി ശ്രീവിദ്യ എന്നിവർ നയിച്ചു. ഓൺലൈൻ യോഗ എല്ലാവർക്കും പുതിയൊരു അനുഭവമായി മാറി.

രണ്ടാം വർഷ വളണ്ടിയർ ഓറിയന്റേഷൻ

          ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഭാഗമായി രണ്ടാം വർഷ വളണ്ടിയർമാർക്ക് സ്റ്റേറ്റ് ആർപി ടീമീലെ ശ്രീ. അരുൺ സർ(gvhss for boys Attingal) ഓറിയന്റേഷൻ ക്ലാസ് നൽകി. എല്ലാ വളണ്ടിയർമാരും പങ്കടുത്ത സെഷനിൽ പ്രിൻസിപ്പൽ സ്വാഗതവും പ്രോഗ്രാം ഓഫീസർ നന്ദിയും പ്രകാശിപ്പിച്ചു. പിടി എ പ്രതിനിധി ശ്രീമതി ദീപാവാര്യർ ആശംസകൾ അർപ്പിച്ചു. ക്ലാസ്സ് വളരെ നല്ലതായിരുന്നു. കോ വിഡ് 19ന്റെ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിൽ പ്രോത്സാഹനം/ മോട്ടിവേഷൻ നൽകുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഓറിയന്റേഷൻ വളരെ പ്രയോജനപ്രദമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.

ഒന്നാം വർഷ വളണ്ടിയർ ഓറിയന്റേഷൻ

          ഒന്നാം വർഷ വിദ്യാർത്ഥികൾ വളണ്ടിയറായി എൻ റോൾ ചെയ്യു ന്നതിന്റെ ഭാഗമായി എൻ എസ് എസ്-ലക്ഷ്യവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നതിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേറ്റ് ആർ പി ടീമിലെ ശ്രീ. അരുൺ സാറാണ് സെഷൻ നയിച്ചത്. പ്രിൻസിപ്പൽ ശ്രീമതി സൂസൻ വിൽഫ്രഡ് സ്വാഗതവും അധ്യാപകൻ ബിജുകുമാർ സർ നന്ദിയും പറഞ്ഞു. SMC ചെയർമാൻ ശ്രീ സലീം ആശംസ അർപ്പിച്ചു. എൻഎസ്.എസ് ന്റെ തുടക്കം, ലക്ഷ്യം, motto, പങ്കാളിത്ത ഗ്രാമം എൻ എസ്.എസ് ഗീതം എംബ്ലം വളണ്ടിയറാവുന്നതിലൂടെ ഒരാൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന വിവിധ പദവികൾ ക്യാമ്പുകൾ എന്നിവയെക്കുറിച്ചെല്ലാം ഈ സെഷനിലൂടെ അറിയാൻ സാധിച്ചു.

കേരളപ്പിറവി ദിനം-നവംബർ 1

      കേരളപ്പിറവി ദിനത്തിൽ സ്ക്കൂൾ തലത്തിൽ യുപി HS VHSE വിഭാഗങ്ങൾക്കായി കാവ്യമഞ്ജരി കവിതാലാപന മത്സരം നടത്തി.

       അന്നേ ദിവസം നടന്ന വെബിനാറിൽ ഗുരുവായൂർ  ശ്രീകൃഷ്ണ കോളെജിലെ അധ്യാപകനും കവിയുമായ ഡോ.ബിജു ബാലകൃഷ്ണൻ മുഖ്യ അതിഥിയായി എത്തി. മലയാളത്തനിമയാർന്ന കവിതകളും സിനിമാ ഗാനങ്ങളും പൂവച്ചൽ, വീരണകാവ് എന്നീ സ്ഥലങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സെഷൻ ആസ്വാദ്യകരമായി.100 വളണ്ടിയേഴ്സ് പങ്കെടുത്ത ഈ വെബിനാറിൽ എല്ലാവരുടെയും പങ്കാളിത്തം വളരെ നല്ലതായിരുന്നു.

ജില്ലാ തല ഗൂഗിൾ മീറ്റുകൾ

കോവിഡ് പ്രതിസന്ധി കാരണം വളണ്ടിയർമാർക്ക് ഫീൽഡിൽ ഇറങ്ങി പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാതിരുന്നത് കൊണ്ട് ഒരു ജില്ല.... ഒരു ദിനാചരണം.... ഒരു യൂണിറ്റ്..... എന്ന രീതിയിൽ യൂണിറ്റ് ചെയ്ത പ്രവർത്തനങ്ങൾ

  ലോക നാട്ടറിവ് ദിനം

      ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച്‌ ജില്ലയിലെ വളണ്ടിയർമാർക്ക് വേണ്ടി  നാടൻ പാട്ടു മത്സരം നടത്തി.13 യൂണിറ്റിൽ നിന്നുമായി 23 വളണ്ടിയർമാർ പങ്കെടുത്തു.

മ്യൂസിക് ഫെസ്റ്റ്

സംഗീതത്തിന്റെ ചുവടു പിടിച്ചു കൊണ്ട് ഒരു വെബിനാർ. രാഗലയം മ്യൂസിക് ഫെസ്റ്റ് തുടർച്ചയായി 10 ദിവസമാണ് നടത്തിയത്. പ്രിൻസിപ്പൽ സ്വാഗതവും DC ശ്രീ.ബിജു സർ ഉദ്ഘാടനവും നിർവഹിച്ചു. ആദ്യത്തെ 3 ദിവസം സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങളായ ശ്രുതി, രാഗം, താളം എന്നിവയെക്കുറിച്ചും സംഗീത സാഹിത്യത്തെക്കുറിച്ചുമായിരുന്നു. അടുത്ത 3 ദിവസങ്ങളിലായി സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജഭാഗവതർ, ശ്യാമശാസ്ത്രികൾ, മുത്തുസ്വാമി ദീക്ഷിതർ എന്നിവരുടെ ജീവചരിത്രവും അവരുടെ കൃതികളും. ഒപ്പം തമിഴ്നാട്ടിൽ നിന്നും വന്ന് കരമനയിൽ സ്ഥിര താമസമാക്കുകയും കർണ്ണാടക സംഗീത വാഗേയകാരനായി അറിയപ്പെടുകയും  ചെയ്ത ശ്രീ നീലകണ്ഠശിവൻ എന്ന സംഗീത കുലപതിയെക്കുറിച്ചും ആയിരുന്നു. അവസാനത്തെ 3 ദിവസം തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ അരങ്ങേറുന്ന സംഗീത കച്ചേരികളിൽ 9 ദിവസങ്ങളിൽ പാടുന്ന സ്വാതിതിരുനാളിന്റെ 9 പ്രധാന കൃതികളും അവയുടെ രാഗവും താളവും വിസ്തരിച്ചു. അവസാന ദിവസം 9 ദിവസങ്ങളിലായി പരിചയപ്പെടുത്തിയ രാഗങ്ങൾ ഉൾക്കൊള്ളുന്ന സിനിമാ ഗാനങ്ങളായിരുന്നു സെഷനിൽ ഉൾപ്പെടുത്തിയിരുന്നത്. വളണ്ടിയർമാരൊടൊപ്പം തന്നെ രക്ഷിതാക്കളും പങ്കെടുത്ത ഈ പ്രോഗ്രാം, അതാതു ദിവസം പ്രോഗ്രാം കഴിഞ്ഞ ശേഷം വീടുകളിലെ ചർച്ചകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു എന്നറിയാൻ കഴിഞ്ഞു.