ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' കൊറോണയുടെ ആത്മകഥ '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

ലോക് ഡൗൺ 15 ദിവസം കൂടി നീട്ടിയിരിക്കുന്നു ജീവിതത്തിന് ഇതുവരെ കിട്ടിയതിൽ നിന്നും വ്യത്യസ്തമായ അറിവും പാഠവുമാണ് നമുക്ക് ലഭിലച്ചത് ഇങ്ങനെ ഒരു കാലം നമ്മൾ ജീവിച്ചിരിക്കുന്ന ഈ നൂറ്റണ്ടിൽ സംഭവിച്ചിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്തും പക്ഷിമൃഗാദികളെ കൊന്നൊടുക്കിയും ലോകം കീഴടക്കാനുള്ള മനുഷ്യൻറെ മൃഗീയ തേർവാഴ്ചയുടെ അനന്തരഫലമാണ് കൊറോണ എന്ന വൈറസ്
ലോകം തന്റെ വിരൽത്തുമ്പിലെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ കേവലം തന്റെ നഗ്നനേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ഒരു ചെറു വൈറസിനെ പേടിച്ച് പ്രണഭയത്താൽ തന്റെ സർവ്വസമ്പാദ്യവും ഉപേക്ഷിച്ച് വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു
പതിനായിരങ്ങൾ തങ്ങളുടെ ഉറ്റവരേയും ഉടയവരേയും ഒരു നോക്കു കാണാൻ കഴിയാതെ ഈ ലോകത്തോട് വിട പറയേണ്ടി വന്ന കരളലയിക്കുന്ന കാഴ്ച നാം കണ്ടറിഞ്ഞു . പ്രകൃതിയോട് ഇഴചേർന്ന് മണ്ണും മനസ്സും കണ്ടറിഞ്ഞ നമ്മുടെ കുട്ടിക്കാലം പല ഇനത്തിൽപ്പെട്ട പക്ഷികളുടെ കളകളനാദം കേട്ടുണർന്ന ബാല്യം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ് മനോഹരമായിരുന്ന നമ്മുടെ നഗരക്കാഴ്ച ഇന്ന് എല്ലാം അന്യമായി നഗരവൽക്കരണത്തിന്റെ പേരിൽ മരങ്ങൾ അപ്രത്യക്ഷമായി പക്ഷികളുടെ കളകളനാദം കേൾക്കാതായി ചിത്രശലഭങ്ങളും പൂമ്പാറ്റകളും എവിടേയുമില്ല.
തങ്ങളെ പോലെ തന്നെ മറ്റു ജീവജാലങ്ങൾക്കും ഈ ഭൂമിയിൽമേൽ തുല്യ അവകാശമാണുള്ളതെന്ന സത്യം സൗകര്യപൂർവ്വം മറന്ന് ലോകത്തെ തന്റെ ചൊൽപ്പടിയിൽ ഒതുക്കുകയായിരുന്നു. പക്ഷേ ഈ ലോക് ഡൗൺ കാലം ഏറെ കൗതുകകരമായ കാഴ്ച നമുക്ക് സമ്മാനിച്ചു ഇപ്പോൾ നാം ഉറക്കമെണിക്കുന്നത് പക്ഷികളുടെ കളകൂജനം കേട്ടാണ്. നമ്മുടെ ചുറ്റിലും പക്ഷികളുടെ സാന്നിദ്ധ്യം പൊതുനിരത്തുകൾ വിജനമായതോടെ പ്രശന്ത സുന്ദരമായ നഗരത്തിൽ എങ്ങും കിളിനാദം മാത്രം................

അശ്വതി ഡേവിഡ്
7 a ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം