ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ അന്തിമ മുന്നറിയിപ്പ്
പ്രകൃതിയുടെ അന്തിമ മുന്നറിയിപ്പ്
മാനവകുലം ഭൂമിയുടെ പരിണാമപ്രക്രിയയിൽ ഏറ്റവും അവസാനം സൃഷ്ടിക്കപ്പെട്ട വംശം . മറ്റേതു ജീവലോകത്തിനെയുംപോലെ അവനും തന്റെ ഭൂമിയിൽ അവകാശങ്ങൾ ഉണ്ടായിരുന്നു . പക്ഷെ അവന്റെ ബുദ്ധിശക്തി വളർന്നതിനോടൊപ്പം താനാണ് വലുത് എന്ന അവന്റെ അഹംഭാവവും വളർന്നു തന്റെ പെറ്റ പൂർവികർ താണ്ടിയ പടവുകൾ മറന്നു അവൻ പ്രകൃതിക്കെതിരെ തിരിഞ്ഞു . ജീവലോകത്തിനാകെ ഭീഷണിയായി . അപ്പോഴൊക്കെ പ്രകൃതിയാകുന്ന മാതാവ് തന്റെ സഹനശക്തി കൈവിട്ടില്ല . എന്നിട്ടും മാനവന്റെ പ്രവൃത്തികൾ ക്രൂരതയുടെ അതിർവരമ്പ് ലംഘിച്ചപ്പോൾ പ്രകൃതി അവനു ചെറിയ ശിക്ഷകൾ നല്‌കിവന്നു.അത് പ്രളയമായും ഭൂകമ്പമായും ചുഴലികാറ്റായും വിവിധ പ്രകൃതി ദുരന്തങ്ങളായി നമുക്ക് മുന്നിലേക്കെത്തി . നിരവധി ജീവനുകൾ അതിൽ കുരുതി നല്കപ്പെട്ടെങ്കിലും നമ്മുടെ പൂർവികരുടെ പ്രാർഥനയാലാവാം നാം രക്ഷപ്പെട്ടത് .പക്ഷെ അത് എന്നും നമ്മോടു കൂടി ഉണ്ടാകണമെന്നില്ല . പ്രകൃതി ദുരന്തങ്ങളെയും അതിനെ തുടർന്നുള്ള വെല്ലുവിളികളെയും അതിജീവിച്ച മനുഷ്യന് മുന്നിലേക്ക് ഭൂമി മറ്റൊരു ആയുധം കൂടി തൊടുത്തുവിട്ട .മറുമരുന്നില്ലാത്ത മഹാവ്യാധികൾ !അല്ല അത് നമ്മുടെ തന്നെ സൃഷ്ടിയാണ് ഇവ മാത്രമല്ല നാം നേരിട്ട സകല മഹാദുരന്തങ്ങളും നമ്മുടെതന്നെ പ്രവൃത്തിയുടെ ഫലമാണ് ., മഹാവ്യാധിയെന്ന മഹാമാരികൾ ഇന്നോളം അവ കോടിക്കണക്കിനു ജീവൻ എടുത്തു . നമ്മുടെ ശാസ്ത്രം എത്രത്തോളം പുരോഗമിച്ചിട്ടും അവയിൽ ചിലതിനു മരുന്ന് കണ്ടെത്താൻ നമുക്ക് ആയില്ല അന്നൊക്കെ അവയ്ക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു ലോകം പ്രപഞ്ചത്തിനാകെ തന്റെ ബുദ്ധിശക്തിയിൽ ആശ്ചര്യചിഹ്നമായി മാറിയ നാം ഇന്ന് ദിനചര്യകൾ പോലും നിയന്ദ്രിക്കാനാവാത്തവിധം ജീവലോകത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു . ഒരു സൂഷ്മാണുവിന്റെ കൈപ്പിടിയിൽ ഒതുങ്ങാൻ മാത്രം പോന്നതാണോ മനുഷ്യജന്മങ്ങൾ ....? അല്ല , നമുക്ക് അതിജീവിക്കേണ്ടിയിരിക്കുന്നു , സകലമഹാമാരികളെയും .അതിനു നാം ചെയ്യേണ്ടത് എന്താണ് ? ഒന്നല്ല ഒത്തിരി കാര്യങ്ങൾ . ആദ്യമായി പ്രകൃതിയോട് ചേർന്നുജീവിക്കുക . പ്രകൃതിമാതാവിനോടുള്ള ചൂക്ഷണം അവസാനിപ്പിച്ചു ജീവജാലങ്ങളോട് സ്നേഹമെന്ന ഭാഷയിൽ സഹവർത്തിക്കുക പിന്നെ നാം ഓരോരുത്തരും വിശ്വസിക്കുന്ന ദൈവം നമുക്കായി ഏകിയ നമ്മുടെ ശരീരം കാത്തുസൂക്ഷിക്കുക . പ്രകൃതി സ്‌നേഹത്തിലൂടെ മാലിന്യരഹിതമായ ഒരു മനസ്സ് നമുക്ക് ലഭിക്കുന്നുണ്ട് അത് മാത്രം പോരാ മഹാവ്യാധികളെ അതിജീവിക്കാൻ ശുചിത്വമുള്ള ഒരു ശരീരം കൂടെ വേണം. വ്യക്തിശുചിത്വം മാത്രം പോരാ വ്യക്തികളെ അകറ്റി നിർത്താൻ പരിസരശുചിത്വവും നാം പാലിക്കേണ്ടിയിരിക്കുന്നു. പരിസര ശുചിത്വമെന്നാൽ നമ്മുടെ ആവാസവ്യവസ്ഥയുടെ ശുചിത്വം അഥവാ സംരക്ഷണം കൂടിയാണ് അർഥമാക്കുന്നത്. അതിനാൽ ഇവ പാലിക്കുന്നതിലൂടെ ഒരു രാഷ്ട്രത്തിന്റെ പൗരൻ എന്ന നിലയിൽ നാം നമ്മുടെ ഒരു വലിയ കടമയാണ് നിർവഹിക്കുന്നത് കൃത്യമായ മുൻകരുതലിലൂടെയും പ്രതിരോധ സംവിധാനങ്ങളിലൂടെയും മികവുറ്റ ഒരു രോഗപ്രതിരോധസംവിധാനം നമുക്ക് തീർക്കാനാകും. അവ ചിലപ്പോൾ രോഗപ്രതിരോധത്തിൽ ഉപരി മറ്റു പലതും നമുക്ക് സമ്മാനിക്കും .ജനജീവിതം നിശ്ചലമായ മഹാനഗരങ്ങളിൽ കുറഞ്ഞ അന്തരീക്ഷമാലിന്യങ്ങളുടെ അളവ് ശാസ്ത്ര ലോകത്തെ പോലും ഞെട്ടിപ്പിച്ചു. തെളിവുറ്റ ആകാശം ഇന്ത്യൻ തലസ്ഥനനഗരിക്ക് സമ്മാനിച്ചതു ഹിമാലയൻനിരകളുടെ കൺകുളിർക്കുന്ന കാഴ്ച നാം ഏവരും അറിഞ്ഞതാണ് .അതിനാൽ രോഗപ്രതിരോധത്തിനുപരി പ്രകൃതിയും സംരക്ഷിക്കപ്പെടുന്ന സുവർണമുഹൂർത്തങ്ങൾ നമുക്ക് തീർക്കാനാകും മാനവരാശി ഒരിക്കലും ഭൂമിക്കൊരു ശാപമായിമാറരുത് പ്രകൃതിയോട് ഇണങ്ങിയ ജീവിതത്തിലൂടെയും കൃത്യമായ പ്രതിരോധ സംവിധാനങ്ങളിലൂടെയും നമുക്കും അതിജീവിക്കാം ഏതു മഹാമാരിയെയും . നമുക്ക് കൈകോർക്കാം നല്ലൊരു നാളേക്കായി സ്വപ്നം കാണാം കർമമുഖരിതരാകാം നന്മകൾ നിറഞ്ഞ ലോകത്തിനായി എന്നും ഇപ്പോഴും .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |