ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ രാമുവിൻെറ ഓർമകൾ
രാമുവിൻെറ ഓർമകൾ
ഒരിടത്തു ഒരു ഗ്രാമത്തിൽ രാമു എന്ന പേരുള്ള ഒരു കുട്ടി ജീവിച്ചിരുന്നു. അവന്റെ വീടിനു തൊട്ടടുത്ത് ഒരു തോട്ടമുണ്ടായിരുന്നു. അവിടെ പല തരം പൂക്കളും ചെടികളും നടുക്കായി ഒരു ആപ്പിൾ മരവുംഉണ്ടായിരുന്നു. എന്നും സ്കൂൾ കഴിഞ്ഞ രാമുവും അച്ഛനും ആ മരത്തിന്റെ ചുവട്ടിൽ പോയി കളിക്കുകയും വിശക്കുമ്പോൾ അച്ഛൻ അവന് സ്വാദുള്ള ആപ്പിൾ പറിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാലക് കടന്ന് പോയി. ആപ്പിൾ മരം കായ്ക്കുന്നത് നിർത്തി. രാമുവും വളർന്ന് കഴിഞ്ഞു. ഒരിക്കൽ ബന്ധുക്കൾ ഒരുമിച്ച് കൂടിയപ്പോൾ ഒരാൾ രാമുവിനോട് ചോദിച്ചു "എന്തിനാണ് ഈ മരം ഇങ്ങനെ വെറുതെ അവിടെ നിർത്തിയിരിക്കുന്നത്, വെട്ടി കളയാൻ പാടില്ലേ" രാമുവും അത് തന്നെ ആലോചിച്ചു. എന്തിനാണ് ഈ മരം അവിടെ വെറുതെ, വെട്ടി കാട്ടിലോ മറ്റോ പണിയാം. എന്നാൽ രാമുവിന്റെ അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല. അങ്ങനെ ഇരിക്കെ രാമു മരത്തിന്റെ തടി എങ്ങനെ ഉണ്ട് എന്ന് നോക്കാനായി അവിടെ ചെന്നു. നോക്കി നിൽക്കെ ഒരു അണ്ണാൻ അയാളുടെ മുന്നിലൂടെ ഓടി പോയി. അത് മരത്തിന്റെ ഒരു പൊത്തിലെക്ക് എന്തോ വായിൽ വെച്ചു കൊണ്ട് കയറി പോകുന്നത് ശ്രേദ്ദിച്ചു. പൊത്തിൽ നോക്കിയപ്പോളാണ് രാമു മനസിലാക്കിയത്, അണ്ണാൻ തന്റെ കുഞ്ഞിന് കൊടുക്കാൻ ഭക്ഷണവുമായി പോയതാണെന്ന്. അപ്പോഴാണ് അയാൾ കണ്ടത്, മരത്തിൽ ഒരു കാക്കയുടെ കൂടുമുണ്ട്. അതിൽ കുഞ്ഞുങ്ങളും. ഒരു നിമിഷം രാമു തൻറെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് തിരിച്ചു പോയി. അച്ഛൻ ഒന്നും പറയാത്തതിന്റെ കാരണം അയാൾക്ക് മനസിലായി. ആ മരത്തെക്കാളും വലുതാണ് തന്റെയും അച്ഛന്റെയും ഓർമകൾ എന്ന തിരിച്ചറിവിൽ അയാൾ മരം വെട്ടുന്നതിൽ നിന്നു പിൻമാറി
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ