ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ എന്നിലെ സ്വപ്നം

  എന്നിലെ സ്വപ്നം   

പതിവില്ലാതെ ഞാൻ അതിരാവിലെ എഴുനേറ്റു. ചുറ്റും ഇന്നുവരെ കേട്ടിട്ടില്ലാത്ത പക്ഷികളുടെ ശബ്ദം അവയെ കാണാനുള്ള ആകാംശയിൽ ഞാൻ മുറ്റത്തേക്കിറങ്ങി. പക്ഷെ അവിടൊന്നും കാണുന്നില്ല. ആ ശബ്ദം എവിടെ നിന്ന് വരുന്നെന്നു ഞാൻ ശ്രദ്ധിച്ചു. അതെ ആ ശബ്ദം വീടിന്റെ കിഴക്ക് വശത്തു നിൽക്കുന്ന കണിക്കൊന്നയിൽ നിന്നാണ്. ഞാൻ ആ മരത്തിന്റെ അടുത്ത് ചെന്നു. അതിൽ നിന്നും പല പക്ഷികളയുടെയും ശബ്ദം കേട്ടുകൊണ്ടിരുന്നു മാത്രമല്ല മരത്തിനടുത് നിൽക്കുന്ന റോസയിലും തെറ്റിയിലും മാറി മാറി ഇരിക്കുന്ന പല വര്ണങ്ങളുള്ള ചിത്ര ശലഭവും.... എല്ലാം കൊണ്ടും ആനന്ദകരമായ കാഴ്ച. എനിക് ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം അനുഭവ പെട്ടു. നേരം വെളുത്തപ്പോഴേക്കും മുറ്റത്തുനിന്നും ചെറിയ കമ്പുകൾ കൊത്തിയെടുക്കുന്ന പക്ഷിയെ കണ്ടു. എന്തിനാണ് ആ പക്ഷികൾ കമ്പുകൾ കൊത്തിയെടുക്കുന്നതെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു ആ കമ്പുകൾ കൊണ്ട് അവ കൂടുണ്ടാക്കും. എന്നിട്ട് ആ കൂട്ടിൽ മുട്ടയിടും. എനിക്ക് അതൊരു പുതിയ അറിവായിരുന്നു. ആ പക്ഷി കൂട് എന്റെ ടെറസിന് മുകളിൽ നിന്ന് നോക്കിയാൽ കാണാൻ പറ്റുന്ന തരത്തിൽ ആയിരുന്നു. ഞാൻ എല്ലാ നാളും മുകളിൽ കയറി കൂടിനുള്ളിലേക് നോക്കും. അങ്ങനെ ഇരിക്കെ ഒരു ദിവസം നോക്കിയപ്പോൾ കൂട്ടിൽ മുട്ടകൾ കണ്ടു. എനിക്ക് ഒത്തിരി സന്തോഷമായി. ഇ കാര്യം അമ്മയെ അറിയിക്കാൻ ചെന്നപ്പോഴാണ് എല്ലാപേരും ഒരാഴ്ച്ച മുത്തശ്ശിയുടെ വീട്ടിൽ നിൽക്കാൻ പോകുന്ന കാര്യം അറിയുന്നത്. കേട്ടപാടെ എനിക്ക് വല്ലാത്ത വിഷമം തോന്നി. മനസില്ല മനസോടെ ഞാൻ പക്ഷിയോട് യാത്ര പറഞ്ഞു പോകാൻ തയാറായി. അവിടെ കളിക്കാൻ ഒത്തിരി കുട്ടുകാർ ഉണ്ടായിരുന്നിട്ടും എന്റെ മനസു മുഴുവൻ ആ പക്ഷികയെയും കുഞ്ഞുങ്ങളെയും പറ്റിയുള്ള ഓർമ്മകളായിരുന്നു. അവയെ കാണാനുള്ള ആകാംശയിൽ എത്രയും വേഗം വീട്ടിൽ എത്തണം എന്ന് തോന്നി. അങ്ങന ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീട്ടിൽ എത്തി. ആകാംശയോടെ ഞാൻ മരത്തിനടുതേക്ക് ഓടി. പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്ന മാത്രം... ഞാൻ വലാതെ വേദനിച്ചു. ഞാൻ കാണാൻ ആഗ്രഹിച്ച കിളികൾ ഇല്ല. ഞാൻ ഒത്തിരി വേദനിച്ചു. പിറ്റേ ദിവസം അതിരാവിലെ എഴുന്നേറ്റു മുറ്റത്തിറങ്ങി. അവിടെ ആ പഴയ ശബ്ദം ഇല്ല. എന്നെ സന്തോഷിപ്പിച കാഴ്ചകളും ഇല്ല. വല്ലാത്ത നിശബ്ദത.... നിരാശയോടെ ഞാൻ ചുറ്റുപാടും നോക്കി. അപ്പോഴാണ് അമ്മയുടെ ശബ്ദം കേട്ടത് പുറത്തിറങ്ങരുത്..... ഞാൻ പെട്ടെന്ന് കണ്ണു തുറന്നു... അപ്പോഴാണ് ഞാൻ ഓർത്തത് ഇത് എന്റെ വെറുമൊരു സ്വപ്നമായിരുന്നു എന്നത്.


കീ‍ർത്തി ബി അർ
5 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ