ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ആരോഗ്യം ജീവാമൃതം

ആരോഗ്യം ജീവാമൃതം      

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത് ആരോഗ്യപരിപാലനത്തിനായി ചില നിർദേശങ്ങൾ നാം പാലിക്കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത് ഭക്ഷണത്തിൽ ദിനവും പഴവർഗങ്ങളും പച്ചക്കറികളും ഉൾപെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും കൊഴുപ്പുകുറഞ്ഞ ആഹാരസാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കേണ്ട തുണ്ട്. ഇത് അർബുദം പോലുള്ള രോഗങ്ങളെ അകറ്റി നിർത്തും അലസമായ ജീവിതമാണ് മിക്ക രോഗങ്ങൾക്കും ഹേതുവാകുന്നത്. വ്യയാമം ഇല്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യയാമം ചെയ്യുന്ന ശീലം വളർത്തിയെടുക്കേണ്ടതാണ്. പുകവലി യും മദ്യ പാനവും ആരോഗ്യ തിന് കോട്ടം വരുത്തും അർബുദം, ശ്വാസകോശരോഗം എന്നിവയ്ക്ക് ഇവ കാരണമാവുന്നു പുകവലി അവർക്കു മാത്രമല്ല പുകച്ചു തള്ളുന്ന ഈ പുക ശ്വസി ക്കു ന്നവർക്കും രോഗം ഉണ്ടാക്കുന്നു പ്രതിരോധമാർഗങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടായിരിക്കണം അതിനായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉപദേശം സ്വീകരിക്കേണ്ടതാ ണ്. മനസംഘർഷം ഇല്ലാതാക്കുന്നത് ആരോഗ്യം നിലനിർത്താൻ ആവശ്യമാണ് ജോലി സ്ഥാലത്തും വീടുകളിലും മറ്റും മനസംഘർഷം ഒഴിവാക്കാൻ ശ്രമിക്കുക നല്ല ജീവിത ശൈലി പാലിക്കുക.. രോഗത്തിന്റെ അഭാവമല്ല ആരോഗ്യഎന്നറിയുക. ആരോഗ്യപരമായ ജീവിത ശൈലി യാണ് ആരോഗ്യപരിപാലനം. ഈ കൊറോണക്കാലത്തു നല്ല ആരോഗ്യചിന്തകൾ ശക്തി പെടുത്തി സമൂഹത്തിന്റെ ഉന്നമനത്തി നായി പ്രവർത്തിക്കാം


അമൽ എം എസ്
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം