ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതി, മാറേണ്ട മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പ്രകൃതി, മാറേണ്ട മനുഷ്യൻ

കോടാനുകോടി വര്ഷങ്ങളുടെ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് . കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ , ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി . കരയും, കടലും ,മഞ്ഞും, മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽനിന്നു ഏറെ വെത്യസ്ഥമാക്കി . പ്രപഞ്ചപരിണാമത്തിന്റെ ഒരുഘട്ടത്തിൽ ജീവന്റെ ആദ്യകിരണം ഭൂമിയിൽ നാമ്പെടുത്തു . ദശലക്ഷക്കണക്കിനു വര്ഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നുകാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ മാറി . മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും ഭൂമിയെ സ്വഛന്ദസുന്ദരമാക്കിത്തീർത്തു .

വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുഹലങ്ങാളുടെ അഭയകേന്ദ്രവുമായി . ജീവജാലങ്ങളും അജീവിയാഘാടകങ്ങളും സമരസപ്പെട്ടുകഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിശേഷിപ്പിക്കാം . ഏതൊരുജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു . ജലം വറുതി മണ്ണ് കാലാവസ്ഥ എന്നി യെല്ലാം പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ് .

വികസനത്തിന്റെ പരമോന്നതമായ ഒരുകാലഘട്ടത്തിലാണ് മനുഷ്യൻ ഇപ്പോൾ എത്തിനിൽക്കുന്നത് . പ്രെകൃതിയെ നശിപ്പിച്ചും അതിന്റെ സംതുലനാവസ്ഥയെ തകർത്തുംകൊണ്ടാണ് അവൻ തന്റെ പടുകൂറ്റൻ സ്വപ്‌നങ്ങൾ വികസിപ്പിച്ചത് . വികസനത്തിന്റെ ആദ്യഘട്ടതമെന്നരീതിയിൽ അവൻ വിഷംവമിക്കുന്ന വ്യവസായശാലകൾ പണിതു . അവിടെനിന്നു ചുറ്റുപാടുകളിലേക്കും കൂടാതെ ഈ ലോകത്തേക്കും അവൻ മാലിന്യം വലിവ്ഹെറിയുകയാണ് . പ്ലാസ്റ്റിക് എന്ന വിഷവസ്തു അവനും പ്രകൃതിക്കും തലമുറകൾക്കും ഇന്നൊരു ശാപമാണ് .

അനിയന്ത്രിതമായ ജനസംഖ്യാവര്ധനവ് ജൈവക്ഷമത വാഹനക്ഷമത പരിസ്ഥിതിവിഭവചൂഷണം വ്യവസായവൽക്കരണം മണ്ണുനശീകരണം ഭൂമിവീണ്ടെടുക്കൽ നഗരവൽകരണം മാലിന്യം എന്നിങ്ങനെയുള്ള കാരണങ്ങൾ മൂലമൊക്കെയാണ് പരിസ്ഥിതിനാശം സംഭവിക്കുന്നത് . പ്രെകൃതിവിഭവങ്ങളുടെ ബുദ്ധിപൂർവമായ ഉപയോഗപ്പെടുത്താലും ശ്രേദ്ധാപൂര്വമായ സമീപനവും സംരക്ഷണവും മൂലം പരിസ്ഥിതി മലിനീകരണം ഒരുപരിധിവരെ തടയാം .

പരിസ്ഥിതിനശീകരണംമൂലം പല വെല്ലുവിളികളും നേരിടുന്ന ഈ കാലത്തു പല പരിസ്ഥിതിസംരക്ഷണമാർഗങ്ങളും നാം സ്വീകരിക്കേണ്ടതാണ് . ഇതിനുദാഹരണമാണ് മിയവാക്കി എന്ന ജാപ്പനീസ് പരിസ്ഥിതിപാലകന്റെയും ജാവേദ് മോലായി പ്യേങ് എന്ന ആസാമി യുടെയും കൂടാതെ കള്ളൻ പൊക്കുടൻ എന്ന മലയാളിയുടെയും ആശയങ്ങൾ . ഇവർ പ്രെകൃതിയെ അറിഞ്ഞും സ്നേഹിച്ചും സേവിച്ചുമാണ് സംരക്ഷിച്ചത് .

മിയ വാക്കി എന്ന എണ്പത്തിയാറുകാരന്റെ ആശയങ്ങൾ ഏറ്റെടുത്തു ചേരുവനങ്ങൾ വച്ചുപിടിപ്പിക്കുന്നതു ഇന്ന് ലോകരാഷ്ട്രങ്ങൾ എല്ലാംതന്നെ ഏറ്റെടുത്ത ഒരു കാര്യമാണ് . ഇന്ത്യയുടെ വനമനുഷ്യൻ എന്നറിയപ്പെടുന്ന ഒരു ആസാമി ഗോത്രവർഗക്കാരാനായ ജാദവ് മോലായി പായെങ്ങും പരിസ്ഥിതിസംരക്ഷണത്തിന്റെ ഒരു വലിയ അറിവാണ് . ഒരു ആളും സന്നാഹവുമില്ലാതെ 1400 ഏക്കർ തരിശുഭൂമിയെ നിബിഢവനമാക്കിയ വെക്തിയാണദ്ദേഹം . കല്ലേൽ പൊക്കുടൻ എന്ന മലയാളി കണ്ടൽവനങ്ങൾക്കു പ്രാധാന്യം നൽകുകയും അവയെ സംരക്ഷിക്കുകയും ചെയ്തു . ഇവരെപോലെയോ ഇവരെ അനുകരിച്ചോ അല്ലെങ്കിൽ നമ്മുടെ ആശയങ്ങൾ കൊണ്ടോ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് . മാറുന്ന പ്രകൃതി , മാറേണ്ട മനുഷ്യൻ ഇതാകട്ടെ നമ്മുടെ മന്ത്രം .

വൈഷ്ണവി വി എം
10 ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം