ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പടിയിറക്കം

Schoolwiki സംരംഭത്തിൽ നിന്ന്
പടിയിറക്കം

ഇടനെഞ്ചിലിടിക്ക‍ും ത‍ുടിപ്പായ‍ുയർന്ന്
നവദർശനമേകിയ ചങ്ക‍ുകളാം ക‍ൂട്ടരെ!
അന്ത്യമില്ലൊരിക്കല‍ും നമ്മ‍ുടെ സന്ധിക്കെങ്കില‍ും
വിങ്ങ‍ുന്ന‍ു മനസ്സിൻ ഉൾത്തടമെവിടെയോ....
പടിയിറക്കവേളയിൽ ആദ്യദിന-
സ്‍മരണയിൽ മ‍ുഴ‍ുക‍ുമ്പോൾ
പടയൊര‍ുങ്ങ‍ുന്ന‍ു ഈ അന്ത്യ-
ദിനങ്ങളിൽ ആദ്യാന്ത്യ പരീക്ഷക്കായി
അക്ഷരമാം അഗ്നിയ‍ുര‍ുട്ടി അന്നമായി
വായ്‍ക്ക‍ുള്ളിൽ എ-പ്ലസ്സ‍ുകൾക്കായി വിളമ്പിയപ്പോൾ
കളിച്ച‍ും ചിരിച്ച‍ും ആസ്വദിച്ച‍ും
ജീവിതത്തിൽ ജയിക്കാൻ പഠിപ്പിച്ചില്ലേ നിങ്ങൾ
ജനാധിപത്യത്തിൻ പാതവരമ്പില‍ൂടെ
ക്ലാസ്‍ലീഡറിലക്ഷനിൽ മത്സരിച്ച്
ജയപരാജയങ്ങൾക്കർഹരാക‍ുമ്പോഴ‍ും
ഓടിമറഞ്ഞ‍ുള്ളിലെവിടെയോ
അഭിമാനവ‍ും ലജ്ജയ‍ും കലർന്നൊരാ നിമിഷങ്ങൾ
ഓട്ടോഗ്രാഫിൻ താള‍ുകൾക്കിടയില‍ൂടെ
പേനകൾ ഓട‍ുമ്പോൾ
നീയെൻ നൻപൻ എന്നെഴ‍ുതി
ഈറനണിയിച്ചില്ലേ മ‍ുത്തേ എൻമിഴികളെ
കരഞ്ഞ‍ും കരയിച്ച‍ും, ചിരിച്ച‍ും ചിരിപ്പിച്ച‍ും
കളിച്ച‍ും കളിപ്പിച്ച‍ും പിന്നിട്ടൊരീ ദിനങ്ങളിൽ
ഏകാന്തനായിര‍ുന്നപ്പോൾ "ചങ്കേ" എന്ന‍ു
വിളിച്ചെത്തിയ ക‍ൂട്ട‍ുകാരാ....
വിഷാദമാണൊത്തിരി ഈ
പടവിറങ്ങ‍ുമ്പൊഴെങ്കില‍ും
തിരിഞ്ഞ‍ുനോട്ടത്തിലെവിടെയോ കണ്ണ‍ുനീർ
കലർന്നൊര‍ു സ‍ുഖം....
 

അനന്തു എസ് ആർ
10 D ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത