ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ജാഗരൂകവും സമാധാനപരവും വികസനോന്മുഖവുമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്ത ബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർഥി കർമസേനയാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ്. 'Be Learn to Serve' എന്നതാണ് ഇതിൻറെ ആപ്തവാക്യം. പൗരബോധവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയാണ് എസ് പി സി എന്ന സ്റ്റുഡന്റ് പോലീസ് കേ‍‍ഡറ്റ് പദ്ധതി. 2006ൽ കൊച്ചി സിറ്റി പൊലീസിന്റെ ‘ജനകീയം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുട്ടിപ്പൊലീസ് ആണ് പ്രവർത്തനമികവ് കൊണ്ട് ഇന്നത്തെ എസ് പി സി എന്ന ബൃഹത് പദ്ധതിയായി വളർന്നു വികസിച്ചത്.

ഗവ. വി &എച്ച് എസ്സ് എസ്സ് പരുത്തിപ്പള്ളി സ്കൂളിൽ എസ് പി സി ആരംഭിച്ചത് 2020-2021 അദ്ധ്യയന വർഷത്തിലാണ്. ഓരോ വർഷവും എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്നും ശാരീരികക്ഷമത കൂടി പരിഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്തിയാണ് 44 കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. ഇതിൽ 22 ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു.ഇവരെ ജൂനിയർ കേഡറ്റുകൾ എന്ന് അറിയപ്പെടുന്നു. ഈകുട്ടി കൾ ഒൻപതാം ക്ലാസ്സിൽ ആകുമ്പോൾ സീനിയർ കേഡറ്റുകൾ എന്നും പത്താംക്ലാസിൽ ആകുമ്പോൾ സൂപ്പർ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു. നമ്മുടെ സ്കൂളിൽ ‍ജൂനിയർ കേഡറ്റുകളും സീനിയർ കേഡറ്റുകളുമാണുള്ളത്. SPC ഡയറക്ടറേറ്റ് വിഭാവന ചെയ്യുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടപ്പിലാക്കി വരുന്നു.

ശ്രദ്ധേയമായപ്രവർത്തനങ്ങൾ

  • വിശക്കുന്നവന് അന്നം നൽകുന്ന 'ഒരു വയറ‌ൂട്ടാം' പരിപാടിയുടെ ഭാഗമായി പൊതിച്ചോർ വിതരണം നടത്തി.
  • ലോക്ഡൗൺ കാലത്ത് അർഹരായവരെ കണ്ടെത്തി ഭക്ഷ്യക്കിറ്റ് എത്തിച്ചു..
  • കോവിഡ്കാലത്ത് ബോധവൽക്കരണം നടത്തുകയും മാസ്ക് വിതരണം നടത്തുകയും ചെയ്തു.
  • പരിസ്ഥിതിദിനത്തിൽ വൃക്ഷത്തെ നടുകയും അതോടൊപ്പം പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ചെയ്തു. ഇന്നും അത് ഭംഗിയായി പരിപാലിക്കപ്പെട്ടു വരുന്നു.
  • സ്കൂൾ തുറക്കുന്നതിനോടനുപന്ധിച്ചുള്ള ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
  • ഡിസംബർ28,29 തീയതികളിലായി സംഘടിപ്പിച്ച ക്രിസ്തുമസ് ക്യാമ്പ് വളരെ പ്രയോജനപ്രദമായിരുന്നു. പ്രഥമ ശുശ്രൂഷ, യോഗക്ലാസ്സ്, ഫയർ & റസ്ക്യൂ വിഭാഗത്തിന്റെ ബോധവൽക്കരണം, ശുചിത്വ ക്ലാസ്സ് എന്നിവ ക്യാമ്പിന്റെ ശ്രദ്ധേയ ഘടകങ്ങളായിരുന്നു.
  • വിവിധങ്ങളായദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിലും സ്റ്റുഡൻറ് പൊലീസ് കേഡറ്റ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു വരുന്നു.
  • കൂടാതെ കുട്ടികൾ സ്കൂൾ ഡിസിപ്ലിൻ, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിലും സജീവ പങ്കാളിത്തം വഹിക്കുന്നു.
  • ആഴ്ചയിൽ രണ്ടു ദിവസം കാട്ടാക്കട പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ ഗിരിജമാഡവും , രാഹുൽ ദീപ് സാറും പരേഡ് പ്രാക്ടീസ് നൽകിവരുന്നു.
  • സ്കൂള് തല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കുമാർ (സി പി ഒ)സാറും, സുജ (എ സി പി ഒ) ടീച്ചറും ആണ്.

എസ് പി സി യൂണിറ്റ് ഉദ്ഘാടനവും ആദരിക്കലും

എസ് പി സി യൂണിറ്റ് ഉദ്ഘാടനം 2022 മാർച്ച് 8 ചൊവ്വാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു. എം എൽ എ ശ്രീ ജി സ്റ്റീഫൻ നിർവ്വഹിച്ചു. തദവസരത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്തർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ യൂണിറ്റ് അംഗമായ അനന്ദുവിനെ ആദരിക്കുകയും ചെയ്തു.


രാഷ്ട്രത്തിൻെറ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയാണ് രാഷ്ട്രനിർമാണ പ്രക്രിയക്ക് ഊർജവും ആവേശവും പുതിയ പ്രവർത്തന മാതൃകകളും നൽകിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് യാത്രതുടരുന്നത്. ആഭ്യന്തര സുരക്ഷാരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെയാണ് ചേരുന്നത്. നിയമത്തിൻെറ മാനുഷിക മുഖം എസ്.പി.സിയിലൂടെ കൂടുതൽ ജനകീയമാവുകയും ചെയ്യുന്നു.