ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്)

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.

ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.സ്കൗട്ട്സ്, എൻ.സി.സി എന്നിവയും സമാനമായ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനളാണ്.

ലക്ഷ്യങ്ങൾ: വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.

സഹപാഠിക്ക് ഒരു വീട്

പരുത്തിപ്പളളി GVHSS ലെ NSS യൂണിററ് സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുററിച്ചൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് സുഗന്ധിയുടെ മകൾ അരുണിമയ്ക്ക് നിർമ്മിച്ചുനൽകിയ പുതിയ വീടിൻെറ താക്കോൽ ദാനകർമം ബഹു.അരുവിക്കര നിയോജകമണ്ഡലം MLA ശ്രീ.K.S ശബരീനാഥൻ നിർവഹിക്കുന്നു .

സഹപാഠിക്ക് ഒരു വീട്

പൂമരം 2016

  • വളരെയധികം അഭിമാനം തോന്നിയ നിമിഷം...........പരുത്തിപ്പളളി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിൻെറ പ്രോജക്ട് 'പൂമരം 2016' ൻെറ ഭാഗമായി വാർഡിലെ നിർധനരായവരെ സഹായിക്കാൻ ധനസമാഹരണത്തിന് പദ്ധതിയിട്ടിരുന്നു.വീടുകൾതോറും കയറിയിറങ്ങി മറ്റു പ്രവർത്തനങ്ങളോടൊപ്പം ധനസമാഹരണം കൂടി നടത്താനായിരുന്നു പദ്ധതി .എന്നാൽ അധ്വാനത്തിൻെറ മഹത്വം തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾസ്വന്തം ഇഷ്ടപ്രകാരം ഇതിനുവേണ്ടി കല്ലുചുമന്ന് സമ്പാദിച്ച പണം പദ്ധതിയിലേക്ക് നിക്ഷേപിച്ചു.
  • കുറ്റിച്ചൽ പഞ്ചായത്തിലെ 5 ാം വാർഡിനെ സമ്പൂർണ്ണ ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .അൽപ്പം ബുദ്ധിമുേട്ടറിയ പണിയാണ്.എങ്കിലും വിദ്യാർത്ഥികൾ വല്ലാത്ത ആവേശത്തിലാണ്. അതോടൊപ്പം അവയവദാന സമ്മതപത്ര ശേഖരണവും, പുസ്തക ശേഖരണവും ,പ്ളാസ്റ്റിക് ശേഖരണവും നടക്കുന്നു.

എയ്ഡ്സ് ദിനാചരണം

എയ്ഡ്സ് ദിനാചരണം

കുട നിർമാണ പരിശീലന പദ്ധതി

SKILL TO WIN.....പരുത്തിപ്പളളി ഗവൺമെൻറ് വൊക്കേഷണൽ & ഹയർ സെക്കൻററി സ്കൂളിലെ എൻ.എസ്സ് .എസ്സ് വോളൻറിയർമാർക്കുള്ള കുട നിർമാണ പരിശീലന പദ്ധതി കുറ്റിച്ചൽ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ററാൻറിംഗ് കമ്മിററി ചെയർമാൻ സുധീർ ഉദ്ഘാടനം ചെയ്യുന്നു.PTA പ്രസിഡൻറ് അഡ്വ.വി.ഒ.സുഗതകുമാർ അധ്യക്ഷനായിരുന്നു.ഡോ.ജോയി ജോൺ ,പ്രിൻസിപ്പൽ ബൈജ ടീച്ചർ ,എൻ.എസ്സ് .എസ്സ് പ്രോഗ്രാം ഓഫീസർ ബി.സജീവ് ,വോളൻറിയർ സെക്രട്ടറി അഞ്ജിത ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

കുട നിർമാണ പരിശീലന പദ്ധതി

കുട നിർമാണ പരിശീലന പദ്ധതി