ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/-പരിസ്ഥിതി -

Schoolwiki സംരംഭത്തിൽ നിന്ന്
-പരിസ്ഥിതി-
   ഈശ്വരൻ  സൃഷ്ടിച്ചിരിക്കുന്ന ഈ മനോഹര പ്രപഞ്ചത്തിൽ  നമുക്ക് ചുറ്റും കാണപ്പെടുന്ന സൂര്യനും ചന്ദ്രനും  നക്ഷത്രങ്ങളും  ആകാശവും മണ്ണും ജലവും മരങ്ങളും പക്ഷികളും മൃഗങ്ങളും. കാണാൻ എത്ര എത്ര  കാഴ്ചകൾ .ആകാശത്ത്  നിന്ന് ശക്തി നൽകുന്ന സൂര്യൻ  ചുറ്റും ഗ്രഹങ്ങൾ ഇവ ചേർന്നാൽ  ഗാലക്സികൾ. ഗാലക്സികൾ ഉൾപ്പെടുന്ന ഗ്രഹങ്ങൾ , ചന്ദ്രൻ, ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ , ജൂപ്പിറ്റർ, ശനി ഗ്രഹം , യുറാനസ്, നെപ്ട്യൂൺ. ഗാലക്സികൾ ചേർന്നാൽ എ മഹാപ്രപഞ്ചം  എല്ലാ സസ്യ ജന്തുജാലങ്ങളുടെയും  രക്ഷിതാവാണ് സൂര്യൻ . സൂര്യൻ ഇല്ലെങ്കിൽ  വെയിൽ ഉണ്ടാവുകയില്ല  മഴ ഉണ്ടാവുകയില്ല  കാലങ്ങൾ ഉണ്ടാവുകയില്ല.
  രാപ്പകൽ  മാറിമാറി  വരില്ല വെളിച്ചവും കാറ്റും ഉണ്ടാവുകയില്ല  മനുഷ്യരാശി കൊടും തണുപ്പ് കാരണം പിടഞ്ഞ്   മരിക്കും. ഭൂലോകം  ഇരുട്ടിൽ ഇതിൽ വെറും  തരിശുഭൂമി യായി ആയി മാറും. ആകാശത്ത്  സൂര്യൻ ഇല്ലെങ്കിൽ  ഭൂമിയിൽ ജീവൻ   ഉണ്ടാവുകയില്ല  . സൂര്യനാണ് ഭൂമിയുടെ  അന്നദാതാവ് . വിറക്, എണ്ണ, കൽക്കരി  ഇതിലെല്ലാം   ഊർജ്ജം ഉണ്ട്. അതെല്ലാം  അവയിൽ സൂര്യൻ  പണ്ടേ നിഷേപിച്ചതാണ്.ആണ് ഊർജ്ജം.   എല്ലാ ഊർജ്ജങ്ങളുടെയും ഉറവിടം സൂര്യനാണ്. സൂര്യ രശ്മിയിൽ       ലോഹവും ലവണാംശവും  അടങ്ങിയിട്ടുണ്ട്  . അതുകൊണ്ട്  ഇളംവെയിൽ കൊള്ളുന്നത്   ആരോഗ്യത്തിന്  നല്ലതാണ്. നാം ശ്വസിക്കുന്ന  വായു  ശുദ്ധം ആക്കുന്നതും  സൂര്യരശ്മി ആണ് . അതിനാൽ സൂര്യൻ ഇല്ലെങ്കിൽ നാം ഇല്ല  എന്നത് എന്നും ഓർക്കുക
                  ജീവന്റെ  കളിത്തൊട്ടിൽ ആണ്  ഭൂമി  ഭൂമിയിലെ മാഹാത്മ്യം ഏറിയ ദ്രാവകമാണ് ആണ് വെള്ളം. വെള്ളത്തിലാണ്  ജീവൻ ഉത്ഭവിച്ചത് അതും വളർന്നതും   പിന്നീട് കരയിലേക്ക് കയറി ജീവനെ പാലൂട്ടി വളർത്തിയതും വെള്ളമാണ്. ഇന്നും കുടിവെള്ളം  മുട്ടിയാൽ ജീവജാലം മണ്ണടിയും. ജീവജാലങ്ങളുടെ പ്രാണനിൽ  പ്രാണനായ്  വെള്ളമാണ്   ഭൂമി അമ്മയുടെ യുടെ മുലപ്പാൽ. അത്  നിത്യവും നുകർന്നു മാത്രമെ നമുക്ക് നിലനിൽക്കാനാവൂ. ഭൂമിയിൽ 137 കോടി ക്യുബിക് കിലോമീറ്റർ വെള്ളം ഉണ്ടെന്ന്   കണക്കാക്കിയിരിക്കുന്നു. മഹാസമുദ്രങ്ങൾ  ധാരാളമായി പർവ്വത സാനുക്കളിൽ മഞ്ഞുകട്ടയായി ധാരാളം വെള്ളമുണ്ട്   . ഭൂമിക്കടിയിലും ലും ആകാശത്തും ധാരാളം വെള്ളം ഉണ്ട് അതുകൊണ്ട് നാം എപ്പോഴും വെള്ളം സംരക്ഷിക്കുകയും   വെള്ളത്തെ  മലിനമാക്കാതിരിക്കുകയും  ചെയ്യണം.
                 
                    ഭൂമിയുടെ ഏക   ഉപഗ്രഹമാണ്   ചന്ദ്രൻ . ചന്ദ്രൻ ഭൂമിയിൽ   ഉളവാക്കുന്ന സ്വാധീനം വേലിയേറ്റത്തിനും   വേലി യിറക്കത്തിനും   കാരണമാകുന്നു 
               ഭൂമിയിൽ ജീവന്റെ   നിലനിൽപ്പിന്   കാരണം സസ്യങ്ങളാണ്   എന്ന് പറയാം . അന്തരീക്ഷത്തിലെ   കാർബൺഡയോക്സൈഡും   സൂര്യപ്രകാശവും   കൊണ്ട് ഭൂമിയിൽനിന്നും വലിച്ചെടുക്കുന്ന ജല ധാതു ലവണങ്ങൾ         ഇലകൾ   സംഭരിച്ച്   ആഹാരം മരം രൂപപ്പെടുത്തുന്നു. ഈ   പ്രക്രിയയുടെ   ഭാഗമായി  സസ്യജാലങ്ങൾ  പുറത്തു വിടുന്ന  ഓക്സിജൻ ഭൂമിയിലെ മറ്റു   ജീവജാലങ്ങൾക്ക് ആവാസയോഗ്യം ആയിത്തീരുന്നു. കൂടാതെ ഭക്ഷണപദാർത്ഥങ്ങളുടെ കലവറയും സസ്യജാലങ്ങൾ തന്നെ.
             നമ്മുടെ ഭൂമിയിൽ ഇന്ന്   നിലനിൽക്കുന്ന മണ്ണും   ചെളിയും പണ്ട് ഉണ്ടായിരുന്നില്ല. അന്ന്   ഭൂമി മുഴുവൻ മൊട്ട  പാറകൾ ആയിരുന്നു. പിന്നീട് കാലം ഋതുക്കളെ പെറ്റൂ. മഴയും   മഞ്ഞും   വെയിലും ഉണ്ടായി.     കാറ്റ് ആഞ്ഞു വീശി മൊട്ടപ്പാറ പൊട്ടിത്തെറിച്ചു. പാറ പൊട്ടിച്ചിതറി അപ്പോൾ   ചരലും മണലും ഉണ്ടായി അവസാനം മണ്ണായി രൂപപ്പെട്ടു. എക്കൽ മണ്ണ് , കറുത്ത മണ്ണ്, ചെമ്മണ്ണ്, വനമണ്ണ്, ചതുപ്പു മണ്ണ് ആണ് ഇങ്ങനെ എങ്ങനെ എത്രയോ തരം മണ്ണ്. മനുഷ്യന് ഇന്ന് മണ്ണുമായി   ആത്മബന്ധമുണ്ട് .  എല്ലാ ജീവന്റെയും ആരംഭവും   നിലനിൽപ്പും   മണ്ണുമായി   ബന്ധപ്പെട്ടിരിക്കുന്നു. അവസാനം എല്ലാം   മണ്ണിലേക്ക് തന്നെ   മടങ്ങുന്നു.
                    നമ്മുടെ   ലോകത്ത് തന്നെ   പല തരത്തിലുള്ള പക്ഷികളും മൃഗങ്ങളും കാണാറുണ്ട് അവയൊക്കെ   പലതരത്തിലും രൂപത്തിലും ആയിരിക്കും. പക്ഷികളുടെയും  മൃഗങ്ങളുടെയും   ഒരു പ്രധാന കഴിവാണ് ആണ് നമ്മുടെ   ദുഃഖകരമായ സന്ദർഭങ്ങൾ   ആനന്ദകരമാക്കാൻ ഉള്ള  കഴിവ് .
                    നമ്മുടെ ചുറ്റുവട്ടത്തിൽ കാണാൻ ഇടയുള്ള   മയിലിനും വേഴാമ്പലിനും പ്രത്യേകതയുണ്ട്. മയിൽ നമ്മുടെ ദേശീയ പക്ഷിയും, വേഴാമ്പൽ നമ്മുടെ സംസ്ഥാന പക്ഷിയും ആണ് . ചില മൃഗങ്ങൾ   നമുക്ക് പാൽ തരുന്നുണ്ട്  . ചില പക്ഷികൾ നമുക്ക്  മുട്ട നൽകുന്നു. പക്ഷികളെ   തരംതിരിച്ചത് പോലെ   മൃഗങ്ങളെയും  തരംതിരിച്ചിട്ടുണ്ട്  . കടുവ നമ്മുടെ   ദേശീയ മൃഗവും   ആന നമ്മുടെ  സംസ്ഥാന മൃഗം ആണ്.
                   മനുഷ്യൻ   ഭൂമിയിൽ വന്നതിനുശേഷമാണ്     ഭൂമിയിൽ   പല തരത്തിലുള്ള മാറ്റങ്ങളും   കണ്ടുപിടിത്തങ്ങളും വന്നത്. എന്നാൽ   ഇപ്പോൾ പ്രകൃതിയോട്   ദയ കാണിക്കാത്ത ഏത് മനുഷ്യനാണ് ആണ് ഉള്ളത്. പ്രകൃതി   മനുഷ്യന് നൽകുന്ന സൗഭാഗ്യങ്ങൾ പലതാണ്. വായു   ജലം   സൂര്യപ്രകാശം വൃക്ഷങ്ങൾ   പക്ഷികൾ   മൃഗങ്ങൾ   ജലാശയം , ആഹാരം, പാർപ്പിടം തുടങ്ങി   ജീവിക്കാൻ   വേണ്ടുന്നതെല്ലാം   പ്രകൃതി നൽകുന്നു. ഇവയെല്ലാം   നൽകിയിട്ടും  മനുഷ്യൻ അവൻ പ്രകൃതിയോട് കരുണ കാണിക്കുന്നില്ല   എന്നതാണ് സത്യം."പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം"എന്നും ഓർക്കുക.
ആദിത്യ എസ്
5ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം