ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം
 ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞു വൈറസ് അതിവേഗം ലോകത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിശുചിത്വം സാമൂഹിക അകലം എന്നിവയെക്കുറിച്ച് കാര്യമായി ചർച്ചചെയുന്നതും അതു പ്രാവർത്തികമാക്കുന്നതും. നാം ഓരോരുത്തരും വീട്ടിലിരിക്കുക എന്ന നിസാരമായ കാര്യം ചെയ്തുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. നിസാരമായ കൈ കഴുകലിലൂടെയും സാമൂഹികഅകലം പാലിക്കുന്നതിലൂടെയും നമുക്ക് ഈ ലോകത്തെത്തന്നെ രക്ഷിക്കുവാൻ കഴിയും.  നാം ഓരോരുത്തരും മറ്റു എന്തിനേക്കാളും പ്രാധാന്യം കൊടുകക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം. ആരോഗ്യമുള്ള, പ്രതിരോധ    ശേഷിയുള്ള ഒരു സമൂഹത്തിനെ സൃഷ്ടിച്ചുകൊണ്ട് നമ്മുടേതായ ഉത്തരവാദിത്തം നിർവഹികേണ്ടടുണ്ട്. വീട്ടിൽനിന്ന് പുറത്തുപോകുമ്പോഴും തിരിച്ചുവരുമ്പോഴും സോപ്പ് ഇട്ട് കൈ 20സെക്കന്റോളം കഴുകുക, പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക, തുടങ്ങിയ നമ്മൾ ചെറുതന്ന് കരുതുന്ന പല കാര്യങ്ങളുമാണ് ഇന്ന് ലോകത്തെ തന്നെ രക്ഷിക്കുവാൻ കഴിയുന്ന വലിയ പ്രവൃത്തികളായി മാറിയിരിക്കുന്നത്. നമ്മൾ ഈ പ്രതിസന്ധിയെയും അതിജീവിക്കും എന്നു ഉറപ്പാണ്. നാം ഇപ്പോൾ ശീലമാക്കിയ ഈ രീതി ജീവിതത്തിന്റെ ഭാഗമായി മാറ്റുക തന്നെ ചെയ്യണം. നാം നമ്മുടെ ആരോഗ്യവും  വ്യക്തിശു ചിത്വവും കാത്തുസൂക്ഷിക്കുന്നതുവഴി ലോകത്തിന്റ തന്നെ ആരോഗ്യം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഒരുമിച്ചു മുന്നേറാം. ഒരു മഹാമാരിയും ലോകത്തെ കവർന്നുതിന്നാൻ  ഇടവരാതിരിക്കട്ടെ.
ആദിത്യ ഗോപൻ
8ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം