ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പുഴ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ പാഠങ്ങൾ

 കാർമേഘമിഴികൾ
കറുത്തിരിക്കുന്നു
നെല്ലിൻ കതിരുകൾ
നോക്കിച്ചിരിക്കുന്നു
അങ്ങകലെ പുഴയോ മഴയെ വിളിക്കുന്നു
പുഴയുടെ മാറിൽ മഴയൊളിക്കുന്നു .
പുഴ ജീവനാണീ ഭൂമിക്ക് നിത്യവും
പുഴ കാവലാകാൻ
മരങ്ങൾക്കു നിശ്ചയം
മണലാഴമൊട്ടും കവർന്നിടല്ലാരും
മതിയാക്ക നാം മലിനചിന്തകളൊക്കെയും .
പൊരുതാം പ്രകൃതിക്കരുമയായ് മാറാം
കരുതാം വരും നാളിലോരോ തളിരിനും
 പുഴതൻ ഹൃദയം തെളിഞ്ഞൊഴുകട്ടെ
ശുചിപാഠമൊക്കെയും പാലിക്ക നമ്മൾ.
 

വൈ. മിർസാന ഷെരീഫ്
6എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത