ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ദൊപ്പുവും രാമുവും

ദൊപ്പുവും രാമുവും
 ഒരു ഗ്രാമത്തിൽ ദാമു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. അദ്ദേഹം അധ്വാനശീലനും സൽസ്വഭാവിയുമായിരുന്നു. ഗ്രാമത്തിൽ ഉള്ളവർക്ക് അദ്ദേഹത്തെ വളരെ ബഹുമാനമായിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി.  അതിനിടയിൽ അദ്ദേഹത്തിന്റെ വിവാഹം കഴിയുകയും അവർക്ക് രണ്ട് ആൺമക്കൾ ജനിക്കുകയും ചെയ്തു. ഇതിൽ ഒന്നാമൻ ദൊപ്പുവും രണ്ടാമൻ രാമുവും.  ഇവർ തമ്മിൽ സ്വഭാവത്തിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു. ദൊപ്പു ധൂർത്തനും അഹങ്കാരിയും എന്നാൽ രാമുവിന് എല്ലാവരോടും സ്നേഹമായിരുന്നു. രാമു അച്ഛനെ കൃഷിയിൽ സഹായിക്കുമായിരുന്നു. എന്നാൽ ദൊപ്പുവാകട്ടെ അലസനായിരുന്നു. ദാമു കൃഷി ചെയ്ത് സമ്പാദിക്കുന്നതെല്ലാം ദൊപ്പു ധൂർത്തടിക്കും. അങ്ങനെ ഒരുനാൾ ആ പിതാവ് അസുഖം വന്ന് കിടപ്പായി. തുടർന്ന് രാമു ആണ് കൃഷി നോക്കിനടത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ വിളവ് ലഭിച്ചില്ല. ക്രമേണ കൃഷി നശിച്ചു. മുൻപോട്ടുള്ള ജീവിതം വഴിമുട്ടി. അച്ഛൻ സമ്പാദിച്ചതെല്ലാം ധൂർത്തടിച്ചു നശിപ്പിച്ചതിൽ ദൊപ്പുവിന് പശ്ചാത്താപം തോന്നി. പിന്നീട് അവൻ രാമുവിനൊപ്പം ചേർന്ന് കൃഷി ചെയ്യാൻ തീരുമാനിച്ചു. രണ്ടു പേരും ആത്മാർത്ഥതയോടെ കഠിനമായി അധ്വാനിച്ചപ്പോൾ വീണ്ടും സമൃദ്ധിയിലേക്ക് വന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഏതു കാര്യവും സാധ്യമാക്കാമെന്ന് ദൊപ്പുവിന് മനസ്സിലായി. 
അഞ്ജലി
8ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ