ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ഈ മനോഹര ഭൂമി ഇനി എത്ര നാൾ ?
ഈ മനോഹര ഭൂമി ഇനി എത്ര നാൾ ?
മാന്യഗുരു ജനങ്ങളെ എന്റെ സഹപാഠികളെ സഹോദരങ്ങളെ എന്റെ പേര് ബ്ലസി.ഈ ചെറു ലേഖനം കേവലം ഒരു പത്തു വയസ്സുകാരിയുടെ നേരമ്പോക്കായി കാണരുതെന്ന് ആദ്യമേ പറയട്ടെ. പൂർവികരിൽ നിന്നും കേട്ടറിഞ്ഞ ചില കാര്യങ്ങൾ ഞാൻ ഇവിടെ കുറിക്കുന്നു 1875 എന്റെ മുതുമുത്തച്ഛൻ അയ്യപ്പൻ നാടാരുടെ കാലഘട്ടം ആസമയത്ത് ഈ പ്രദേശം എല്ലാം അതിഭീകരമായ വനപ്രദേശമായിരുന്നു. അതിഭീകരമായ വന്യമൃഗങ്ങളാലും ഭീമാകാരമായ വൃക്ഷങ്ങളാലും പക്ഷികളാലും നിറഞ്ഞിരുന്നുവത്രെ. മനുഷ്യർ യാത്ര ചെയ്തിരുന്നത് കുറ്റിക്കാടുകൾ വകഞ്ഞുമാറ്റി ആയിരുന്നു.കാലങ്ങൾ കടന്നു പോയി 1905 കാലഘട്ടം.മുത്തച്ഛൻ നാരായണൻ നായരുടെ കാലഘട്ടം. ചെറിയ ചെറിയ കൈവഴികൾ വെട്ടിത്തെളിച്ച് വഴികൾ ഉണ്ടാക്കി. കൃഷിയിടങ്ങൾ രൂപംകൊണ്ടു. പ്രധാനമായും നെൽകൃഷിയായിരുന്നു. കൂടാതെ മരച്ചീനി,കാച്ചിൽ,ചെറുകിഴങ്ങ്,കൂവക്കിഴങ്ങ് മുതലായവയും ഉണ്ടായിരുന്നു. പുഴയിലേയും ചെറു തോടുകളിലേയും വെള്ളമായിരുന്നു കുടിക്കാനും കുളിക്കാനും മറ്റാവശ്യങ്ങൾക്കും കൂടുതലായി ഉപയോഗിച്ചിരുന്നത് .1945 കാലഘട്ടം റബ്ബർ കൃഷി വ്യാപകമായി. അന്നെല്ലാം റബ്ബർ പ്രധാനമായും കുന്നിൻ പ്രദേശങ്ങളിലായിരുന്നു കൃഷി ചെയ്തിരുന്നത് . അക്കാലങ്ങളിൽ തെങ്ങും വ്യാപകമായിരുന്നു. വീടുകളിൽ കിണറുകൾ വന്നതോടെ പുഴയെയും ജലാശയങ്ങളെയും മറക്കാൻ തുടങ്ങി. 1977 അച്ഛന്റെ കാലഘട്ടം. അക്കാലങ്ങളിൽ ഒരു കരയിൽ നിന്ന് മറുകരയിലേക്ക് നോക്കിയാൽ അവിടo കാണാമായിരുന്നു, കാരണം നെൽപ്പാടങ്ങൾ നിറഞ്ഞ അതിമനോഹരമായ പ്രദേശമായിരുന്നു ഇവിടം. കന്നുകാലികളും കോഴി മുതലായ പക്ഷി വർഗ്ഗങ്ങളും വീട്ടിൽ വളർത്തിയിരുന്നു. ആ കാലഘട്ടങ്ങളിലെ ഓർമ്മകൾ അയവിറക്കുമ്പോൾ അച്ഛന് നൂറുനാവാണ്. ഇന്നിപ്പോൾ മനുഷ്യൻ നഗരവൽക്കരിക്കപ്പെട്ടപ്പോൾ തോടുകളും പുഴകളും ചീഞ്ഞ് നാറുന്നു. എനിക്ക് ശേഷമുള്ള തലമുറയുടെ അവസ്ഥ ഓർക്കുമ്പോൾത്തന്നെ തലയ്ക്കകത്ത് ഒരു മരവിപ്പ് മാത്രം. എല്ലാം വിധി പോലെ ഭവിക്കട്ടെ നാം തന്നെയാണ് നമുക്ക് കുഴി തോണ്ടുന്നത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം