ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രഥമാധ്യാപകൻ
ശ്രീ.ജെ.ജോൺ വില്യം സർ സ്കൂളിന്റെ പ്രഥമാധ്യാപകനായി 2007 ൽ ചാർജേറ്റെടുത്തു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്ന സർ മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്.
പി.ടി.എ പ്രസിഡന്റ്
ശ്രീ. സി. കെ ബാബു അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബാബു സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്.
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ, വിഴിഞ്ഞം, കാഞ്ഞിരംകുളം വില്ലേജുകളിലായി ഉൾപ്പെട്ടിട്ടുള്ളതും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെയും, നിയോജകമണ്ഡലത്തിന്റെയും അധികാര പരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കോട്ടുകാൽ. 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. 1960 കളിൽ സ്ഥാപിതമായ പഞ്ചായത്തിനു നിലവിൽ 19 വാർഡുകളുണ്ട്. എന്റെ ഗ്രാമം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസാഹചര്യങ്ങൾ☢
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
-
സയൻസ് ലാബ്
-
കളിസ്ഥലം
-
ഐ.റ്റി ലാബ്
-
ലൈബ്രറി
സ്കൂൾ ഒറ്റനോട്ടത്തിൽ
ഭൗതികസാഹചര്യങ്ങൾ | സ്റ്റാഫ് | പ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ |
---|---|---|---|
ലാബുകൾ | അധ്യാപകർ | പ്രവേശനോത്സവം | സ്കൗട്ട് & ഗൈഡ്സ് |
ലൈബ്രറി | അനധ്യാപകർ | സ്കൂൾ അസംബ്ലി | റെഡ്ക്രോസ് |
കളിസ്ഥലം | ഹലോ ഇംഗ്ലീഷ് | ലിറ്റിൽകൈറ്റ്സ് | |
പാചകപ്പുര | ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/മറ്റ് പ്രവർത്തനങ്ങൾ | ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ | |
യാത്രാ സൗകര്യം | കായികം | ദിനാചരണങ്ങൾ | |
[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ/നേർക്കാഴ്ച|നേർക്കാഴ്ച]] |