ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/നമ്മുടെ ഉത്തരവാദിത്വം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഉത്തരവാദിത്വം

കേരളത്തിനു തനതായ ഒരു പാരമ്പര്യം ഉണ്ട്.അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും സംസ്ക്കാരത്തിന്റ കാര്യത്തിലായാലും. ശുചിത്വം നമുക്കും നമ്മുടെ നാടിനും ഏറ്റവും അത്യാവശ്യമാണ്. അരോഗ്യമുളള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുക. സ്വന്തം ശരീരശുദ്ധിക്ക് മലയാളി എന്നു പ്രാധാന്യം കൽപ്പിക്കുന്നുണ്ട് .അതു പോലെ വീടും പരിസരവും നാടും ശുചിയാക്കി വയ്ക്കണം.നാലതിരുകൾക്കപ്പുറത്തെകാര്യം നമ്മുടെ ഉത്തരവാദിത്തമല്ല എന്നു കരുതാതെ അവിടം വൃത്തികേടാക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

പരിസരമെല്ലാം പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനൊരവസാനത്തിനായാണ് സർക്കാർ പ്ലാസ്റ്റിക് നിരോധിച്ചത്. അതിനൊപ്പം മനുഷ്യൻ്റെ മനോഭാവം കൂടി മാറിയാലേ പറ്റുകയുള്ളൂ. ശുചിത്വമാർന്ന കാഴ്ചകൾ ഹൃദയം നിറക്കും എന്നതിൽ തർക്കമില്ല. വിടർന്ന പുഷ്പങ്ങളും പാറിക്കളിക്കുന്ന ചിത്രശലഭങ്ങളും കുളിർമയേകുന്ന കാഴ്ചകളാണ്. മാനസികോല്ലാസം ലഭിക്കുന്ന കാഴ്ചകൾക്ക് പ്രകൃതിയെ ഒരുക്കാൻ മനുഷ്യൻ്റെ ശുചിത്വ ബോധം മെച്ചപ്പെടേണ്ട കാലം അനിവാര്യമായിരിക്കുന്നു. ഓരോ വ്യക്തിയും നന്നായാൽ വീട് നന്നാവും. വീട് നന്നായാൽ നാടും രാജ്യവും നന്നാവും. നമുക്കും ശ്രമിക്കാം നമ്മുടെ നാടിനായി ശുചിത്വ മാർന്ന ഒരു നാടിനായ്.


ശ്രീക്കുട്ടി ആർ എസ്
8 ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം