ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/അതിരുകളില്ലാത്ത ഭൂമി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അതിരുകളില്ലാത്ത ഭൂമി


അതിരുകളില്ലാത്തയാകാശം പോലെ
അതിരുകളെല്ലാ മലിഞ്ഞു പോം ഭൂമി
കറുത്തവനെന്നോ വെളുത്തവനെന്നോ
വികസിത വികസ്വര രാജ്യമെന്നോ
ഭേദമെല്ലാമകന്നു പോയ നാളുകൾ
മാനുഷ്യരെല്ലാരുമൊന്നുപോലെ
പഴമൊഴിക്കെന്നും പുതുമയല്ലേ
എല്ലാമെനിക്കധീനമെന്ന ചിന്തയ്ക്ക്
ഏറ്റ പ്രഹരം താങ്ങുവതെങ്ങനെ നാം
സൂക്ഷ്മാണുവിനു മുന്നിൽ പോലും മാനവാ
നീയൊന്നുമല്ല കാലമതേറ്റു പാടുന്നു
അഹങ്കാരമജ്ഞതയായി മാറുമ്പോൾ
അനുഭവമെപ്പോഴും വിജ്ഞാനമാകും
ഒരുമിക്കാം നമുക്ക് ഭേദചിന്തയകന്ന്
"ലോകാ സമസ്താ സുഖിനോ ഭവന്തു"






 

അനഘ എസ് ആർ
10 സി ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത