ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/കാലവർഷ കൂട്ടുകാരൻ

കാലവർഷ കൂട്ടുകാരൻ

മഴ പാടിയൊരു ഗാനം കേൾക്കുവാൻ
വാനരന്മാരും, മലർ പക്ഷികളും കാതോർത്ത് നിന്ന നേരം.
ഈരടി സൗരത്തിൽ മാധുര്യം കേട്ടുടൻ മയൂഖ നൃത്തസന്നിധിയായിമിടം
പീലിവിടർത്തിയാടുന്ന മയൂഖമെ നിൻനൃത്ത ചുവിടനൊപ്പം ആടട്ടെ ഈ ഞാനും.
വർഷഗാനം പാടുന്ന അല്ലയോ കുയിൽ നാദമേ,
നിൻ പാട്ടിൻ താളം എന്തേ
മന്ദഗതിയിലാഴുന്നു.
മാളങ്ങളിൽ ചേക്കുവാൻ ധൃതിക്കാട്ടുന്ന കൂട്ടരേ,
എന്തിനീ വേഗം, എന്തിനീ തിടുക്കം ഒരുനേരം നിന്നി സർഗതാളം ആസ്വദിക്കുവിൻ.
പച്ചിലക്കൂട്ടങ്ങളിൽ ആരോരു തൻ പച്ചിലക്കുപ്പായം മിനുക്കുന്നു, അതുകണ്ട
പുളളിപട്ടുടുത്ത വണ്ടിൻ കൂട്ടമാകട്ടെ, മിഴിചിമ്മുന്നു
കാലവർഷമേ, നിൻ സ്വരം കാതിൽ മന്ത്രിക്കുന്നു,
അത് കേട്ടുഞാനെൻ തൂലികയൊന്നു ചലിപ്പിക്കട്ടെ
 

ജോതികൃഷ്ണൻ
9 എച്ച് ഗവ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത