ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
ശാപം

മനുഷ്യന്റെ ചെയ്തികളിൽ
മനം നൊന്തു നീ റുന്ന
പ്രകൃതിയുടെ നീറിപ്പുകഞ്ഞുള്ള തേങ്ങലോ
പ്രകൃതിയെ താണ്ഡവമാടിയുലക്കുന്ന മനുഷ്യ പ്പിശാചുകൾ അലറിക്കരഞ്ഞതോ !
ആരാണിവിടെ കരയുന്നതെന്നു ഞാൻ കാതോർത്തു കാതോർത്തിരുന്നു.
മൗനം കുടിക്കുന്ന നീർച്ചോലയിൽ നിന്നു
പ്രാണൻ അകലുന്ന മത്സ്യമാണോ?
മഴ വരാൻ കാലം കഴിഞ്ഞു പോയെന്നുള്ള
വേഴാമ്പൽ പക്ഷിതൻ തേങ്ങലാണോ?
കാറ്റിൻ തിര വന്നടർത്തിയെടുത്ത ആ മയിൽപ്പീലി കേഴുന്നതാ ണോ?
പ്രകൃതി യുടെ താണ്ഡവനൃത്തം കഴിഞ്ഞില്ല , കഴിയില്ല അടങ്ങില്ല
മനുഷ്യ പ്പിശാചുകൾ ഏറുന്നൊരീ ഈ
നരകഭൂവിൽ!
പ്രകൃതിയെ സ്നേഹിച്ച് മുന്നോട്ട് പോകുന്ന മനുഷ്യ ജീവിതം
കാണാൻ കൊതിച്ചു മറഞ്ഞവർ തന്നുടെ
കണ്ണുനീരോ, അതോ മണ്ണിൻ ,മരത്തിൻ ,
നദി തൻ ,പ്രപഞ്ച ശക്തി തൻ ശാപമോയിത് !

അതുല്യ സുരേഷ്
8 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത