ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

മനുഷ്യനുണ്ടാകുന്ന ജലദോഷവും സാർസ് മേർസ് പോലുള്ള കഠിന രോഗങ്ങളും ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ വൈറസ്.ഇത് മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തിനാണ് ബാധിക്കുന്നത്. കൊറോണ എന്ന നാമം ലാറ്റിൻ ഭാഷയിലാണുള്ളത്. വൈറസിനു അതിൻ്റെ ആകൃതിയുടെ പേരാണ് നൽകിയിരിക്കുന്നത്.അതിനു കിരീടത്തിനു ചുറ്റും പ്രോടോറസുകളുണ്ട്.അതിനാൽ അത് കൊറോണ വൈറസ് എന്നറിയപ്പെടുന്നു.മധ്യ ചൈനീസ് നഗരമായ വുഹാനിലെ അനധികൃത വന്യജീവികളുടെ വിപണിയിൽ കൊറോണ വൈറസ് അടുത്തിടെ പൊട്ടിപ്പുറപ്പെട്ടതായി കരുതപ്പെടുന്നു.ഇത് പുതിയ രോഗമായതിനാൽ ചിക്തിസിക്കാൻ പ്രത്യേക വാക്സിനുമില്ല. ഇതിനകം ആഗോളതലത്തിൽ10,000ത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അൻ്റാർട്ടിക്ക ഒഴികയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് പടർന്നു.ശ്വസന തുള്ളികളിലൂടെ കൊറോണ വൈറസ് മനുഷ്യർക്കിടയിൽ പടരാം.രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൈറസ് പടരുന്നു.ഒരു സാധാരണ സർജിക്കൽ മാസ്കിന് വൈറൽ കണങ്ങളെ തടയാൻ സാധിക്കില്ല.പക്ഷെ ലളിതമായ നടപടികൾ-കൈകഴുകുക,ഇടയ്ക്കിടെ സ്പർശിച്ച പ്രതലങ്ങളും വസ്തുക്കളും അണുവിമുക്തമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുക. സാധാരണ മനുഷ്യരിൽ കൊറോണ വൈറസ് മൂക്കൊലിപ്പ്,തലവേദന,ചുമ,തൊണ്ടവേദന,പനി എന്നിവ ഉണ്ടാക്കാൻ പറ്റുമെന്ന് ഡി സി സി റിപ്പോർട്ട് ചെയ്യുന്നു.രക്തത്തിൽ നിന്ന് സെറം തിരിച്ചെടുത്ത് അത് വിശകലനം ചെയ്താൽ രോഗം ഉണ്ടോയെന്ന് സ്ഥിരീകരിക്കാമെന്നും സിഡിസി പറയുന്നു. രോഗം സ്ഥിരീകരിച്ചാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി താമസിപ്പിച്ചാണ് ചിക്തസിപ്പിക്കേണ്ടത്..രോഗിക്ക് വിശ്രമം അത്യാവശ്യമാണ്.ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് രോഗം പിടിപ്പെട്ട് 2 മുതൽ14 ദിവസം വരെയാണ്.ഈ രോഗത്തിന് നൽകുന്ന മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വീൻ ആണ്.അതുകൊണ്ട് വീട്ടിലിരിക്കുക എന്നത് ഒരു പ്രധാന കാര്യമായി കണക്കാക്കി വീട്ടിലിരിക്കുക.

അനന്തലക്ഷമി
9 B ജി വി എച്ച് എസ് എസ് കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം